മാരുതി XL6 ക്രോസോവര്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
മാരുതി സുസുക്കിയുടെ എംപിവിയായ എര്‍ട്ടിഗയെ അടിസ്ഥാനമാക്കി അടുത്തമാസം പുറത്തിറങ്ങുന്ന XL6 ന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് കമ്പനി.

മികച്ച ഉപഭോക്താക്കളെ ലക്ഷ്യമാക്കിയുള്ള പ്രീമിയം വാഹനമായതിനാല്‍ കാറിന്റെ രണ്ട് ടോപ്പ് മോഡലുകളായിരിക്കും മാരുതി വിപണിയിലെത്തിക്കുക. alpha, zeta എന്നീ രണ്ട് മോഡലുകളിലായിരിക്കും XL6 പതിപ്പുകള്‍ക്ക് ഉണ്ടാവുക.

സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രങ്ങളില്‍ നിന്ന് വാഹനത്തിന്റെ ഘടന നേരത്തെ വ്യക്തമായിരുന്നു. എര്‍ട്ടിഗയില്‍ നിന്നും നിരവധി മാറ്റങ്ങളുമായാണ് XL6 ന്റെ വരവ്. പുതിയ ഗ്രില്ലുകള്‍, സ്‌കിഡ് പ്ലേറ്റുകളുള്ള പുതിയ ബമ്പറുകള്‍, പുതിയ ഹെഡ് ലാമ്പുകള്‍, കറുത്ത നിറത്തിലുള്ള പ്ലാസ്റ്റിക്ക് ക്ലാഡിങ്ങുകള്‍ എന്നിവയെല്ലാം പുതിയ വാഹനത്തില്‍ ഉള്‍പ്പെടുന്നുണ്ട്. ഈ മാറ്റങ്ങളെല്ലാം XL6 നെ എര്‍ട്ടിഗയില്‍ നിന്നും വ്യത്യസ്തമാക്കുന്നു.

പിന്‍ഭാഗത്ത് സ്‌കിഡ് പ്ലേറ്റുകളുള്ള പുതിയ ബമ്പര്‍ മാത്രമാണ് വ്യത്യസ്തമായി നല്കിയിരിക്കുന്നത്. ഫാക്ടറിയില്‍ നിന്ന് ഘടിപ്പിച്ച കറുത്ത നിറത്തിലുള്ള അല്ലോയ് വീലുകള്‍ വാഹനത്തിനൊരു പരുക്കന്‍ രൂപം നല്കാനും സഹായിച്ചിട്ടുണ്ട്. ഒരു ക്രോസോവര്‍ രൂപത്തിലേക്ക് വാഹനത്തെ മാറ്റാന്‍ റൂഫ് റെയ്ല്‍സും XL6 ന് മാരുതി നല്‍കിയിട്ടുണ്ട്.

പൂര്‍ണമായും കറുത്ത കളറിലുള്ള പ്രീമിയം ഇന്റീരിയറായിരിക്കും. എന്നാല്‍ ഡാഷ്‌ബോര്‍ഡും സ്റ്റിയറിങ് വീലും പുതിയ എര്‍ട്ടിഗയുടേതുപോലെയായിരിക്കും. നാല് ക്യപ്റ്റന്‍ സീറ്റും ഏറ്റവും പിന്നിലെ സീറ്റ് ബെഞ്ച് രീതിയിലുമാണുള്ളത്.

ഇന്റീരിയറിലെ ഡോര്‍ ഹാന്‍ഡിലുകളില്‍ ക്രോമിലാണ് ചെയ്തിരിക്കുന്നത്. സ്വിഫ്റ്റ് ഡിസയറിലും സിയാസിലും ഉപയോഗിച്ചിരിക്കുന്നതുപോലെയുള്ള ഡാഷ്‌ബോര്‍ഡുകളായിരിക്കും ഈ ക്രോസോവറിലും ഉണ്ടായിരിക്കുക.

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എ, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, റിയര്‍ വാഷ് വൈപ്പര്‍ എന്നിവയും XL6 ന്റെ സവിശേഷതകളാണ്. പുതിയ പതിപ്പിന്റെ രണ്ട് വകഭേദങ്ങളിലും സ്റ്റാന്റേര്‍ഡ് സ്മാര്‍ട്ട്‌പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ലഭിക്കും. ഏറ്റവും ഉയര്‍ന്ന മോഡലായ Zeta യില്‍ റിവേഴ്‌സ് ക്യാമറ, ലെതര്‍ സീറ്റുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയും ഡ്യുവല്‍ ടോണ്‍ കളര്‍ സ്‌കീമും മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നു.

ബിഎസ് VI നിലവാരത്തിലുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനായിരിക്കും XL6 പതിപ്പില്‍ ഉണ്ടാവുക. 105 bhp കരുത്തില്‍ 138 Nm torque ഉം വാഹനം സൃഷ്ടിക്കും. 5 സ്പീഡ് മാനുവല്‍, 4 സ്പീഡ് ഓട്ടോമാറ്റിക്കുമായിരിക്കും ട്രാന്‍സ്മിഷന്‍.

മലിനീകരണ നിരോധന ചട്ടങ്ങള്‍ പ്രകാരം മാരുതി ഇനിമുതല്‍ ഡീസല്‍ പതിപ്പ് വാഹനങ്ങളൊന്നും ഇന്ത്യന്‍വിപണിയില്‍ വില്‍പ്പന നടത്തില്ല. അതിനാല്‍ XL6 ന് ബിഎസ് VI നിലവാരത്തിലുള്ള പെട്രോള്‍ എഞ്ചിന്‍ പതിപ്പ് മാത്രമേ ഉണ്ടാവുകയുള്ളൂ.

വാഹനത്തിന്റെ വിലയേക്കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും എര്‍ട്ടിഗയുടെ ശ്രേണിയിലായിരിക്കും XL6 എത്തുക. ഓഗസ്റ്റ് 21 ന് വാഹനത്തിന്റെ വില്‍പന ആരംഭിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്. എര്‍ട്ടിഗ എംപിവിയുടെ രണ്ടാം തലമുറ അടുത്തിടെയാണ് മാരുതി സുസുക്കി രാജ്യത്ത് അവതരിപ്പിച്ചത്. അതിന് ശേഷം വിപണിയില്‍ വളരെ മികച്ച പ്രകടനമായിരുന്നു എംപിവി കാഴ്ച്ചവെച്ചത്.

നിലവില്‍ എര്‍ട്ടിഗ പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ വിപണിയില്‍ ലഭ്യമാണ്. 1.5 ലിറ്റര്‍ പെട്രേള്‍, 1.3 ലിറ്റര്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ വകഭേദങ്ങളാണ് വാഹനത്തിലുള്ളത്. 7.44 ലക്ഷം രൂപയാണ് എര്‍ട്ടിഗ എംപിവിയുടെ പ്രാരംഭ പതിപ്പിന്റെ വില.


Click it and Unblock the Notifications