2019 മാരുതി വാഗണ്‍ആര്‍ സിഎന്‍ജി മോഡലുകളുടെ വിലവിവരങ്ങള്‍ പുറത്ത്

ജനുവരിയിലാണ് പുത്തന്‍ വാഗണ്‍ആറിനെ മാരുതി ഇന്ത്യയില്‍ അവതരിപ്പിച്ചത്. കാര്‍ വന്നതിന് പിന്നാലെ ഹിറ്റായി. നിലവില്‍ മൂന്നുമാസം വരെ കാത്തിരിക്കണം വാഗണ്‍ആര്‍ ബുക്ക് ചെയ്താല്‍ കിട്ടാന്‍. 4.19 ലക്ഷം രൂപയ്ക്കാണ് പ്രാരംഭ വാഗണ്‍ആര്‍ LXi 1.0 ലിറ്റര്‍ മോഡല്‍ വില്‍പ്പനയ്ക്ക് വരുന്നത്. ഔദ്യോഗിക അവതരണ സമയത്ത് വാഗണ്‍ആര്‍ സിഎന്‍ജി പതിപ്പ് മാത്രം നിരയിലുണ്ടായിരുന്നില്ല. എന്നാല്‍ വാഗണ്‍ആര്‍ വരിക്കുന്ന തകര്‍പ്പന്‍ വിജയം കണ്ട് ഹാച്ച്ബാക്കിന്റെ സിഎന്‍ജി പതിപ്പിനെ കൊണ്ടുവരാനുള്ള പുറപ്പാടിലാണ് കമ്പനി ഇപ്പോള്‍.

2019 മാരുതി വാഗണ്‍ആര്‍ സിഎന്‍ജിയുടെ വിലവിവരങ്ങള്‍ പുറത്ത്

പുതിയ മോഡലിന്റെ ഒരുക്കങ്ങള്‍ മാരുതി പൂര്‍ത്തിയാക്കി. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, 4.85 ലക്ഷം രൂപ മുതലായിരിക്കും കാറിന് വില. പ്രാരംഭ LXi, LXi (O) വകഭേദങ്ങളില്‍ മാത്രമെ വാഗണ്‍ആര്‍ 1.0 ലിറ്റര്‍ പെട്രോള്‍ – സിഎന്‍ജി ഒരുങ്ങുകയുള്ളൂ.

2019 മാരുതി വാഗണ്‍ആര്‍ സിഎന്‍ജിയുടെ വിലവിവരങ്ങള്‍ പുറത്ത്

4.85 ലക്ഷം രൂപ വില LXi മോഡല്‍ കുറിക്കും. താരതമ്യേന ഉയര്‍ന്ന LXi (O) മോഡല്‍ 4.90 ലക്ഷം രൂപയ്ക്കാകും വില്‍പ്പനയ്‌ക്കെത്തുക. സാധാരണ പെട്രോള്‍ വാഗണ്‍ആറിനെ അപേക്ഷിച്ച് 75,000 രൂപയോളം സിഎന്‍ജി പതിപ്പിന് കൂടുതലാണ്.

2019 മാരുതി വാഗണ്‍ആര്‍ സിഎന്‍ജിയുടെ വിലവിവരങ്ങള്‍ പുറത്ത്

ശ്രേണിയില്‍ എതിരാളിയായ ഹ്യുണ്ടായി സാന്‍ട്രോ സിഎന്‍ജി 5.23 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ഷോറൂമുകളില്‍ അണിനിരക്കുന്നത്. ഏറ്റവും ഉയര്‍ന്ന സാന്‍ട്രോ സിഎന്‍ജി വകഭേദം 5.64 ലക്ഷം രൂപ വില കുറിക്കുന്നു. വില മുന്‍നിര്‍ത്തി മത്സരത്തില്‍ ആധിപത്യം നേടാന്‍ മാരുതി ഹാച്ച്ബാക്കിന് കഴിയുമെന്ന് സാരം.

2019 മാരുതി വാഗണ്‍ആര്‍ സിഎന്‍ജിയുടെ വിലവിവരങ്ങള്‍ പുറത്ത്

സുപ്പീരിയര്‍ വൈറ്റ്, സില്‍ക്കി സില്‍വര്‍, മാഗ്മ ഗ്രെയ് നിറങ്ങള്‍ മാത്രമെ പുതിയ വാഗണ്‍ആര്‍ സിഎന്‍ജിയില്‍ ലഭ്യമാവുകയുള്ളൂ. മാരുതിയുടെ K10B 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ഹാച്ച്ബാക്കില്‍ തുടിക്കും. എഞ്ചിന് 5,500 rpm -ല്‍ 67 bhp കരുത്തും 3,500 rpm -ല്‍ 90 Nm torque ഉം സൃഷ്ടിക്കാന്‍ ശേഷിയുണ്ട്.

2019 മാരുതി വാഗണ്‍ആര്‍ സിഎന്‍ജിയുടെ വിലവിവരങ്ങള്‍ പുറത്ത്

അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മുഖേന മുന്‍ ചക്രങ്ങളിലേക്കാണ് എഞ്ചിന്‍ കരുത്തെത്തുക. പെട്രോള്‍ മോഡലിനെ അപേക്ഷിച്ച് സിഎന്‍ജി മോഡലില്‍ കരുത്തുത്പാദനം ഒരല്‍പ്പം കുറയും. സിഎന്‍ജി പതിപ്പിന് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നല്‍കാന്‍ കമ്പനി തയ്യാറാവില്ല.

Most Read: ക്ലാസിക്ക് ഭാവത്തില്‍ ആഢംബരം നിറഞ്ഞ് മഹീന്ദ്ര ബൊലേറോ ഇന്‍വേഡര്‍

2019 മാരുതി വാഗണ്‍ആര്‍ സിഎന്‍ജിയുടെ വിലവിവരങ്ങള്‍ പുറത്ത്

രൂപത്തിലും ഭാവത്തിലും വളര്‍ച്ച വരിച്ചാണ് പുതിയ വാഗണ്‍ആര്‍ അണിനിരക്കുന്നത്. 3,655 mm നീളവും 1,620 mm വീതിയും 1,675 mm ഉയരവും ഹാച്ച്ബാക്കിനുണ്ട്. വീല്‍ബേസ് 2,435 mm (മുന്‍തലമുറയെക്കാള്‍ 35 mm കൂടുതല്‍). സ്വിഫ്റ്റ്, ബലെനോ, ഇഗ്നിസ് മോഡലുകള്‍ പങ്കിടുന്ന HEARTECT പ്ലാറ്റ്‌ഫോമാണ് പുതിയ വാഗണ്‍ആറിനും അടിത്തറ.

2019 മാരുതി വാഗണ്‍ആര്‍ സിഎന്‍ജിയുടെ വിലവിവരങ്ങള്‍ പുറത്ത്

ഇക്കാരണത്താല്‍ 65 കിലോയോളം ഭാരം വാഗണ്‍ആറിന് കുറഞ്ഞു. പ്രാരഭ വാഗണ്‍ആര്‍ LXi മോഡല്‍ 805 കിലോ ഭാരം മാത്രമെ കുറിക്കുന്നുള്ളൂ. പിന്നിലേക്ക് വലിഞ്ഞ സ്വെപ്റ്റ്ബാക്ക് ഹെഡ്‌ലാമ്പ്, ക്രോം ആവരണമുള്ള വീതികൂടിയ ഗ്രില്ല്, സെന്‍ട്രല്‍ എയര്‍ഡാം ഇടംകണ്ടെത്തുന്ന വലിയ ബമ്പര്‍ എന്നിവയെല്ലാം വാഗണ്‍ആറിന് പുതിയ മുഖച്ഛായയാണ് സമര്‍പ്പിക്കുന്നത്.

2019 മാരുതി വാഗണ്‍ആര്‍ സിഎന്‍ജിയുടെ വിലവിവരങ്ങള്‍ പുറത്ത്

അകത്തളത്തിലും പരിഷ്‌കാരങ്ങള്‍ ധാരാളമുണ്ട്. ഇരട്ട നിറമാണ് ക്യാബിന്. ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഫീച്ചറുകള്‍ ഉയര്‍ന്ന വകഭേദങ്ങളിലെ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം അവകാശപ്പെടും.

2019 മാരുതി വാഗണ്‍ആര്‍ സിഎന്‍ജിയുടെ വിലവിവരങ്ങള്‍ പുറത്ത്

വാഗണ്‍ആറിനെ കൂടാതെ എര്‍ട്ടിഗയുടെ സിഎന്‍ജി പതിപ്പിനെയും വിപണിയില്‍ മാരുതി അവതരിപ്പിക്കും. ഈ വര്‍ഷാവസാനം എര്‍ട്ടിഗ സിഎന്‍ജി പതിപ്പിനെ വിപണിയില്‍ പ്രതീക്ഷിക്കാം. വൈദ്യുത കാറുകളിലേക്ക് ഇന്ത്യ ചുവടുമാറുന്നത് മുന്‍നിര്‍ത്തി വാഗണ്‍ആര്‍ ഇലക്ട്രിക്കുമായി കളം നിറയാനുള്ള വമ്പന്‍ പദ്ധതിയും കമ്പനിക്കുണ്ട്.

Source: Ujjwal Saxena

More from DriveSpark

Article Published On: Friday, March 1, 2019, 13:31 [IST]
English summary
2019 Maruti Wagon R CNG Prices Revealed. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X