37 വര്‍ഷങ്ങള്‍; രണ്ടു കോടി യൂണിറ്റ് വില്‍പ്പനയുമായി മാരുതി

രാജ്യത്ത് രണ്ടു കോടി യൂണിറ്റുകളുടെ വില്‍പ്പനയുമായി വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. ഇന്ത്യന്‍ വിപണിയില്‍ എത്തി 37 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് മാരുതി സുസുക്കി ഈ നോട്ടം കൈവരിക്കുന്നത്.

37 വര്‍ഷങ്ങള്‍; രണ്ടു കോടി യൂണിറ്റ് വില്‍പ്പനയുമായി മാരുതി

1983 -ല്‍ മാരുതി 800 എന്ന ചെറുകാറുമായിട്ടായിരുന്നു മാരുതി സുസുക്കി ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിച്ചത്. ഉല്‍പ്പാദനം ആരംഭിച്ച് 29 വര്‍ഷം കൊണ്ടായിരുന്നു മാരുതി സുസുക്കിയുടെ ആഭ്യന്തര വില്‍പ്പന ആദ്യ കോടി പിന്നിട്ടത്. എന്നാല്‍ തുടര്‍ന്നുള്ള ഒരു കോടി യൂണിറ്റ് വില്‍പ്പന കൈവരിക്കാന്‍ കമ്പനിക്കു വേണ്ടിവന്നതു വെറും എട്ടു വര്‍ഷം മാത്രം.

37 വര്‍ഷങ്ങള്‍; രണ്ടു കോടി യൂണിറ്റ് വില്‍പ്പനയുമായി മാരുതി

ഇന്ത്യന്‍ കാര്‍ നിര്‍മാതാക്കളില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ കമ്പനിയാണു മാരുതി സുസുക്കി. ചരിത്ര നേട്ടം സ്വന്തമായതില്‍ അതീവ സന്തുഷ്ടരാണെന്നു മാരുതി സുസുക്കി ഇന്ത്യ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ കെനിചി അയുകാവ അഭിപ്രായപ്പെട്ടു.

37 വര്‍ഷങ്ങള്‍; രണ്ടു കോടി യൂണിറ്റ് വില്‍പ്പനയുമായി മാരുതി

ബ്രാന്‍ഡില്‍ വിശ്വാസമര്‍പ്പിച്ച ഉപയോക്താക്കളോടും മികച്ച പിന്തുണ നല്‍കിയ സര്‍ക്കാരിനോടും ദീര്‍ഘകാലമായി പങ്കാളിത്തം തുടരുന്നവരോടുമുള്ള നന്ദിയും അദ്ദേഹം രേഖപ്പെടുത്തി. കാര്‍ വില്‍പ്പനയില്‍ മാരുതി സുസുക്കി താണ്ടിയ നാഴികക്കല്ലുകള്‍ ഇങ്ങനെ;

37 വര്‍ഷങ്ങള്‍; രണ്ടു കോടി യൂണിറ്റ് വില്‍പ്പനയുമായി മാരുതി

1994-95 കാലയളവില്‍ 10 ലക്ഷം യൂണിറ്റും, 2005-06 കാലയളവില്‍ 50 ലക്ഷം യൂണിറ്റും, 2011-12 കാലയളവില്‍ ഒരു കോടി യൂണിറ്റും കമ്പനി വിപണിയില്‍ വിറ്റഴിച്ചു. 2016-17 കാലയളവില്‍ 1.50 കോടി യൂണിറ്റും, 2019-20 കാലയളവില്‍ രണ്ടു കോടി യൂണിറ്റും കമ്പനി വിപണിയില്‍ വിറ്റു തീര്‍ത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

37 വര്‍ഷങ്ങള്‍; രണ്ടു കോടി യൂണിറ്റ് വില്‍പ്പനയുമായി മാരുതി

അടുത്തിടെയാണ് മാരുതിക്ക് പുതിയ നാഴികക്കല്ല് എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കായ ആള്‍ട്ടോ സമ്മാനിച്ചത്. 38 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയാണ് ഇതുവരെ ഈ വാഹനത്തിന് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.

37 വര്‍ഷങ്ങള്‍; രണ്ടു കോടി യൂണിറ്റ് വില്‍പ്പനയുമായി മാരുതി

മാരുതി നിരയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ളൊരു മോഡല്‍ കൂടിയാണ് ആള്‍ട്ടോ. പ്രതിമാസ വില്‍പ്പന പട്ടികയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളുടെ നിരയില്‍ ദീര്‍ഘകാലമായി ഒരു സ്ഥാനം മാരുതിയുടെ ഈ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കിനും സ്വന്തമായുണ്ട്.

Most Read: മാരുതിക്ക് പുതിയ നാഴികക്കല്ല് സമ്മാനിച്ച് ആള്‍ട്ടോ

37 വര്‍ഷങ്ങള്‍; രണ്ടു കോടി യൂണിറ്റ് വില്‍പ്പനയുമായി മാരുതി

ഒരു കാര്‍ സ്വന്തമാക്കണം എന്ന് ആഗ്രഹിക്കുന്നവരെയും, തുടക്കക്കാരെയും ലക്ഷ്യമിട്ടാണ് മോഡലിനെ കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഇടുങ്ങിയ വഴികളിലൂടെയും, വലിയ ട്രാഫിക്കിലൂടെയും അനയാസം ആള്‍ട്ടോ കൈകാര്യം ചെയ്യാം എന്നതുകൂടി ആയാപ്പോള്‍ വാഹനം ഉപഭോക്താക്കള്‍ക്കിടയില്‍ ജനപ്രീയമായി മാറി.

Most Read: കോമ്പസിന്റെ ഏഴു സീറ്റര്‍ പതിപ്പിനായുള്ള കാത്തിരിപ്പ് നീളും

37 വര്‍ഷങ്ങള്‍; രണ്ടു കോടി യൂണിറ്റ് വില്‍പ്പനയുമായി മാരുതി

നിലവില്‍ ബിഎസ് VI മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വാഹന നിര്‍മ്മാതാക്കള്‍ എല്ലാരും തന്നെ. ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മാരുതി മാസങ്ങള്‍ക്ക് മുമ്പ് തന്നെ അവരുടെ നിരയില്‍ നിന്നും മിക്ക മോഡലുകളുടെയും ബിഎസ് VI പതിപ്പിനെ വിപണിയില്‍ എത്തിച്ചിരുന്നു.

Most Read: ബ്രെസ്സ, എസ്-ക്രോസ്സ് ബിഎസ് VI മോഡലുകൾ 2020 മാർച്ചിനു മുമ്പ് പുറത്തിറക്കുമെന്ന് മാരുതി

37 വര്‍ഷങ്ങള്‍; രണ്ടു കോടി യൂണിറ്റ് വില്‍പ്പനയുമായി മാരുതി

മാരുതിയുടെ എട്ട് മോഡലുകളാണ് ബിഎസ്-VI കംപ്ലയിന്റ് എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്നത്. എര്‍ട്ടിഗ, XL6, ഡിസയര്‍, ബലേനോ, സ്വിഫ്റ്റ്, വാഗണ്‍ ആര്‍, ആള്‍ട്ടോ, അടുത്തിടെ പുറത്തിറക്കിയ എസ്-പ്രെസ്സോ തുടങ്ങിയ മോഡലുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

More from DriveSpark

Article Published On: Tuesday, December 3, 2019, 8:30 [IST]
English summary
Maruti Suzuki crosses 20 million passenger vehicle sales. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X