മാരുതി സുസുക്കി XL6-ന്റെ കളർ ഓപ്ഷനുകൾ വെളിപ്പെടുത്തി

കഴിഞ്ഞ കുറച്ചു മാസങ്ങളായി വാഹന വിപണി നേരിടുന്ന തകർച്ച ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിയേയും കാര്യമായി ബാധിച്ചിട്ടുണ്ട്. ആൾട്ടോ, സ്വിഫ്റ്റ്, ഡിസയർ, ബലേനോ എന്നിവയുടെയെല്ലാം വിൽപ്പന 45 ശതമാനം കുറഞ്ഞു.

മാരുതി സുസുക്കി XL6-ന്റെ കളർ ഓപ്ഷനുകൾ വെളിപ്പെടുത്തി

എന്നാൽ വിൽപ്പനയിൽ നേട്ടം കൊയ്യുന്ന ഒരു കാറുണ്ട് മാരുതി സുസുക്കി ശ്രേണിയിൽ. എംപിവിയായ എർട്ടിഗയാണ് ആ വാഹനം. പഴയ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ എർട്ടിഗയുടെ പുതിയ പതിപ്പിന്റെ വിൽപ്പന ഇരട്ടിയായി. പ്രതിമാസം ശരാശരി 4,000 യൂണിറ്റുകൾ വിൽപ്പന നടത്തിയിരുന്നിടത്ത് ഇപ്പോൾ മാസം 8,000 യൂണിറ്റുകളോളും വിൽപ്പനയാണ് രജിസ്റ്റർ ചെയ്യുന്നത്.

മാരുതി സുസുക്കി XL6-ന്റെ കളർ ഓപ്ഷനുകൾ വെളിപ്പെടുത്തി

എർട്ടിഗയെ അടിസ്ഥാനമാക്കി മാരുതി സുസുക്കി നിർമ്മിക്കുന്ന പുതിയ ക്രോസ്ഓവർ എംപിവിയാണ് XL6. ഈ മാസം 21-ന് വാഹനത്തെ വിപണിയിലെത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. അതിനായി അടുത്തിടെ വാഹനത്തിന്റെ ബുക്കിംഗും മാരുതി ആരംഭിച്ചിരുന്നു.

മാരുതി സുസുക്കി XL6-ന്റെ കളർ ഓപ്ഷനുകൾ വെളിപ്പെടുത്തി

എർട്ടിഗ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ കൂടുതൽ സവിശേഷതകളാണ് പുതിയ ക്രോസ്ഓവറിൽ മാരുതി ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ആറ് സീറ്റർ വാഹനം കൂടിയാണിത്. രണ്ടാം നിരയിൽ ബെഞ്ച് സീറ്റുകൾക്ക് പകരം ക്യാപ്റ്റൻ സീറ്റുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ദീർഘദൂര യാത്രയെ സഹായിക്കും.

മാരുതി സുസുക്കി XL6-ന്റെ കളർ ഓപ്ഷനുകൾ വെളിപ്പെടുത്തി

എതിരാളികളായ ടൊയോട്ട ഇന്നോവ ക്രിസ്റ്റയിലും മഹീന്ദ്ര മറാസോ എന്നിവയിൽ ക്യാപ്റ്റൻ സീറ്റുകളാണുള്ളത്. എര്‍ട്ടിഗയുമായി താരതമ്യപ്പെടുത്തുമ്പോള്‍ എസ്‌യുവി പ്രചോദിത സ്‌റ്റൈലിംഗ് ഘടകങ്ങള്‍ XL6 ല്‍ കാണാം. കരുത്തുറ്റ രൂപകല്‍പ്പനയും, ബോര്‍ഡര്‍ ഗ്രില്‍, സ്ലീക്കര്‍ ഹെഡ്‌ലാമ്പുകള്‍, സ്‌കിഡ് പ്ലേറ്റുള്ള പുതിയ ബംബര്‍ എന്നിവയെല്ലാം എര്‍ട്ടിഗയില്‍ നിന്ന് പ്രീമിയം ക്രോസ്ഓവറിനെ വ്യത്യസ്തമാക്കുന്നു.

മാരുതി സുസുക്കി XL6-ന്റെ കളർ ഓപ്ഷനുകൾ വെളിപ്പെടുത്തി

പുതിയ ഫ്രണ്ട് ഗ്രില്‍, പ്രൊജക്ടര്‍ ലാമ്പുകള്‍, ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡിആര്‍എല്ലുകള്‍, പരിഷ്‌ക്കരിച്ച ഫ്രണ്ട് ബംബര്‍, നവീകരിച്ച ഫോഗ് ലാമ്പുകള്‍ എന്നിവയെല്ലാം XL6 ല്‍ മാരുതി വാഗ്ദാനം ചെയ്യുന്നു.

മാരുതി സുസുക്കി XL6-ന്റെ കളർ ഓപ്ഷനുകൾ വെളിപ്പെടുത്തി

മാരുതി സുസുക്കി എര്‍ട്ടിഗയുടെ അതേ HEARTECT പ്ലാറ്റ്‌ഫോമിന്റെ ഭാഗമായിരിക്കുമെങ്കിലും 50 mm നീളവും 40 mm വീതിയും 10 mm ഉയരവും കൂടുതലായിരിക്കും XL6 ന്. ഇത് ക്യാബിന്‍ വലിപ്പം കൂട്ടാന്‍ സഹായിച്ചിട്ടുണ്ട്. എന്നാല്‍ എര്‍ട്ടിഗയുടെ അതേ 2,740 mm വീല്‍ബേസ് തന്നെയാണ് പുതിയ വാഹനത്തിന് നല്‍കിയിരിക്കുന്നത്.

Most Read: ഫോക്‌സ്‌വാഗണ്‍ പോളോ GT ഫെയ്‌സ്‌ലിഫ്റ്റ് ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും

മാരുതി സുസുക്കി XL6-ന്റെ കളർ ഓപ്ഷനുകൾ വെളിപ്പെടുത്തി

മെറ്റാലിക് പ്രീമിയം സിൽവർ, മെറ്റാലിക് മാഗ്മ ഗ്രേ, പ്രൈം ആബർൺ റെഡ്, പേൾ ബ്രേവ് ഖാക്കി, പേൾ ആർട്ടിക് വൈറ്റ്, നെക്സ ബ്ലൂ എന്നീ ആറ് നിറങ്ങളിൽ XL6 എംപിവി ലഭ്യമാണ്.

Most Read: ഇന്ത്യയിലെ ഏറ്റവും വില കൂടിയ പത്ത് ബൈക്കുകൾ

മാരുതി സുസുക്കി XL6-ന്റെ കളർ ഓപ്ഷനുകൾ വെളിപ്പെടുത്തി

ആല്‍ഫ, സീറ്റ എന്നീ ഉയര്‍ന്ന വകഭേദങ്ങളില്‍ മാത്രമാണ് XL6 നെ കമ്പനി വില്‍ക്കാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ രണ്ട് വകഭേദങ്ങളില്‍ നാല് പതിപ്പുകളുണ്ടാകും. ഓരോ വകഭേദത്തിനും ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷന്‍ മാരുതി വാഗ്ദാനം ചെയ്യും.

Most Read: ബുള്ളറ്റ് 350 X-നെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

മാരുതി സുസുക്കി XL6-ന്റെ കളർ ഓപ്ഷനുകൾ വെളിപ്പെടുത്തി

എര്‍ട്ടിഗയിലും സിയാസിലും ഉപയോഗിച്ചിരിക്കുന്ന 1.5 ലിറ്റര്‍ K15B പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് പുതിയ ക്രോസ്ഓവറിനും കരുത്ത് നല്‍കുക. ഇത് 103 bhp കരുത്തില്‍ 138 Nm torque ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍, നാല് സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷന്‍ എന്നിവയുണ്ടാകും.

മാരുതി സുസുക്കി XL6-ന്റെ കളർ ഓപ്ഷനുകൾ വെളിപ്പെടുത്തി

മാരുതി സുസുക്കിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ ഷോറൂം വഴി മാത്രമായിരിക്കും വാഹനത്തിന്റെ വില്‍പ്പന കമ്പനി നടത്തുക. പ്രീമിയം ഡീലര്‍ഷിപ്പിലൂടെ വില്‍ക്കുന്ന ആദ്യ എംപിവി ആയിരിക്കും XL6.

More from DriveSpark

Article Published On: Saturday, August 17, 2019, 12:55 [IST]
English summary
Maruti XL6 colour options revealed. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X