കോമ്പസിന്റെ ഏഴു സീറ്റര്‍ പതിപ്പിനായുള്ള കാത്തിരിപ്പ് നീളും

ജീപ്പ് കോമ്പസിന്റെ ഏഴു സീറ്റര്‍ പതിപ്പിനായുള്ള കാത്തിരിപ്പ് നീളുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ്, കോമ്പസിന്റെ ഏഴു സീറ്റര്‍ പതിപ്പിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് അടുത്തിടെ അറിയിച്ചിരുന്നു.

കോമ്പസിന്റെ ഏഴു സീറ്റര്‍ പതിപ്പിനായുള്ള കാത്തിരിപ്പ് നീളും

2020 -ല്‍ വാഹനം വിപണിയില്‍ എത്തുമെന്നായിരുന്നു ആദ്യം പുറത്തുവന്നിരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ 2021 -ല്‍ മാത്രമേ വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തുകയുള്ളുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. 2020 -ല്‍ കോമ്പസിന്റെ നിലവില്‍ വിപണിയില്‍ ഉള്ള പതിപ്പിന്റെ പരിഷ്‌കരിച്ച് മോഡലിനെ അവതരിപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കോമ്പസിന്റെ ഏഴു സീറ്റര്‍ പതിപ്പിനായുള്ള കാത്തിരിപ്പ് നീളും

ജീപ്പിന്റെ ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള മോഡലായ കോമ്പസിനെ ആധാരമാക്കിയാവും പുതിയ ഏഴ് സീറ്റര്‍ എസ്‌യുവി വിപണിയില്‍ എത്തുക. പൂനെയിലുള്ള ജീപ്പിന്റെ നിര്‍മ്മാണശാലയില്‍ തന്നെയായവും പുതിയ എസ്‌യുവിയുടെയും നിര്‍മ്മാണം എന്ന് കമ്പനി അറിയിച്ചു.

കോമ്പസിന്റെ ഏഴു സീറ്റര്‍ പതിപ്പിനായുള്ള കാത്തിരിപ്പ് നീളും

2017 -ലാണ് കോമ്പസിനെ ജീപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. അന്നു മുതല്‍ ഇന്നുവരെ വളരെ മികച്ച് ജനപ്രതീതിയാണ് കോമ്പസിന് ലഭിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കോമ്പസിന്റെ പല പരിഷ്‌കരിച്ച പതിപ്പുകളും കമ്പനി രാജ്യത്ത് അവതരിപ്പിച്ചിട്ടുണ്ട്.

കോമ്പസിന്റെ ഏഴു സീറ്റര്‍ പതിപ്പിനായുള്ള കാത്തിരിപ്പ് നീളും

2020 -ഓടെ കേമ്പസിന്റെ പരിഷ്‌കരിച്ച് മറ്റൊരു പതിപ്പിനെ കൂടി കമ്പനി വിപണിയില്‍ എത്തിക്കും. എന്നാല്‍ വാഹനത്തിന്റെ മാറ്റങ്ങള്‍ എന്തൊക്കെയെന്ന് കമ്പനി അറിയിച്ചിട്ടില്ല. ബിഎസ് VI നിലവാരത്തിലുള്ള എഞ്ചിനാകും പുതിയ പതിപ്പില്‍ ഇടംപിടിക്കുക.

കോമ്പസിന്റെ ഏഴു സീറ്റര്‍ പതിപ്പിനായുള്ള കാത്തിരിപ്പ് നീളും

പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാണ്. 2.0 ലിറ്റര്‍ ഡീസല്‍, 1.4 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനുകളാകും ബിഎസ് VI നിലവാരത്തിലേക്ക് കമ്പനി മാറ്റുക. അതിനൊപ്പം തന്നെ ഡീസല്‍ ഓട്ടോമാറ്റിക് പതിപ്പുകളെയും കമ്പനി അവതരിപ്പിച്ചേക്കും.

കോമ്പസിന്റെ ഏഴു സീറ്റര്‍ പതിപ്പിനായുള്ള കാത്തിരിപ്പ് നീളും

നിലവില്‍ വിപണിയില്‍ ഉള്ള മോഡലിലെ 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 170 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കും. 1.4 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ 160 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും.

Most Read: മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ

കോമ്പസിന്റെ ഏഴു സീറ്റര്‍ പതിപ്പിനായുള്ള കാത്തിരിപ്പ് നീളും

14.99 ലക്ഷം രൂപ മുതല്‍ 26.80 ലക്ഷം വരെയാണ് ഇന്ത്യന്‍ വിപണിയില്‍ കോമ്പസിന്റെ എക്സ്ഷോറൂം വില. സ്പോര്‍ട്‌സ്, സപോര്‍ട്‌സ് പ്ലസ്, ലോഞ്ചിട്യൂഡ്, ലിമിറ്റഡ്, ലിമിറ്റഡ് പ്ലസ്, എന്നീ വകഭേദങ്ങളിലാണ് കോമ്പസ് വിപണിയില്‍ ഉള്ളത്.

Most Read: പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തി നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ പരിഷണയോട്ടം

കോമ്പസിന്റെ ഏഴു സീറ്റര്‍ പതിപ്പിനായുള്ള കാത്തിരിപ്പ് നീളും

ജീപ്പ് നിരയിൽ നിന്നും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോഡലാണ് കോമ്പസ്. എന്നാല്‍ ഈ നിരയിലേക്ക് കിയ സെല്‍റ്റോസ്, എംജി ഹേക്ടര്‍ എന്നിവര്‍ എത്തിയതോടെ വാഹനത്തിന്റെ വില്‍പ്പന ഇടിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഇന്‍ര്‍നെറ്റടക്കം അത്യാധുനിക സൗകര്യങ്ങളോടെയാണ് എംജി ഹെക്ടറിന്റെ വിപണിയിലേക്കുള്ള കടന്ന് വരവ്.

Most Read: ട്രൈബർ എംപിവിയിൽ ചെറിയ പരിഷ്ക്കരണവുമായി റെനോ

കോമ്പസിന്റെ ഏഴു സീറ്റര്‍ പതിപ്പിനായുള്ള കാത്തിരിപ്പ് നീളും

എന്നാലും ജീപ്പ് പ്രമികളുടെ ആദ്യ ചോയിസ് കോമ്പസ് തന്നെയാണ്. നവീകരിച്ച വിപണിയില്‍ എത്തുന്ന കോമ്പസിന് പഴയ പ്രചാരം വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ചെറിയ ഡിസൈന്‍ പരിഷ്‌കാരങ്ങള്‍ക്കൊപ്പമായിരിക്കും 2020 കോമ്പസ് വിപണിയില്‍ എത്തുക.

കോമ്പസിന്റെ ഏഴു സീറ്റര്‍ പതിപ്പിനായുള്ള കാത്തിരിപ്പ് നീളും

പ്രധാന എതിരാളികളായ ഹെക്ടറിലെയും, സെല്‍റ്റോസിലും ഉള്ള ഫീച്ചറുകള്‍ വാഹനത്തിലും പ്രതീക്ഷിക്കാം. പുതിയ സീറ്റ് അപ്ഹോള്‍സ്റ്ററി, വെന്റിലേഷനുള്ള സീറ്റുകള്‍, വൈദ്യുത പിന്തുണയാലുള്ള ടെയില്‍ഗേറ്റ്, ഹെഡ്സ് അപ്പ് ഡിസ്പ്ലേ, കണക്ടഡ് കാര്‍ ടെക്നോളി, ഇന്‍ബില്‍ട്ട് സിം എന്നിവയെല്ലാം മോഡലില്‍ പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Monday, November 11, 2019, 10:59 [IST]
English summary
Seven-seat Jeep Compass India launch pushed to 2021. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X