ഹാരിയറിന് ശേഷം ബസെഡ് എസ്‌യുവിയുമായി ടാറ്റ, ഭീഷണി മഹീന്ദ്ര XUV500 -യ്ക്ക്

ബസെഡ് (Buzzard) - കാത്തിരിപ്പിന് പൂര്‍ണ്ണ വിരാമമിട്ട് പുതിയ ഏഴു സീറ്റര്‍ H7X എസ്‌യുവിയെ ടാറ്റ മോട്ടോര്‍സ് അനാവരണം ചെയ്തു. നടന്നുകൊണ്ടിരിക്കുന്ന 2019 ജനീവ മോട്ടോര്‍ ഷോയിലാണ് ഏഴു സീറ്റര്‍ ബസെഡ് എസ്‌യുവിയെ ടാറ്റ പ്രദര്‍ശിപ്പിച്ചത്. അഞ്ചു സീറ്റര്‍ ഹാരിയറിനെ ആധാരമാക്കുന്ന ബസെഡ്, ഈ വര്‍ഷാവസാനം ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തും.

ഹാരിയറിന് ശേഷം ബസെഡ് എസ്‌യുവിയുമായി ടാറ്റ, ഭീഷണി മഹീന്ദ്ര XUV500 -യ്ക്ക്

ടാറ്റ നിരയില്‍ ഹെക്‌സയ്ക്കും മുകളിലായിരിക്കും പുതിയ ബസെഡിന് സ്ഥാനം. ഹാരിയറിന്റെ ഡിസൈന്‍ പങ്കിടുന്നുണ്ടെങ്കിലും തനത് വ്യക്തിത്വം എസ്‌യുവിയില്‍ പ്രകടമാണ്. ലാന്‍ഡ് റോവര്‍ D8 ആര്‍ക്കിടെക്ച്ചറില്‍ അധിഷ്ഠിതമായ OMEGA (ഒപ്റ്റിമല്‍ മൊഡ്യുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ്) അടിത്തറയാണ് ബസെഡ് ഉപയോഗിക്കുന്നത്. ഹാരിയറും ഇതേ അടിത്തറതന്നെ പങ്കിടുന്നു.

ഹാരിയറിന് ശേഷം ബസെഡ് എസ്‌യുവിയുമായി ടാറ്റ, ഭീഷണി മഹീന്ദ്ര XUV500 -യ്ക്ക്

വീല്‍ബേസില്‍ മാറ്റമില്ലെങ്കിലും മൂന്നാംനിര സീറ്റുകള്‍ ഒരുങ്ങുന്നതുകൊണ്ട് ഹാരിയറിനെക്കാള്‍ നീളം പുതിയ ബസെഡ് കുറിക്കും. 2,741 mm ആണ് മോഡലിന്റെ വീല്‍ബേസ്. നീളം 4,660 mm. 18 ഇഞ്ച് വലുപ്പമുള്ള അലോയ് വീലുകള്‍, ഫൂട്ട് ബോര്‍ഡുകള്‍, റൂഫ് റെയിലുകള്‍ തുടങ്ങിയ സവിശഷതകള്‍ ബസെഡിനെ ഹാരിയറില്‍ നിന്ന് വേറിട്ടുനിര്‍ത്തും.

ഹാരിയറിന് ശേഷം ബസെഡ് എസ്‌യുവിയുമായി ടാറ്റ, ഭീഷണി മഹീന്ദ്ര XUV500 -യ്ക്ക്

പിറകില്‍ സമകാലിക എസ്‌യുവി സങ്കല്‍പ്പങ്ങളോട് ബസെഡ് നീതി പുലര്‍ത്തുന്നത് കാണാം. പരിഷ്‌കരിച്ച C പില്ലര്‍, ക്വാര്‍ട്ടര്‍ ഗ്ലാസിന് ഇടമൊരുക്കുന്നു. വലുപ്പമേറിയ പിന്‍ വിന്‍ഡ്ഷീല്‍ഡും പരന്ന മേല്‍ക്കൂരയും എസ്‌യുവിക്ക് ബോക്‌സി ഘടനയാണ് സമര്‍പ്പിക്കുന്നത്.

ഹാരിയറിന് ശേഷം ബസെഡ് എസ്‌യുവിയുമായി ടാറ്റ, ഭീഷണി മഹീന്ദ്ര XUV500 -യ്ക്ക്

മേല്‍ക്കൂരയില്‍ നിന്നും ഉത്ഭവിക്കുന്ന വലിയ സ്‌പോയിലറും ഡിസൈനില്‍ ശ്രദ്ധയാകര്‍ഷിക്കും. എന്തായാലും ഫാമിലി എസ്‌യുവി ആഗ്രഹിക്കുന്നവരെ തൃപ്തിപ്പെടുത്താന്‍ ടാറ്റ ബസെഡിന് കഴിയുമെന്ന കാര്യമുറപ്പ്. മോഡലിന്റെ അകത്തളത്തില്‍ കൂടുതല്‍ വിശാലത പ്രതീക്ഷിക്കാം. അതേസമയം ഹാരിയറിനോളം ബൂട്ട് സ്‌പേസ് ബസെഡിലുണ്ടാവാന്‍ സാധ്യതയില്ല.

ഹാരിയറിന് ശേഷം ബസെഡ് എസ്‌യുവിയുമായി ടാറ്റ, ഭീഷണി മഹീന്ദ്ര XUV500 -യ്ക്ക്

8.8 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ക്യാബിന്റെ ആകര്‍ഷണീയത കൂട്ടും. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ, മിറര്‍ലിങ്ക് കണക്ടിവിറ്റി ഓപ്ഷനുകളുടെ പിന്തുണ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിനുണ്ട്. ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍ 7.1 ഇഞ്ച് വലുപ്പമുള്ള മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ കളര്‍ ഡിസ്‌പ്ലേ ഒരുങ്ങും.

Most Read: ടാറ്റയുടെ പ്രീമിയം മുഖമായി പുതിയ ആള്‍ട്രോസ്

ഹാരിയറിന് ശേഷം ബസെഡ് എസ്‌യുവിയുമായി ടാറ്റ, ഭീഷണി മഹീന്ദ്ര XUV500 -യ്ക്ക്

എസ്‌യുവിയുടെ മൂന്നാംനിരയില്‍ പ്രത്യേക എസി വെന്റുകളും ചാര്‍ജ്ജിംഗ് പോര്‍ട്ടുകളും കമ്പനി സമര്‍പ്പിച്ചിട്ടുണ്ട്. ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, പിന്‍ പാര്‍ക്കിംഗ് ക്യാമറ, ബ്രേക്ക് അസിസ്റ്റ്, എയര്‍ബാഗുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങള്‍ ബസെഡ് മോഡലുകളില്‍ മുഴുവന്‍ ഇടംപിടിക്കും.

ഹാരിയറിന് ശേഷം ബസെഡ് എസ്‌യുവിയുമായി ടാറ്റ, ഭീഷണി മഹീന്ദ്ര XUV500 -യ്ക്ക്

ഹാരിയറിലെ 2.0 ലിറ്റര്‍ ക്രൈയോട്ടെക്ക് എഞ്ചിനാണ് ബസെഡിലും. നിലവില്‍ 140 bhp കരുത്തും 350 Nm torque ഉം ഹാരിയര്‍ കുറിക്കുന്നുണ്ട്. എന്നാല്‍ ബസെഡില്‍ കരുത്തുത്പാദനം കൂടും. 170 bhp വരെ കരുത്തുകുറിക്കാന്‍ ഡീസല്‍ എഞ്ചിന്‍ യൂണിറ്റിന് കഴിയുമെന്നാണ് വിവരം.

ഹാരിയറിന് ശേഷം ബസെഡ് എസ്‌യുവിയുമായി ടാറ്റ, ഭീഷണി മഹീന്ദ്ര XUV500 -യ്ക്ക്

ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ എസ്‌യുവിയില്‍ ഒരുങ്ങും. വിപണിയില്‍ 15 ലക്ഷം മുതല്‍ മോഡലിന് വില കരുതുന്നതില്‍ തെറ്റില്ല. മഹീന്ദ്ര XUV500 -യുമായാകും ടാറ്റ ബസെഡിന്റെ പ്രധാന അങ്കം.

Most Read Articles

Malayalam
English summary
2019 Geneva Motor Show: Tata Buzzard (H7X) Concept SUV Unveiled. Read in Malayalam.
Story first published: Tuesday, March 5, 2019, 18:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X