വളര്‍ന്നു വലുതായി പുതിയ മാരുതി ആള്‍ട്ടോ — ആദ്യ ചിത്രങ്ങള്‍ പുറത്ത്

BNVSAP (ഭാരത് ന്യൂ വെഹിക്കിൾ സേഫ്റ്റി അസെസ്മെന്റ് പ്രോഗ്രാം) ക്രാഷ് ടെസ്റ്റ് നിര്‍ദ്ദേശങ്ങള്‍ പിടിമുറുക്കുന്നതിന് മുമ്പെ ആള്‍ട്ടോയെ പുതുക്കണം. മാരുതി തീരുമാനിച്ചിരിക്കുന്നു. ഫ്രണ്ടല്‍ ഓഫ്‌സെറ്റ്, സൈഡ് ഇംപാക്ട്, പെഡസ്ട്രിയന്‍ പ്രൊട്ടക്ഷന്‍, റിയര്‍ ഇംപാക്ട്, ചൈല്‍ഡ് ഡമ്മി ഡയനാമിക് ക്രാഷ് ടെസ്റ്റ് കടമ്പകള്‍ മറികടക്കാന്‍ ഇപ്പോഴുള്ള ആള്‍ട്ടോയ്ക്ക് കഴിയില്ല. ഇക്കാര്യത്തെപ്പറ്റി മാരുതിക്ക് പൂര്‍ണ്ണ ബോധ്യമുണ്ട്. അതുകൊണ്ടാണ്ട് ആള്‍ട്ടോയെ അടിമുടി പരിഷ്‌കരിക്കാന്‍ കമ്പനി തിടുക്കം കൂട്ടുന്നത്.

മാരുതി ആള്‍ട്ടോ വളര്‍ന്നു, വലുതായി — ആദ്യ ചിത്രങ്ങള്‍ പുറത്ത്

2018 ഓട്ടോ എക്‌സ്‌പോയില്‍ അവതരിച്ച ഫ്യൂച്ചര്‍ S കോണ്‍സെപ്റ്റ് ആള്‍ട്ടോ സങ്കല്‍പ്പത്തിന് പുതിയ നിര്‍വചനം കുറിക്കും. രൂപകല്‍പ്പന ഏറെക്കുറെ പൂര്‍ത്തിയായി. കാറുമായി പരീക്ഷണയോട്ടം നടത്തുന്ന തിരക്കിലാണ് ഇപ്പോള്‍ കമ്പനി. മറച്ചു പിടിച്ചാണ് നിരത്തിലിറങ്ങിയിട്ടുള്ളതെങ്കിലും പുത്തന്‍ ആള്‍ട്ടോയുടെ ആകാരഭാവം പുറത്തുവരുന്ന ചിത്രങ്ങളില്‍ തെളിഞ്ഞുകാണാം.

മാരുതി ആള്‍ട്ടോ വളര്‍ന്നു, വലുതായി — ആദ്യ ചിത്രങ്ങള്‍ പുറത്ത്

റെനോ ക്വിഡിനെ പോലെ മൈക്രോ എസ്‌യുവി ശൈലിയാണ് കാറിന്. കൂടുതല്‍ നീളവും വീതിയും ഉയരവും ഹാച്ച്ബാക്കിനെ പരുക്കനാക്കുന്നു. അതേസമയം നാലു മീറ്ററില്‍ താഴെയായി മോഡലിന്റെ നീളം തുടരും. വലിയ ടയറുകള്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ മുതലായ വിശേഷങ്ങളെല്ലാം ആള്‍ട്ടോയില്‍ കരുതാം.

മാരുതി ആള്‍ട്ടോ വളര്‍ന്നു, വലുതായി — ആദ്യ ചിത്രങ്ങള്‍ പുറത്ത്

അടുത്തവര്‍ഷം നടക്കുന്ന 2020 ഓട്ടോ എക്‌സ്‌പോയില്‍ മാരുതിയുടെ തുറുപ്പുച്ചീട്ടാകും പുത്തന്‍ ആള്‍ട്ടോ. നിലവില്‍ 800 സിസി, 1.0 ലിറ്റര്‍ എഞ്ചിന്‍ പതിപ്പുകളിലാണ് ആള്‍ട്ടോ വിപണിയിലെത്തുന്നത്. ആള്‍ട്ടോ 800 എന്ന പേരില്‍ അണിനിരക്കുന്ന പ്രാരംഭ മോഡലില്‍ പെട്രോള്‍, പെട്രോള്‍ - സിഎന്‍ജി ഓപ്ഷനുകള്‍ ലഭ്യമാണ്.

Most Read: കാറിൽ എഞ്ചിന്‍ തകരാറുണ്ടെന്ന് എങ്ങനെ തിരിച്ചറിയാം? — ഈ മുന്നറിയിപ്പ് ലക്ഷണങ്ങൾ അവഗണിക്കരുത്!

മാരുതി ആള്‍ട്ടോ വളര്‍ന്നു, വലുതായി — ആദ്യ ചിത്രങ്ങള്‍ പുറത്ത്

800 സിസി പെട്രോള്‍ എഞ്ചിന് 47 bhp കരുത്തും 69 Nm torque ഉം സൃഷ്ടിക്കാനാവും. ആള്‍ട്ടോ K10 എന്നാണ് കൂടുതല്‍ കരുത്തുള്ള 1.0 ലിറ്റര്‍ മോഡലിന് പേര്. എഞ്ചിന്‍ 67 bhp കരുത്തും 90 Nm torque ഉം ശേഷി കുറിക്കുന്നു. ഇരു എഞ്ചിന്‍ പതിപ്പുകളിലും അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. എന്നാല്‍ 1.0 ലിറ്റര്‍ ആള്‍ട്ടോ K10 -ല്‍ എഎംടി ഓപ്ഷനും തിരഞ്ഞെടുക്കാം.

മാരുതി ആള്‍ട്ടോ വളര്‍ന്നു, വലുതായി — ആദ്യ ചിത്രങ്ങള്‍ പുറത്ത്

ഫ്യൂച്ചര്‍ S കോണ്‍സെപ്റ്റിനെ അടിസ്ഥാനപ്പെടുത്തുന്ന പുത്തന്‍ ആള്‍ട്ടോയിലും ഇതേ എഞ്ചിന്‍, ഗിയര്‍ബോക്‌സ് യൂണിറ്റുകള്‍ പ്രതീക്ഷിക്കാം. പുതിയ സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം ഇരട്ട എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, വേഗ മുന്നറിയിപ്പ് സംവിധാനം തുടങ്ങിയ ക്രമീകരണങ്ങള്‍ ആള്‍ട്ടോയില്‍ മാരുതി നിര്‍ബന്ധമായും ഉറപ്പുവരുത്തേണ്ടതുണ്ട്.

മാരുതി ആള്‍ട്ടോ വളര്‍ന്നു, വലുതായി — ആദ്യ ചിത്രങ്ങള്‍ പുറത്ത്

പുതുതലമുറ മാരുതി കാറുകള്‍പോലെ സുസുക്കിയുടെ HEARTECT അടിത്തറ പുതിയ ആള്‍ട്ടോയും പങ്കിടും. വിശാലമായ അകത്തളം സമര്‍പ്പിക്കുന്നതിലും ഭാരം കുറയ്ക്കുന്നതിലും HEARTECT അടിത്തറ പ്രസിദ്ധമാണ്. കെട്ടിട നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന ഹൈ-ടെന്‍സൈല്‍ സ്റ്റീല്‍ ഉപയോഗിച്ചാണ് HEARTECT അടിത്തറ ഒരുങ്ങുന്നത്. കാറുകളുടെ ഭാരം കുറയാന്‍ കാരണവുമിതുതന്നെ.

Most Read: ഡീസല്‍ കാറാണോ? ചെയ്യാന്‍ പാടില്ലാത്ത മൂന്ന് കാര്യങ്ങള്‍!

മാരുതി ആള്‍ട്ടോ വളര്‍ന്നു, വലുതായി — ആദ്യ ചിത്രങ്ങള്‍ പുറത്ത്

ഭാരം കുറയുമെങ്കിലും HEARTECT കാറുകളുടെ ദൃഢതയില്‍ യാതൊരു വിട്ടുവീഴ്ച്ചയും സംഭവിക്കില്ലെന്നാണ് കമ്പനിയുടെ അവകാശവാദം. രൂപം മാറുമെങ്കിലും പ്രാരംഭ ഹാച്ച്ബാക്കായിതന്നെ പുത്തന്‍ ആള്‍ട്ടോ മാരുതി നിരയില്‍ തുടരും. വിപണിയില്‍ റെനോ ക്വിഡ്, ഡാറ്റ്‌സന്‍ റെഡി-ഗോ, ഹ്യുണ്ടായി സാന്‍ട്രോ, ടാറ്റ ടിയാഗൊ തുടങ്ങിയ മോഡലുകളുമായാണ് മാരുതി ആള്‍ട്ടോയുടെ മത്സരം.

Spy Image Source: Team-BHP

Most Read Articles

Malayalam
English summary
New-Gen Maruti Alto Spotted Again. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X