മാരുതി എസ്-പ്രെസ്സോ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
വാഹന വിപണി കടുത്ത പ്രതിസന്ധികള്‍ നേരിടുന്ന സാഹചര്യത്തിലും പുതിയ വാഹനങ്ങളെ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് മാരുതി. പുതിയ ഉപഭോക്താക്കള്‍ക്കായിട്ട് തങ്ങളുടെ വാഹന നിര ഏറ്റവും ആകര്‍ഷകമായി തീര്‍ക്കാനാണ് കമ്പനിയുടെ ശ്രമം.

അടുത്തിടെയാണ് എര്‍ട്ടിഗയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട XL6 എന്ന മോഡലിനെ കമ്പനി അവതരിപ്പിച്ചത്. അതിനു പിന്നാലെ എന്റ്രി ലെവല്‍ ഹാച്ച്ബാക്കായ എസ്-പ്രെസ്സോയും പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മ്മാതാക്കള്‍.

വിപണിയില്‍ റെനോ ക്വിഡ്, ടാറ്റ ടിയാഗോ എന്നിവയാവും വാഹനത്തിന്റെ പ്രധാന എതിരാളികള്‍. പുറത്തിറങ്ങും മുമ്പ് നിരവധി തവണ എസ്-പ്രെസ്സോ പരീക്ഷണയോട്ടങ്ങള്‍ നടത്തുന്നത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നിലവില്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം വാഹനത്തിന് നാല് വകഭേതങ്ങളാവും ഉണ്ടാവുക. മാരുതിയുടെ അറീന ഡീലര്‍ഷിപ്പുകള്‍ വഴിയാവും എസ്-പ്രെസ്സോ വില്‍പ്പനയ്ക്ക് എത്തുന്നത്.

നിര്‍മ്മാതാക്കളുടെ വാഹന നിരയില്‍ വാഗണ്‍ആറിനോടൊപ്പമാവും എസ്-പ്രെസ്സോയുടേയും സ്ഥാനം. കൂടുതലായും യുവ തലമുറയെ കേന്ദ്രീകരിച്ചാണ് കമ്പനി വാഹനത്തെ വിപണിയിലെത്തിക്കുന്നത്. 2018 ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച ഫ്യൂച്ചര്‍ എസ് കണ്‍സപ്പ്റ്റിനെ ആസ്പദമാക്കിയാണ് എസ്-പ്രെസ്സോ നിര്‍മ്മിച്ചിരിക്കുന്നത്.

മാരുതി ആള്‍ട്ടോ K10 -ല്‍ വരുന്ന അതേ 1.0 ലിറ്റര്‍ K10 പെട്രോള്‍ എഞ്ചിനാണ്. ബിഎസ് VI നിലവാരത്തിലേക്ക് ഉയര്‍ത്തിയ എഞ്ചിനാവും. വാഹനത്തിന്റെ ഉയര്‍ന്ന പതിപ്പുകളില്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകളും വരുന്നു.

തങ്ങളുടെ എന്റ്രി ലെവല്‍ വാഹനങ്ങളില്‍ ഓപ്ഷണല്‍ ഫീച്ചറായി ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകള്‍ കമ്പനി ഇപ്പോള്‍ നല്‍കുന്നു. 68 bhp കരുത്തും 90 Nm torque ഉം പരമാവധി സൃഷ്ടിക്കാന്‍ കഴിയുന്ന എഞ്ചിനാണ്.
Most Read: ഡീസൽ എഞ്ചിനുകൾ നിർത്തലാക്കാൻ ഒരുങ്ങുന്ന വാഹന നിർമ്മാതാക്കൾ

3.3 ലക്ഷം രൂപയാവും വാഹനത്തിന്റെ എക്‌സ്-ഷോറൂം വില. എസ്‌യുവിക്ക് സമാനമായ രൂപ ഘടനയാണ് എസ്-പ്രെസ്സോയിക്ക്. ടോള്‍ ബോയ് ഡിസൈനും, മസ്‌കുലാര്‍ ലുക്ക് തോന്നിക്കുന്ന പുറത്തേക്ക് തള്ളിയ വീല്‍ ആര്‍ച്ചുകളുമാണ്.
Most Read: സെല്‍റ്റോസിന് പിന്നാലെ ഗ്രാന്‍ഡ് കാര്‍ണിവല്‍ എംപിവിയുമായി കിയ

ആധുനിക രീതിയിലുള്ള അകത്തളമാവും വാഹനത്തില്‍ വരുന്നത്. ഏറ്റവും ഉയര്‍ന്ന പതിപ്പുകളില്‍ സ്മാര്‍ട്ട് പ്ലേ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റമാവും. എയര്‍ബാഗുകള്‍, ABS+EBD, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ഹൈസ്പീഡ് വാര്‍ണിങ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയടങ്ങിയ നിര്‍ബന്ധ സുരക്ഷാ കിറ്റും വാഹനത്തില്‍ വരുന്നുണ്ട്.
Most Read: എഞ്ചിന്‍ പണിയൊന്നുമില്ലാതെ അഞ്ച് ലക്ഷം കിലോമീറ്റര്‍ പൂര്‍ത്തീകരിച്ച് ടാറ്റ ഇന്‍ഡിക്ക

എസ്-പ്രെസ്സോയുടെ ബോഡിക്ക് ചുറ്റും പ്ലാസ്റ്റിക്ക് ക്ലാഡിങ് കമ്പനി നല്‍കിയിരിക്കുന്നു. അതോടൊപ്പം 15 ഇഞ്ച് അലോയി വീലുകള്‍, വലിയ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ടെയില്‍ ലാമ്പുകള്‍ എന്നിവയാണ്.

വാഹനത്തിന്റെ ബുക്കിങ് മാരുതി വരുന്ന ആഴ്ച്ചയില്‍ തന്നെ ആരംഭിക്കു. എസ്-പ്രെസ്സോയുടെ ഔദ്യോഗിക വില സെപ്തംബര്‍ 30 -ന് കമ്പനി വെളിപ്പെടുത്തും. അടുത്തതായി വിറ്റാര ബ്രെസ്സയുടെ പെട്രോള്‍ പതിപ്പ്, ഏറ്റവും പുതിയ വിറ്റാര എസ്‌യുവി, ജിപ്‌സിക്കു പകരക്കാരനായി എത്തുന്ന ജിംനി എന്നിവയേയും മാരുതി ഉടന്‍ തന്നെ വിപണിയിലെത്തിക്കും.


Click it and Unblock the Notifications








