ട്രൈബർ എംപിവിയിൽ ചെറിയ പരിഷ്ക്കരണവുമായി റെനോ

ഈ വർഷം ഓഗസ്റ്റിൽ ഇന്ത്യയിൽ അവതരിപ്പിച്ച ട്രൈബർ എംപിവിയിൽ ചെറിയ പരിഷ്ക്കരണവുമായി റെനോ. വാഹനത്തിന്റെ RXZ വകഭേദത്തിന് നൽകി വന്ന 14 ഇഞ്ച് വീലുകൾക്ക് പകരം 15 ഇഞ്ച് വീലുകൾ നൽകിയാകും വാഹനത്തെ കമ്പനി ഇനി മുതൽ വിപണിയിലെത്തിക്കുക.

ട്രൈബർ എംപിവിയിൽ ചെറിയ പരിഷ്ക്കരണവുമായി റെനോ

165/80 സെക്ഷൻ ടയറുകൾക്ക് പകരം 185/65 സെക്ഷൻ ടയറുകളിലും മാറ്റമുണ്ട്. റെനോ ട്രൈബറിൽ മുമ്പ് വാഗ്ദാനം ചെയ്തിരുന്ന അലോയ് വീലുകൾ പോലെ രൂപകൽപ്പന ചെയ്ത 15 ഇഞ്ച് വലുപ്പമുള്ള സ്റ്റീൽ വീലുകളായിരിക്കും ഇനി വാഹനത്തിൽ ലഭ്യമാവുക.

ട്രൈബർ എംപിവിയിൽ ചെറിയ പരിഷ്ക്കരണവുമായി റെനോ

14 ഇഞ്ച് അലോയ് വീലുകൾ എം‌പി‌വിയിൽ പണമടച്ചുള്ള ആക്‌സസ്സറിയായി തുടരുന്നു. നവീകരണം RXZ വകഭേദത്തിന്റെ വില 4,000 രൂപ മുതൽ വർധിപ്പിക്കും അതായത് ട്രൈബർ RXZ-ന്റെ എക്സ്ഷോറൂം വില 6.53 ലക്ഷം രൂപയായി വർധിക്കും എന്നാണ്. ഇതുകൂടാതെ, ട്രൈബർ‌ RXZ-ൽ‌ മറ്റൊരു മാറ്റവും അവതരിപ്പിച്ചിട്ടില്ല.

ട്രൈബർ എംപിവിയിൽ ചെറിയ പരിഷ്ക്കരണവുമായി റെനോ

ലോഡ്ജിക്ക് ശേഷം റെനോ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ എംപിവി കൂടിയാണ് ട്രൈബര്‍. പുറത്തിറങ്ങി രണ്ട് മാസത്തിനുള്ളിൽ 10,000 യൂണിറ്റ് ട്രൈബർ വിറ്റതായി റെനോ ഇന്ത്യ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പ്രതികൂല വിപണന സാഹചര്യങ്ങൾക്കിടയിലും മികച്ച വിൽപ്പന നേടാനും ഈ പുതിയ എംപിവി മോഡൽ കമ്പനിയെ സഹായിച്ചിട്ടുണ്ട്.

ട്രൈബർ എംപിവിയിൽ ചെറിയ പരിഷ്ക്കരണവുമായി റെനോ

കഴിഞ്ഞ മാസം 11,516 യൂണിറ്റ് വിൽപ്പനയാണ് റെനോ രേഖപ്പെടുത്തിയത്. ഇത് 2018 ഒക്ടോബറുമായി താരതമ്യപ്പെടുത്തുമ്പോൾ 2019 ഒക്ടോബർ മാസത്തിൽ 63% വളർച്ച കൈവരിക്കാൻ ഫ്രഞ്ച് വാഹന നിർമ്മാതാക്കളെ ട്രൈബർ സഹായിച്ചു.

ട്രൈബർ എംപിവിയിൽ ചെറിയ പരിഷ്ക്കരണവുമായി റെനോ

നിലവിൽ നാല് വകഭേദങ്ങളിലാണ് ട്രൈബറിനെ റെനോ അണിനിരത്തുന്നത്. ക്വിഡിൽ നിന്നുള്ള 1.0 ലിറ്റർ യൂണിറ്റിന്റെ നവീകരിച്ച എഞ്ചിൻ പതിപ്പ് 72 bhp കരുത്തിൽ 96 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സിലേക്ക് ജോടിയാക്കുകയും ചെയ്യുന്നു.

ട്രൈബർ എംപിവിയിൽ ചെറിയ പരിഷ്ക്കരണവുമായി റെനോ

വിപണിയിൽ ഓട്ടോമാറ്റിക്ക് വാഹനങ്ങൾക്കുള്ള ആവശ്യകത വർധിക്കുന്നതിനനുസരിച്ച് എംപിവിയുടെ AMT വകഭേദം പുറത്തിറക്കാനും റെനോ ആലോചിക്കുന്നത്. നിലവിൽ

പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് ട്രൈബര്‍ പുറത്തിറങ്ങുന്നത്.

Most Read: കുഞ്ഞൻ എസ്‌യുവി റൈസിനെ ടൊയോട്ട ജപ്പാനിൽ അവതരിപ്പിച്ചു

ട്രൈബർ എംപിവിയിൽ ചെറിയ പരിഷ്ക്കരണവുമായി റെനോ

മോഡേണ്‍ അള്‍ട്രാ മോഡുലര്‍ രൂപമാണ് ട്രൈബർ എംപിവിക്കുള്ളത്. ഡ്യുവല്‍ ടോണ്‍ ബംബര്‍, മുൻഭാഗത്തെ ട്രിപ്പില്‍ എഡ്ജ് ക്രോം ഗ്രില്‍, പ്രൊജക്ടർ ഹെഡ്‌ലാമ്പ്‌, എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍ എന്നിവ മുന്‍ഭാഗത്തെ സവിശേഷതകളാണ്.

Most Read: XUV300 -നെ തിരിച്ചുവിളിക്കാനൊരുങ്ങി മഹീന്ദ്ര

ട്രൈബർ എംപിവിയിൽ ചെറിയ പരിഷ്ക്കരണവുമായി റെനോ

ഇന്റീരിയറിലും നിരവധി ഫീച്ചറുകളും ഉപകരണങ്ങളും പുതിയ എംപിവിയിൽ കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നു. പൂര്‍ണമായും ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് ഇന്റീരിയർ ഡിസൈന്‍. ആവശ്യത്തിന് സ്റ്റോറേജ് ഇടങ്ങൾ, പുതിയ എട്ട് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിൻമെന്റ് സിസ്റ്റം എന്നിവ അകത്തളത്തിലെ സവിശേഷതകളാണ്.

Most Read: പുതുതലമുറ ജാസ്സ് ഇന്ത്യയില്‍ എത്തിയേക്കില്ല

ട്രൈബർ എംപിവിയിൽ ചെറിയ പരിഷ്ക്കരണവുമായി റെനോ

സുരക്ഷക്കായി നാല് എയര്‍ബാഗ്, എബിഎസ്, ഇബിഡി, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, റിവേഴ്സ് ക്യാമറ, സ്പീഡ് അലര്‍ട്ട്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, എല്ലാ നിരയിലും ത്രീ പോയന്റ് സീറ്റ്ബെല്‍റ്റ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്ളും ട്രൈബറില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ട്രൈബർ എംപിവിയിൽ ചെറിയ പരിഷ്ക്കരണവുമായി റെനോ

നിലവിൽ ബി‌എസ്- IV കംപ്ലയിന്റ് എഞ്ചിനാണ് ട്രൈബറിൽ റെനോ ഉൾപ്പെടുത്തിയിരിക്കുന്നത്. ബിഎസ്-VI ലേക്ക് നവീകരിച്ച എഞ്ചിൻ പുതിയ മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വരുന്ന 2020 ഏപ്രിൽ ഒന്നിന് മുന്നോടിയായി വിപണിയിലെത്തും.

Most Read Articles

Malayalam
English summary
Renault Triber RxZ now gets 15-inch wheels. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X