ഇലക്ട്രിക്കായി വാഗണ്‍ആര്‍ എത്തുന്നു, ഒറ്റ ചാര്‍ജില്‍ 130 കിലോമീറ്റര്‍ ദൂരം

വാഹന നിര്‍മ്മാതാക്കളായ മാരുതി ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് വാഹനം പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ്. ഒറ്റ ചാര്‍ജില്‍ 130 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാന്‍ കഴിവുള്ളതായിരിക്കും പുതിയ ഇലക്ട്രിക്ക് വാഗണ്‍ആര്‍ എന്നാണ് അടുത്തിടെ വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇലക്ട്രിക്കായി വാഗണ്‍ആര്‍ എത്തുന്നു, ഒറ്റ ചാര്‍ജില്‍ 130 കിലോമീറ്റര്‍ ദൂരം

എന്നാല്‍ ഇലക്ട്രിക്ക് കാര്‍ സഞ്ചരിക്കുന്ന വേഗത്തിനെ ആശ്രയിച്ചിരിക്കും ഇതിന്റെ പരമാവധി ദൂരം. വേഗം കൂടുന്നതിനനസരിച്ച് പരമാവധി ദൂരം കുറയാനാണ് സാധ്യത.

ഇലക്ട്രിക്കായി വാഗണ്‍ആര്‍ എത്തുന്നു, ഒറ്റ ചാര്‍ജില്‍ 130 കിലോമീറ്റര്‍ ദൂരം

മാരുതി വാഗണ്‍ആര്‍ ഇലക്ട്രിക്കിന് 130 കിലോമീറ്ററില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാനുള്ള ശേഷിയുണ്ടെന്ന് ARAI (ഓട്ടോമോട്ടിവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ) സാക്ഷ്യപ്പെടുത്തുന്നു.

Most Read:ഈ കെടിഎം ഡ്യൂക്ക് ബൈക്കുകള്‍ കാണിച്ച് തരും എബിഎസ് എന്തെന്ന് - വീഡിയോ

ഇലക്ട്രിക്കായി വാഗണ്‍ആര്‍ എത്തുന്നു, ഒറ്റ ചാര്‍ജില്‍ 130 കിലോമീറ്റര്‍ ദൂരം

പുത്തന്‍ ഇലക്ട്രിക്ക് വാഗണ്‍ആര്‍ എത്തുന്നത് DC ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനത്തോടെ ആയിരിക്കുമെന്ന് മുമ്പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വാഹനത്തിലെ AC ചാര്‍ജിംഗിന് പുറമെയാണിത്.

ഇലക്ട്രിക്കായി വാഗണ്‍ആര്‍ എത്തുന്നു, ഒറ്റ ചാര്‍ജില്‍ 130 കിലോമീറ്റര്‍ ദൂരം

AC ചാര്‍ജിംഗ് മുഖേന ഏഴ് മണിക്കൂറായിരിക്കും പുതിയ വാഗണ്‍ആറില്‍ മുഴുവനായി ചാര്‍ജ് കേറാന്‍ വേണ്ടി വരുന്ന സമയം. എന്നാല്‍ വെറും ഒരു മണിക്കൂറിനുള്ളില്‍ തന്നെ 80 ശതമാനം കേറാന്‍ ഷേഷിയുള്ളതാണ് DC ചാര്‍ജിംഗ് സംവിധാനം.

ഇലക്ട്രിക്കായി വാഗണ്‍ആര്‍ എത്തുന്നു, ഒറ്റ ചാര്‍ജില്‍ 130 കിലോമീറ്റര്‍ ദൂരം

പരീക്ഷണ ഓട്ടത്തിനിടെ നിരവധി തവണയാണ് പുതിയ ഇലക്ട്രിക്ക് വാഗണ്‍ആര്‍ ക്യാമറയില്‍ കുടുങ്ങിയത്. രാജ്യാന്തര വിപണിയില്‍ വില്‍പ്പനയ്ക്കുള്ള സോളിയോ മോഡലിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ ഇലക്ട്രിക്ക് വാഗണ്‍ആര്‍ എത്തുക.

ഇലക്ട്രിക്കായി വാഗണ്‍ആര്‍ എത്തുന്നു, ഒറ്റ ചാര്‍ജില്‍ 130 കിലോമീറ്റര്‍ ദൂരം

ഇന്ത്യയില്‍ ഇലക്ട്രിക്ക് വാഗണ്‍ആറിന്റെ 50 ആദ്യ മാതൃകകളെ പരീക്ഷിക്കാനൊരുകങ്ങുകയാണ് മാരുതി. പല തരത്തിലുള്ള സാഹചര്യങ്ങളിലൂടെയും വിവിധ നിരത്തുകളിലൂടെയും ആയിരിക്കും ഈ പരീക്ഷണം ഓട്ടം നടക്കുക.

Most Read:വഴിയോരത്തെ വര്‍ക്ക്‌ഷോപ്പില്‍ രണ്ട് കോടിയുടെ ഔഡി കാര്‍ പെയിന്റിംഗിന് - ചിത്രങ്ങള്‍ വൈറല്‍

ഇലക്ട്രിക്കായി വാഗണ്‍ആര്‍ എത്തുന്നു, ഒറ്റ ചാര്‍ജില്‍ 130 കിലോമീറ്റര്‍ ദൂരം

നിലവിലുള്ള വാഗണ്‍ആറിലെ ഒട്ടുമിക്ക ഫീച്ചറുകളും ഉള്‍ക്കൊണ്ടായിരിക്കും പുതിയ ഇലക്ട്രിക്ക് വാഗണ്‍ആറും എത്തുക. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നീ സംവിധാനങ്ങള്‍ ഈ ഹാച്ച്ബാക്കിലുണ്ടാവും.

ഇലക്ട്രിക്കായി വാഗണ്‍ആര്‍ എത്തുന്നു, ഒറ്റ ചാര്‍ജില്‍ 130 കിലോമീറ്റര്‍ ദൂരം

എബിഎസ്, ഇബിഡി, ബാക്ക് പാര്‍ക്കിംഗ് ക്യാമറയും സെന്‍സറുകളും, ഹൈ സ്പീഡ് അലര്‍ട്ട് സംവിധാനം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവയായിരിക്കും സുരക്ഷ ക്രമീകരണങ്ങള്‍. ഗവണ്‍മെന്റ് അവതരിപ്പിക്കുന്ന FAME II പദ്ധതിയുടെ കീഴില്‍ വരുന്നതിനാല്‍ ഇത് പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും പുത്തന്‍ വാഗണ്‍ആറിന് ലഭിക്കും.

Source: Autocar India

Most Read Articles

Malayalam
English summary
Maruti Wagon R Electric Range Expectations - To Offer Realistic Range Of 130Km: read in malayalam
Story first published: Friday, March 1, 2019, 19:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X