ഇന്ത്യയില്‍ പുറത്തിറങ്ങുന്നതിന് മുമ്പ് എംജി eZS -ന്റെ ടീസര്‍ വീഡിയോ പുറത്ത്

രാജ്യത്തെ വാഹന വിപണിയിലെ പ്രതികൂല സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ വളരെ മികച്ച തുടക്കമാണ് എംജി മോട്ടോര്‍സിന് ഇന്ത്യന്‍ വിപണിയില്‍ ലഭിച്ചത്. തങ്ങളുടെ ആദ്യ വാഹനമായ ഹെക്ടര്‍ 43,000 ബുക്കിങ്ങുകളാണ് കരസ്ഥമാക്കിയിരിക്കുന്നത്.

ഇന്ത്യയില്‍ പുറത്തിറങ്ങുന്നതിന് മുമ്പ് എംജി eZS -ന്റെ ടീസര്‍ വീഡിയോ പുറത്ത്

വിപണിയില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ അടുത്ത മോഡലിനെ ഉടന്‍ തന്നെ അവതരിപ്പിക്കണമെന്ന് നിര്‍മ്മാതാക്കള്‍ക്ക് വ്യക്തമായ ധാരണയും കണക്കുകൂട്ടലുമുണ്ടായിരുന്നു.

ഇന്ത്യയില്‍ പുറത്തിറങ്ങുന്നതിന് മുമ്പ് എംജി eZS -ന്റെ ടീസര്‍ വീഡിയോ പുറത്ത്

കോമ്പസ് എന്ന ഒരൊറ്റ മോഡല്‍ കൊണ്ട് വിപണിയില്‍ വില്‍പ്പന പിടിച്ചു നിര്‍ത്താന്‍ ജീപ്പ് പ്രയാസപ്പെടുന്നത് നാം എല്ലാം കണ്ടതാണ്. എംജി ഹെക്ടറിന്റെ പ്രധാന എതിരാളികളിലൊന്നാണ് ജീപ്പ് കോമ്പസ്.

ഇന്ത്യയില്‍ പുറത്തിറങ്ങുന്നതിന് മുമ്പ് എംജി eZS -ന്റെ ടീസര്‍ വീഡിയോ പുറത്ത്

നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നതു പോലെ eZS ഇലക്ട്രിക്ക് എസ്‌യുവിയാവും ഇന്ത്യന്‍ വിപണിയിലെത്തുന്ന എംജിയുടെ അടുത്ത മോഡല്‍.

നിര്‍മ്മാതാക്കളുടെ ആദ്യ ഇലക്ട്രിക്ക് വാഹനമാണിത്. പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ വാഹനത്തിന്റെ ടീസര്‍ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് വഴി എംജി പങ്കുവയ്ച്ചിരിക്കുകയാണ്.

ഇന്ത്യയില്‍ പുറത്തിറങ്ങുന്നതിന് മുമ്പ് എംജി eZS -ന്റെ ടീസര്‍ വീഡിയോ പുറത്ത്

2018 ൽ ഗ്വാങ്‌ഷോ മോട്ടോർ ഷോയിലാണ് ഇലക്ട്രിക് വാഹനം അരങ്ങേറ്റം കുറിച്ചത്. പുറത്ത് നിന്ന് നോക്കിയാൽ, ഫോസിൽ ഫ്യുവൽ പതിപ്പായ ZS എസ്‌യുവി യോട് eZS ഇലക്ട്രിക്ക് എസ്‌യുവിക്ക് വളരെയധികം സാമ്യമുണ്ട്.

ഇന്ത്യയില്‍ പുറത്തിറങ്ങുന്നതിന് മുമ്പ് എംജി eZS -ന്റെ ടീസര്‍ വീഡിയോ പുറത്ത്

സാധാരണ റേഡിയേറ്റർ ഗ്രില്ലി‌ന്റെ അഭാവവും, എയറോഡൈനാമിക് ഡ്രാഗ് കുറയ്ക്കുന്ന നൽകുന്ന വ്യത്യസ്ത സെറ്റ് അലോയ്കളുമായാണ് വാഹനത്തിന്റെ പ്രധാന മാറ്റം.

Most Read: ഇന്ത്യ മറന്ന റോയല്‍ എന്‍ഫീല്‍ഡ് വാഹനങ്ങള്‍

ഇന്ത്യയില്‍ പുറത്തിറങ്ങുന്നതിന് മുമ്പ് എംജി eZS -ന്റെ ടീസര്‍ വീഡിയോ പുറത്ത്

ഹ്യുണ്ടായിയുടെ കോനയ്ക്കും ഇതേ ഭാവമാണ്. എസ്‌യുവിയാണെങ്കിലും വാഹനത്തിന് പരമ്പരാഗത എസ്‌യുവി ശൈലിയേക്കാളുപരി ഒരു ക്രോസ്ഓവർ ഭാവമാണ്.

Most Read: മലിനീകരണം നിയന്ത്രിക്കാന്‍ ഡല്‍ഹിയില്‍ വീണ്ടും ഒറ്റ-ഇരട്ട നിയമം

ഇന്ത്യയില്‍ പുറത്തിറങ്ങുന്നതിന് മുമ്പ് എംജി eZS -ന്റെ ടീസര്‍ വീഡിയോ പുറത്ത്

പൂർണ്ണമായി ചാർജ് ചെയ്താൽ 300 കിലോമീറ്ററിലധികം സഞ്ചരിക്കാൻ വാഹനത്തിന് സാധിക്കും. ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന വാട്ടർ കൂൾഡ് 44.5 kW ലിത്തിയം-അയൺ ബാറ്ററിയാണ് വാഹനത്തിൽ വരുന്നത്.

Most Read: തെരഞ്ഞെടുത്ത മോഡലുകൾക്ക് 1.50 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ടാറ്റ

ഇന്ത്യയില്‍ പുറത്തിറങ്ങുന്നതിന് മുമ്പ് എംജി eZS -ന്റെ ടീസര്‍ വീഡിയോ പുറത്ത്

148 bhp കരുത്ത് നൽകുന്ന ഇലക്ട്രിക്ക് മോട്ടോർ പരമാവധി 350 Nm torque പുറത്തെടുക്കുന്നു. 8.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ എസ്‌യുവിക്ക് കഴിയും.

ഇന്ത്യയില്‍ പുറത്തിറങ്ങുന്നതിന് മുമ്പ് എംജി eZS -ന്റെ ടീസര്‍ വീഡിയോ പുറത്ത്

140 കിലോമീറ്ററാണ് വാഹനത്തിന്റെ ഏറ്റവും ഉയർന്ന വേഗത. ഹെക്ടറിനെ പോലെ, നിരവധി ഫീച്ചറുകളോടും, സവിശേഷതകളോടുമാണ് eZS വിപണിയിലെത്തുന്നത്.

ഇന്ത്യയില്‍ പുറത്തിറങ്ങുന്നതിന് മുമ്പ് എംജി eZS -ന്റെ ടീസര്‍ വീഡിയോ പുറത്ത്

എം‌ജി ഇതിനോടകം തന്നെ ഹാലോൽ പ്ലാന്റിനെ eZS -ന്റെ ഉത്പാദനത്തിനായി സജ്ജമാക്കിയിട്ടുണ്ട്. ഫെയിം-II പദ്ധതിപ്രകാരം സർക്കാരിൽ നിന്നുള്ള വിവിധ ആനുകൂല്യങ്ങൾക്കും വാഹനം യോഗ്യത നേടും.

ഇന്ത്യയില്‍ പുറത്തിറങ്ങുന്നതിന് മുമ്പ് എംജി eZS -ന്റെ ടീസര്‍ വീഡിയോ പുറത്ത്

കൂടാതെ, ചില സംസ്ഥാന സർക്കാരുകൾ ഇലക്ട്രിക്ക്-വാഹന ഉടമകൾക്ക് ആനുകൂല്യങ്ങൾ നൽകാൻ ആരംഭിച്ചിരിക്കുന്ന ആനുകൂല്യങ്ങളും eZS ഉപഭോക്താക്കൾക്ക് ലഭിക്കും.

ഇന്ത്യയില്‍ പുറത്തിറങ്ങുന്നതിന് മുമ്പ് എംജി eZS -ന്റെ ടീസര്‍ വീഡിയോ പുറത്ത്

ഈ വർഷം പുറത്തിറങ്ങിയ ഹ്യുണ്ടായിയുടെ കോന ഇലക്ട്രിക്കുമായി എംജി eZS നേരിട്ട് കൊമ്പുകോർക്കും. നിലവിൽ 23.7 ലക്ഷം രൂപയാണ് കോനയുടെ വില.

ഇന്ത്യയില്‍ പുറത്തിറങ്ങുന്നതിന് മുമ്പ് എംജി eZS -ന്റെ ടീസര്‍ വീഡിയോ പുറത്ത്

എന്തിരുന്നാലും, യുകെയിൽ എം‌ജി വാഹനത്തിന് വില നിശ്ചയിച്ച രീതി കണക്കിലെടുക്കുമ്പോൾ, കോണയെക്കാൾ eZS -നെ 2-3 ലക്ഷം രൂപയ്ക്ക് കുറയ്‌ച്ചാവും നിർമ്മാതാക്കൾ വിപണിയിലെത്തിക്കുക എന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Monday, September 16, 2019, 17:57 [IST]
English summary
MG eZS Teased Ahead Of India-Launch Next Year: To Rival The Hyundai Kona EV. Read more Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X