മാരുതി വാഗണ്‍ആര്‍ S-CNG ഇന്ത്യയില്‍, വില 4.84 ലക്ഷം രൂപ മുതല്‍

By Rajeev Nambiar

വാഗണ്‍ആറിന്റെ പുതിയ സിഎന്‍ജി പതിപ്പ് വിപണിയില്‍ പുറത്തിറങ്ങി. പുതിയ മോഡലിനെ വാഗണ്‍ആര്‍ S-CNG എന്നാണ് മാരുതി വിശേഷിപ്പിക്കുന്നത്. രണ്ടു വകഭേദങ്ങള്‍ മാത്രമെ വാഗണ്‍ആര്‍ സിഎന്‍ജി പതിപ്പിലുള്ളൂ. 4.84 ലക്ഷം രൂപയ്ക്ക് പ്രാരംഭ വാഗണ്‍ആര്‍ LXi വകഭേദം വില്‍പ്പനയ്ക്ക് അണിനിരക്കും. 4.89 ലക്ഷം രൂപയാണ് വാഗണ്‍ആര്‍ LXi (O) മോഡലിന് വില.

മാരുതി വാഗണ്‍ആര്‍ S-CNG ഇന്ത്യയില്‍, വില 4.84 ലക്ഷം രൂപ മുതല്‍

സാധാരണ പെട്രോള്‍ വാഗണ്‍ആറിനെ അപേക്ഷിച്ച് 75,000 രൂപയോളം സിഎന്‍ജി പതിപ്പിന് കൂടുതലാണ്. വിപണിയില്‍ 5.23 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് സാന്‍ട്രോ സിഎന്‍ജി മോഡലിനെ ഹ്യുണ്ടായി വില്‍പ്പനയ്ക്ക് കൊണ്ടുവരുന്നത്. ഏറ്റവും ഉയര്‍ന്ന സാന്‍ട്രോ സിഎന്‍ജി മോഡല്‍ 5.64 ലക്ഷം രൂപ വില കുറിക്കും.

മാരുതി വാഗണ്‍ആര്‍ S-CNG ഇന്ത്യയില്‍, വില 4.84 ലക്ഷം രൂപ മുതല്‍

1.0 ലിറ്റര്‍ എഞ്ചിന്‍ യൂണിറ്റാണ് വാഗണ്‍ആര്‍ സിഎന്‍ജിയുടെ ഹൃദയം. 67 bhp കരുത്തും 90 Nm torque ഉം സൃഷ്ടിക്കാനുള്ള ശേഷി 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുണ്ട്. അതേസമയം സിഎന്‍ജി കിറ്റ് ഘടിപ്പിച്ച പശ്ചാത്തലത്തില്‍ 58 bhp കരുത്തും 78 Nm torque -മാണ് വാഗണ്‍ആര്‍ S-CNG മോഡലുകള്‍ കുറിക്കുക.

മാരുതി വാഗണ്‍ആര്‍ S-CNG ഇന്ത്യയില്‍, വില 4.84 ലക്ഷം രൂപ മുതല്‍

അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. സാധാരണ മോഡലില്‍ എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷന്‍ ലഭ്യമാണെങ്കിലും സിഎന്‍ജി പതിപ്പില്‍ ഓട്ടോമാറ്റിക്ക് യൂണിറ്റില്ല. മൈലേജ് 33.54 km/kg. സിഎന്‍ജി ശ്രേണിയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയാണിത്.

മാരുതി വാഗണ്‍ആര്‍ S-CNG ഇന്ത്യയില്‍, വില 4.84 ലക്ഷം രൂപ മുതല്‍

ഇരട്ട ഇസിയു സംവിധാനവും എഞ്ചിനിലേക്ക് ഇന്ധനവിതരണം ക്രമപ്പെടുത്തുന്ന ഇന്റലിജന്റ് ഗ്യാസ് പോര്‍ട്ട് ഇഞ്ചക്ഷന്‍ സാങ്കേതികവിദ്യയും വാഗണ്‍ആര്‍ സിഎന്‍ജി മോഡലുകളുടെ പ്രത്യേകതയില്‍പ്പെടും. സുപ്പീരിയര്‍ വൈറ്റ്, സില്‍ക്കി സില്‍വര്‍, മാഗ്മ ഗ്രെയ് നിറങ്ങള്‍ മാത്രമെ പുതിയ വാഗണ്‍ആര്‍ സിഎന്‍ജിയില്‍ ലഭ്യമാവുകയുള്ളൂ.

മാരുതി വാഗണ്‍ആര്‍ S-CNG ഇന്ത്യയില്‍, വില 4.84 ലക്ഷം രൂപ മുതല്‍

കഴിഞ്ഞ ജനുവരിയിലാണ് പുതുതലമുറ വാഗണ്‍ആറിനെ മാരുതി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് അവതരിപ്പിച്ചത്. സുസുക്കിയുടെ HEARTECT അടിത്തറ വാഗണ്‍ആറും പങ്കിടുന്നു. ഇക്കാരണത്താല്‍ 65 കിലോയോളം ഭാരമാണ് ഹാച്ച്ബാക്കിന് കുറഞ്ഞത്.

Most Read: ഹാരിയറിന് ശേഷം ബസെഡ് എസ്‌യുവിയുമായി ടാറ്റ, ഭീഷണി മഹീന്ദ്ര XUV500 -യ്ക്ക്

മാരുതി വാഗണ്‍ആര്‍ S-CNG ഇന്ത്യയില്‍, വില 4.84 ലക്ഷം രൂപ മുതല്‍

പിന്നിലേക്ക് വലിഞ്ഞ സ്വെപ്റ്റ്ബാക്ക് ഹെഡ്‌ലാമ്പ്, ക്രോം ആവരണമുള്ള വീതികൂടിയ ഗ്രില്ല്, സെന്‍ട്രല്‍ എയര്‍ഡാം ഇടംകണ്ടെത്തുന്ന വലിയ ബമ്പര്‍ എന്നിവയെല്ലാം വാഗണ്‍ആറിലെ പുതുമകളാണ്. ഇരട്ട നിറമാണ് ക്യാബിന്. ഇക്കുറി ആകാരയളവിലും കാര്‍ കാര്യമായി വളര്‍ന്നിട്ടുണ്ട്.

മാരുതി വാഗണ്‍ആര്‍ S-CNG ഇന്ത്യയില്‍, വില 4.84 ലക്ഷം രൂപ മുതല്‍

3,655 mm നീളവും 1,620 mm വീതിയും 1,675 mm ഉയരവും ഹാച്ച്ബാക്ക് കുറിക്കും. വീല്‍ബേസ് 2,435 mm (മുന്‍തലമുറയെക്കാള്‍ 35 mm കൂടുതല്‍). വാഗണ്‍ആര്‍ സിഎന്‍ജിയ്ക്ക് പിന്നാലെ എര്‍ട്ടിഗ സിഎന്‍ജി മോഡലിനെ വില്‍പ്പനയ്ക്ക് എത്തിക്കാനുള്ള നീക്കത്തിലാണ് മാരുതി.

Most Read: ലോകത്തെ ഏറ്റവും വിലകൂടിയ കാറുമായി ബുഗാട്ടി

മാരുതി വാഗണ്‍ആര്‍ S-CNG ഇന്ത്യയില്‍, വില 4.84 ലക്ഷം രൂപ മുതല്‍

ഈ വര്‍ഷാവസാനം എര്‍ട്ടിഗ സിഎന്‍ജി പതിപ്പിനെ വിപണിയില്‍ പ്രതീക്ഷിക്കാം. വൈദ്യുത കാറുകളിലേക്ക് ഇന്ത്യ ചുവടുമാറുന്നത് മുന്‍നിര്‍ത്തി വാഗണ്‍ആര്‍ ഇലക്ട്രിക്കുമായി കളം നിറയാനുള്ള പദ്ധതിയും കമ്പനിക്കുണ്ട്.

More from DriveSpark

Article Published On: Wednesday, March 6, 2019, 17:58 [IST]
English summary
Maruti Suzuki Wagon R S-CNG Variant Launched. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X