എര്‍ട്ടിഗയുടെ സിഎന്‍ജി പതിപ്പുമായി മാരുതി

മാരുതി സുസുക്കിയുടെ എംപിവി വാഹനമായ എര്‍ട്ടിഗയുടെ സിഎന്‍ജി പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 8.87 ലക്ഷം രൂപയാണ് പുതിയ സിഎന്‍ജി പതിപ്പിന്റെ വില. ടാക്‌സി വാഹനങ്ങള്‍ക്കായി എര്‍ട്ടിഗ സിഎന്‍ജിയുടെ ടൂര്‍ M എന്ന പതിപ്പും കമ്പനി അവതരിപ്പിക്കും. 8.82 ലക്ഷം രൂപയാണ് ഈ മോഡലിന്റെ വില.

എര്‍ട്ടിഗയുടെ സിഎന്‍ജി പതിപ്പ അവതരിപ്പിച്ച് മാരുതി

സിഎന്‍ജി പതിപ്പിലുള്ള രാജ്യത്തെ ആദ്യ എംപിവിയാണ് മാരുതിയുടെ എര്‍ട്ടിഗ. 2018 നവംബറില്‍ അവതരിപ്പിച്ച മോഡലിനെ അടിസ്ഥാനമാക്കിയാണ് എര്‍ട്ടിഗ സിഎന്‍ജിയുടെ നിര്‍മ്മാണം.

എര്‍ട്ടിഗയുടെ സിഎന്‍ജി പതിപ്പ അവതരിപ്പിച്ച് മാരുതി

1.5 ലിറ്റര്‍ എഞ്ചിന്‍ 6000 rpm ല്‍ 91 bhp കരുത്തും 122 Nm torque ഉം സൃഷ്ടിക്കും. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സായിരിക്കും വാഹനത്തിലുണ്ടാവുക. ലിറ്ററിന് 26.2 കിലോമീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

എര്‍ട്ടിഗയുടെ സിഎന്‍ജി പതിപ്പ അവതരിപ്പിച്ച് മാരുതി

പെട്രോള്‍ പതിപ്പിന്റെ 1.5 ലിറ്റര്‍ എഞ്ചിനില്‍ 104 bhp കരുത്തും 138 Nm torque ഉം വാഹനം ഉത്പാദിപ്പിക്കും. 5 സ്പീഡ് മാനുവല്‍ 4 സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാന്‍സിമിഷന്‍ എന്നീ വകഭേദങ്ങളിലും വാഹനം ലഭിക്കും.

എര്‍ട്ടിഗയുടെ സിഎന്‍ജി പതിപ്പ അവതരിപ്പിച്ച് മാരുതി

സിഎന്‍ജി എര്‍ട്ടിഗക്ക് Vxi പതിപ്പ് മാത്രമേ ഉണ്ടാവുകയുള്ളൂ. എഞ്ചിന്‍ ഇമോബിലൈസര്‍, റിമോട്ട് സെട്രല്‍ ലോക്കുകള്‍, ഫാബ്രിക് സീറ്റുകള്‍, ഡ്യുവല്‍ ടോണ്‍ ക്യാബിനുകള്‍, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, എംഐഡി സ്‌ക്രീനുള്ള അലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ബ്രേക്ക് അസിസ്റ്റ്, ഇബിഡിയോടു കൂടിയ എബിഎസ് സംവിധാനം, ചൈല്‍ഡ് ലോക്ക്, മുന്നിലും പിന്നിലും പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയെല്ലാം വാഹനത്തില്‍ മാരുതി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എര്‍ട്ടിഗയുടെ സിഎന്‍ജി പതിപ്പ അവതരിപ്പിച്ച് മാരുതി

അഞ്ച് വ്യത്യസ്ത നിറങ്ങളില്‍ എര്‍ട്ടിഗ സിഎന്‍ജി ലഭ്യമാണ്. വൈറ്റ്, സില്‍വര്‍, മാഗ്മ ഗ്രേ, ചുവപ്പ്, നീല എന്നീ നിറങ്ങളിലാണുള്ളത്. ഠീൗൃ ങ പതിപ്പിന് വെള്ള, കറുപ്പ്, സില്‍വര്‍ എന്നീ മൂന്ന് കളറുകളിലായിരിക്കും ലഭിക്കുക.

എര്‍ട്ടിഗയുടെ സിഎന്‍ജി പതിപ്പ അവതരിപ്പിച്ച് മാരുതി

ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ജനപ്രിയമായ എംപിവികളിലൊന്നാണ് മാരുതി സുസുക്കിയുടെ എര്‍ട്ടിഗ. 8000 യൂണിറ്റുകളോളം വാഹനങ്ങളുടെ വില്‍പ്പന എല്ലാമാസവും നടക്കുന്നുണ്ട്. പഴയ തലമുറയില്‍പെട്ട എര്‍ട്ടിഗയുടെ വില്‍പ്പനയെക്കാളും എരട്ടിയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

എര്‍ട്ടിഗയുടെ സിഎന്‍ജി പതിപ്പ അവതരിപ്പിച്ച് മാരുതി

ഹിയര്‍ടെക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ എര്‍ട്ടിഗ. ഇത് മുന്‍തലമുറയിലെ വാഹനത്തെക്കാള്‍ ഭാരം കുറഞ്ഞതും ദൃഢമേറിയതും ഒപ്പം വലിപ്പമേറിയതുമാണ് എര്‍ട്ടിഗയുടെ പുതിയ പതിപ്പ്. വലിപ്പം കൂടിയതോടെ വിശാലമായ ക്യാബിനും വാഹനത്തിന് ലഭിച്ചു. ഇത്‌ വാഹനത്തിന്റെ വിപണി മൂല്യവും വര്‍ധിക്കാന്‍ ഇടയാക്കി.

എര്‍ട്ടിഗയുടെ സിഎന്‍ജി പതിപ്പ അവതരിപ്പിച്ച് മാരുതി

കൂടാതെ എംപിവി ശ്രേണിയില്‍ പുതിയ വാഹനത്തെ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് മാരുതി. എര്‍ട്ടിഗയെ അടിസ്ഥാനമാക്കിയുളള 6 സീറ്റര്‍ എംപിവിയായിരിക്കും ഇത്. തഘ6 എന്നാണ് പുതിയ വാഹനത്തിന് കമ്പനി നലികിയിരിക്കുന്ന പേര്. ഓഗസ്റ്റ് 21 ന് വാഹനത്തിന്റെ വില്‍പന ആരംഭിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്.

എര്‍ട്ടിഗയുടെ സിഎന്‍ജി പതിപ്പ അവതരിപ്പിച്ച് മാരുതി

എര്‍ട്ടിഗയെ ആധാരമാക്കിയാണ് നിര്‍മ്മാണമെങ്കിലും നിരവധി മാറ്റങ്ങളുമായാകും XL6 എത്തുക. വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ഉയര്‍ന്ന പതിപ്പിന് സണ്‍റൂഫ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുണ്ടായേക്കും. ബിഎസ് VI നിലവാരത്തിലുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനായിരിക്കും XL6 പതിപ്പില്‍ ഉണ്ടാവുക.

എര്‍ട്ടിഗയുടെ സിഎന്‍ജി പതിപ്പ അവതരിപ്പിച്ച് മാരുതി

പരിഷ്‌ക്കരിച്ച ഗ്രില്‍, പുതിയ ഹെഡ്‌ലാമ്പുകള്‍, വലിയ സ്‌കിഡ് പ്ലേറ്റ് എന്നിവ എര്‍ട്ടിഗയില്‍ നിന്ന് വാഹനത്തെ വ്യത്യസ്തമാക്കും. മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ വഴിയാകും XL6 വിപണിയിലെത്തുക.

More from DriveSpark

Article Published On: Saturday, July 27, 2019, 15:15 [IST]
English summary
Maruti Suzuki Ertiga CNG Launched In India. Read more malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X