XL6 ന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് മാരുതി

മാരുതി സുസുക്കി എംപിവി എര്‍ട്ടിഗയുടെ ക്രോസോവര്‍ മോഡലായ XL6 ന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത് വിട്ട് മാരുതി. പുതിയ ഗ്രില്‍, ഡാഷ്‌ബോര്‍ഡ്, സീറ്റുകള്‍ എന്നിവയുടെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

XL6 ന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് മാരുതി

ഈ മാസം 21 ന് വാഹനത്തെ വിപണിയിലെത്തിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്‌. Alpha, Zeta എന്നീ രണ്ട് വകഭേദങ്ങളിലാകും XL6 എത്തുക. മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ ഷോറൂമുകള്‍ വഴിയായിരിക്കും വാഹനത്തിന്റെ വില്‍പ്പന നടത്തുക.

XL6 ന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് മാരുതി

പുതിയ XL6 ന് നെക്‌സ ബ്ലൂ നിറത്തിലുള്ള പതിപ്പുണ്ടാകുമെന്ന് ചിത്രത്തില്‍ നിന്ന് വ്യക്തമാണ്. നെക്‌സ ബ്ലൂ നിറത്തിലുള്ള ബലേനോ, S-ക്രോസ്, സിയാസ് ഇഗ്നിസ് എന്നീ വാഹനങ്ങളും നെക്‌സ ഷോറൂം വഴിയാണ് മാരുതി വില്‍പ്പന നടത്തുന്നത്.

XL6 ന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് മാരുതി

കമ്പനിയുടെ യൂറോപ്യന്‍ ഡിസൈന്‍ അനുസൃതമായാണ് XL6 ന്റെ പുറംഭാഗത്തിന്റെ നിര്‍മ്മാണം. ആറ് ക്രോം സ്ലേറ്റുകളുള്ള ഒരു ഗ്രില്ലും മധ്യഭാഗത്ത് സുസുക്കി ചിഹ്നവും ഇതിലുണ്ട്.

XL6 ന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് മാരുതി

എല്‍ഇഡി ഡിആര്‍എല്ലുകള്‍ക്കൊപ്പം പുതിയതും കൂടുതല്‍ ആക്രമണാത്മകവുമായ രൂപകല്പ്പനയാണ് ഹെഡ്‌ലാമ്പുകളുടേത്. മസ്‌കുലര്‍ ശൈലിയിലുള്ള മുന്‍ ബമ്പറുകള്‍, വൈഡ് സെന്‍ട്രല്‍ എയര്‍ഡാം, ഫോഗ് ലാമ്പുകള്‍, സ്‌കിഡ് പ്ലേറ്റുകള്‍ എന്നിവയ്ക്ക് ചുറ്റും കറുത്ത ക്ലാഡിംഗ് ഉപയോഗിച്ച് പരിഷ്‌ക്കരിച്ചിട്ടുണ്ട്.

XL6 ന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് മാരുതി

അലോയ് വീലുകള്‍, ഫ്‌ലോട്ടിംഗ് റൂഫ് ലൈന്‍, വലിയ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവയില്‍ XL6 എര്‍ട്ടിഗയുമായി സാമ്യം തോന്നുന്നുണ്ടെങ്കിലും പുതിയ വീല്‍ ആര്‍ച്ചറുകളും റൂഫ് റെയിലുകളും ടെയില്‍ ലാമ്പുകള്‍ക്കിടയിലുള്ള പിയാനോ ബ്ലാക്ക് ഇന്‍സേര്‍ട്ടുകളും വാഹനത്തില്‍ ലഭിക്കും.

XL6 ന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് മാരുതി

ഇന്റീരിയറില്‍ 2+2+2 ഘടനയിലുള്ള സീറ്റുകളാകും ഉണ്ടാവുക. രണ്ടാം വരിയിലില്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ നല്‍കിയതോടൊപ്പം അകത്തളത്ത് പൂര്‍ണമായും കറുത്ത നിറമാണ് നല്‍കിയിരിക്കുന്നത്.

XL6 ന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് മാരുതി

ലെതര്‍ സീറ്റ്, സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, ഓട്ടോമാറ്റിക് വൈപ്പറുകള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവയെല്ലാം XL6 ന്റെ സവിശേഷതകളാണ്.

XL6 ന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് മാരുതി

ബിഎസ്-VI മലിനീകരണ നിരോധന നിയമപ്രകാരം ഡീസല്‍ വാഹനങ്ങളുടെ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ തീരുമാനിച്ച മാരുതി XL6 ന്റെ പെട്രോള്‍ പതിപ്പ് മാത്രമായിരിക്കും വിപണിയിലെത്തിക്കുക.

XL6 ന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് മാരുതി

എര്‍ട്ടിഗയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനായിരിക്കും XL6 ലും മാരുതി അവതരിപ്പിക്കുക. 105 bhp കരുത്തില്‍ 138 Nm torque വാഹനം സൃഷ്ടിക്കും. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനായിരിക്കും ഉണ്ടാവുക.

XL6 ന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് മാരുതി

ആദ്യ ഘട്ടത്തില്‍ മാനുവല്‍ ട്രാന്‍സിമിഷന്‍ മാത്രമായിരിക്കും പുറത്തിറക്കുക. എന്നാല്‍ പിന്നീട് 4 സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സും ഉള്‍പ്പെടുത്തും.

XL6 ന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് മാരുതി

ഈ മാസം 21 ന് വാഹനം വിപണിയിലെത്തിക്കുന്നതിനാല്‍ ബുക്കിംഗ് സൗകര്യം കമ്പനി ഉടന്‍ നെക്‌സ ഷോറൂമുകളില്‍ തുടങ്ങിയേക്കും. മഹീന്ദ്ര മറാസോ, ടൊയോട്ട ഇന്നോവ ക്രിസ്റ്റ എന്നിവയുമായാണ് XL6 ന്റെ മത്സരം. 8 ലക്ഷം രൂപ മുല്‍ 11.50 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ ഷോറൂം വില.

XL6 ന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് മാരുതി

ഏഴ് സീറ്റര്‍ എര്‍ട്ടിഗയേക്കാള്‍ 50,000 രൂപമുതല്‍ 75,000 രൂപവരെ കൂടുതലായിരിക്കും XL6 ന്റെ വില. വിപണിയില്‍ അവതരിപ്പിക്കെ മോഡലിന്റെ ആദ്യ രേഖാചിത്രങ്ങള്‍ കമ്പനി കഴിഞ്ഞ ദിവസം

പുറത്തുവിട്ടിരുന്നു.

XL6 ന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് മാരുതി

രേഖാചിത്രത്തില്‍ കൂടുതലൊന്നും വ്യക്തമാക്കിയിട്ടില്ലെങ്കിലും കൂടിയ പതിപ്പില്‍ സണ്‍റൂഫ് അടക്കമുള്ള ഫീച്ചേഴ്‌സുകള്‍ കമ്പനി ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. കാഴ്ചയില്‍ ഒരുപോലെയാണെങ്കിലും ഇരുവരും തമ്മില്‍ നിരവധി വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Image Source: Gaadiwaadi

Most Read Articles

Malayalam
English summary
Maruti XL6 grill,seats,and dashboard revealed on website. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X