മാരുതിക്ക് വേണ്ടി വിറ്റാര ബ്രെസ്സ നിർമ്മിക്കാൻ ടൊയോട്ട

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ പ്രമുഖ എസ്‌യുവിയാണ് വിറ്റാര ബ്രെസ്സ. വിപണിയില്‍ മികച്ച വില്‍പ്പനയാണ് നാളിതുവരെയും വിറ്റാര ബ്രെസ്സ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ വിറ്റാര ബ്രെസ്സയുടെ നിര്‍മ്മാണച്ചുമതല ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയെ മാരുതി സുസുക്കി ഏല്‍പ്പിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മാരുതിക്ക് വേണ്ടി വിറ്റാര ബ്രെസ്സ നിർമ്മിക്കാൻ ടൊയോട്ട

ഇത് സാധ്യമായാല്‍ പുറമെ നിന്നൊരു കമ്പനി നിര്‍മ്മിക്കുന്ന ആദ്യ മാരുതി വാഹനമാകും വിറ്റാര ബ്രെസ്സ. 2017 -ല്‍ മാരുതി സുസുക്കിയും ടൊയോട്ടയും തമ്മില്‍ ഒപ്പുവച്ച ആഗോള ഉടമ്പടിയുടെ ഭാഗമായായിരിക്കും ഈ നടപടി.

മാരുതിക്ക് വേണ്ടി വിറ്റാര ബ്രെസ്സ നിർമ്മിക്കാൻ ടൊയോട്ട

രാജ്യത്ത് മാരുതിയുടെ രണ്ട് പ്രമുഖ നിര്‍മ്മാണശാലകളാണുള്ളത്; മനേസാറിലും ഗുരുഗ്രാമിലും. ഗുജറാത്തില്‍ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറിയില്‍ നിന്നും മാരുതി വാഹനങ്ങള്‍ ഒരുങ്ങുന്നുണ്ട്.

Most Read:125 ഡ്യൂക്കിന്‍റെ വിജയമാവര്‍ത്തിക്കാന്‍ കെടിഎം RC 125, ജൂണില്‍ വിപണിയില്‍

മാരുതിക്ക് വേണ്ടി വിറ്റാര ബ്രെസ്സ നിർമ്മിക്കാൻ ടൊയോട്ട

ഗുജറാത്തിലെ സുസുക്കി ഫാക്ടറിയില്‍ മൂന്ന് ശാലകളാണുള്ളത് ഇതില്‍ രണ്ടെണ്ണത്തില്‍ നിന്നും മാരുതിയ്ക്ക് സേവനങ്ങള്‍ ലഭിക്കുന്നുമുണ്ട്. 2019 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കണക്കുകളനുസരിച്ച് 96,272 കാറുകളാണ് ഗുജറാത്ത് ശാലയില്‍ നിന്നും മാരുതി ഉത്പാദിപ്പിച്ചത്.

മാരുതിക്ക് വേണ്ടി വിറ്റാര ബ്രെസ്സ നിർമ്മിക്കാൻ ടൊയോട്ട

ഗുജറാത്തിലെ മൂന്നാമത്തെ ശാല 2020 -ല്‍ പ്രവര്‍ത്തനക്ഷമമാവുന്നതോടെ ഈ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്ന് മാരുതി പ്രതീക്ഷിക്കുന്നു. നിലവില്‍ മാരുതി ബലെനോയും സ്വിഫ്റ്റും ഗുജറാത്ത് ശാലയില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്.

മാരുതിക്ക് വേണ്ടി വിറ്റാര ബ്രെസ്സ നിർമ്മിക്കാൻ ടൊയോട്ട

മുമ്പ് പറഞ്ഞ പദ്ധതിയില്‍ മാരുതിയും ടൊയോട്ടയും തമ്മില്‍ ധാരണയാവുകയാണെങ്കില്‍ ബെംഗളൂരുവിനടുത്തുള്ള ബിഡാഡിയിലെ ടൊയോട്ട നിര്‍മ്മാണശാലയിലായിരിക്കും ബ്രെസ്സ ഒരുങ്ങുക. വര്‍ഷത്തില്‍ 3.1 ലക്ഷം യൂണിറ്റ് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ നിര്‍മ്മാണശാല.

മാരുതിക്ക് വേണ്ടി വിറ്റാര ബ്രെസ്സ നിർമ്മിക്കാൻ ടൊയോട്ട

ഈ പദ്ധതി പ്രാവര്‍ത്തികമാവുന്നതോടെ ഹരിയാനയിലെ മാരുതി നിര്‍മ്മാണശാലകളിലുള്ള തിരക്കൊഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. റീ ബാഡ്ജ് ചെയ്ത ബലെനോയെ വിപണിയിലെത്തിക്കുന്നതിന്റെ തിരക്കുകളിലാണ് ടൊയോട്ടയിപ്പോള്‍.

Most Read:ഒന്നാമനായി മാരുതി ബ്രെസ്സ, തൊട്ടുപിന്നില്‍ ടാറ്റ നെക്സോണ്‍ - പോയ വര്‍ഷത്തെ വില്‍പ്പന കണക്കുകള്‍ ഇതാ

മാരുതിക്ക് വേണ്ടി വിറ്റാര ബ്രെസ്സ നിർമ്മിക്കാൻ ടൊയോട്ട

ഗ്ലാന്‍സയെന്നാണ് പുതിയ ബലെനോയ്ക്ക് കമ്പനി നല്‍കിയ പേര്. ഒട്ടും വൈകാതെ തന്നെ വിറ്റാര ബ്രെസ്സയും സിയാസും ടൊയോട്ട ബാഡ്ജിലെത്തുമെന്നാണ് സൂചനകള്‍. മറുഭാഗത്ത് കൊറോളയായിരിക്കും മാരുതി ബാഡ്ജിലെത്തുക.

മാരുതിക്ക് വേണ്ടി വിറ്റാര ബ്രെസ്സ നിർമ്മിക്കാൻ ടൊയോട്ട

പ്രതിമാസം 12,000 മുതല്‍ 13,000 യൂണിറ്റ് വരെയാണ് വിപണില്‍ വിറ്റാര ബ്രെസ്സയുടെ ശരാശരി വില്‍പ്പന. ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV 300 എന്നിവരില്‍ നിന്നും ശക്തമായ വെല്ലുവിളി ബ്രെസ്സ പ്രതീക്ഷിക്കുന്നുണ്ട്. ടാറ്റ നൊക്‌സോണ്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എന്നിവരാണ് ശ്രേണിയില്‍ മാരുതി വിറ്റാര ബ്രെസ്സയുടെ മറ്റ് എതിരാളികള്‍.

Source: Rushlane

Most Read Articles

Malayalam
English summary
Toyota To Manufacture The Vitara Brezza For Maruti Suzuki At Bangalore Plant: read in malayalam
Story first published: Wednesday, May 1, 2019, 14:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X