ടാറ്റ ഹാരിയറിനെക്കാളും കുറഞ്ഞ വിലയില്‍ എംജി ഹെക്ടര്‍?
ജൂണ്‍ 27 -ന് എംജി ഹെക്ടര്‍ വിപണിയിലെത്തും. പുതിയ ഹെക്ടറില്‍ കണ്ണുംനട്ടിരിക്കുകയാണ് വിപണി. ശ്രേണിയില്‍ എതിരാളികള്‍ക്കൊന്നും ഇന്റര്‍നെറ്റ് കാറെന്ന വിശേഷണമില്ല; ശബ്ദനിര്‍ദ്ദേശം പിടിച്ചെടുത്ത് പ്രവര്‍ത്തിക്കുന്ന നിര്‍മ്മിത ബുദ്ധിയില്ല. ഇടത്തരം എസ്‌യുവികള്‍ക്ക് പുതിയ നിര്‍വചനം കുറിക്കാനുള്ള എല്ലാ വകയും ഹെക്ടറില്‍ എംജി ഒരുക്കിയിട്ടുണ്ട്.

എസ്‌യുവി ശരിക്കും ചൈനീസോ, ബ്രിട്ടീഷോ എന്ന സംശയം മാത്രമേ ഇപ്പോള്‍ വിപണിക്കുള്ളൂ. ചൈനീസ് വാഹന ഭീമന്മാരായ SAIC ആണ് എംജിയുടെ ഉടമസ്ഥര്‍. എംജി അടിസ്ഥാനപ്പെടുത്തുന്നതും ബെയ്ജുന്‍ 530 എന്ന ചൈനീസ് എസ്‌യുവിയെ. രാജ്യത്തെ 70 എംജി ഡീലര്‍ഷിപ്പുകളില്‍ ഹെക്ടര്‍ പ്രീബുക്കിങ് തുടരുകയാണ്. ബുക്കിങ് തുക 50,000 രൂപ.

സ്റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ് എന്നിങ്ങനെ നാലു വകഭേദങ്ങളിലാണ് എംജി ഹെക്ടര്‍ വരാനിരിക്കുന്നത്. പ്രധാനമായും ടാറ്റ ഹാരിയറിന്റെ വിപണിയിലാണ് ഹെക്ടറിന്റെ നോട്ടം മുഴുവന്‍. നിലവില്‍ 13 മുതല്‍ 16.67 ലക്ഷം രൂപ വരെയാണ് ടാറ്റ ഹാരിയറിന്റെ ഷോറൂം വില.

ശ്രേണിയിലെ മത്സരം കണക്കിലെടുത്ത് ഹാരിയറിനെക്കാളും ആകര്‍ഷകമായ വിലയ്ക്ക് ഹെക്ടറിനെ കൊണ്ടുവരാന്‍ എംജി ശ്രമിച്ചേക്കും. 11.9 ലക്ഷം രൂപ മുതല്‍ ഹെക്ടര്‍ പെട്രോളിന് വില ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹെക്ടര്‍ ഡീസല്‍ പതിപ്പുകള്‍ക്ക് 12.9 ലക്ഷം രൂപ മുതല്‍ വില കരുതാം.
Most Read: വന്നിട്ട് പത്തു വര്‍ഷം, ഇന്നും എസ്‌യുവി ലോകത്തെ രാജാവായി ടൊയോട്ട ഫോര്‍ച്യൂണര്‍

ഇതേസമയം, ഉയര്‍ന്ന ഹെക്ടര്‍ വകഭേദങ്ങള്‍ ഹാരിയറിനെക്കാളും കൂടിയ വിലയ്ക്കായിരിക്കും വില്‍പ്പനയ്‌ക്കെത്തുക. കാരണം ഫീച്ചറുകളുടെ ധാരാളിത്തം ഹെക്ടറിനുണ്ട്. വിസ്തൃതിയേറിയ പാനരോമിക് സണ്‍റൂഫ്, ഇരട്ടനിറമുള്ള മെഷീന്‍ കട്ട് അലോയ് വീലുകള്‍, ഓട്ടോമാറ്റിക് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സ്, ഹൈബ്രിഡ് ഓപ്ഷന്‍, കൂടുതല്‍ കരുത്തുള്ള ഡീസല്‍ എഞ്ചിന്‍ എന്നിവയെല്ലാം മത്സരത്തില്‍ ഹെക്ടറിന് മുതല്‍ക്കൂട്ടാവും.
Most Read: മാരുതി ഉള്ളപ്പോള്‍ ചെറു കാറുകള്‍ പുറത്തിറക്കിയിട്ട് കാര്യമില്ല: കിയ

വൈറ്റ്, സില്‍വര്‍, ബ്ലാക്ക്, ബര്‍ഗന്‍ഡി റെഡ്, ബ്ലേസ് റെഡ് നിറങ്ങളിലാണ് ഹെക്ടര്‍ കടന്നുവരാനൊരുങ്ങുന്നത്. ഹെക്ടറിലെ 1.5 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ 143 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. ഫിയറ്റ് നിര്‍മ്മിത 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് എഞ്ചിനാണ് ഹെക്ടര്‍ ഡീസലില്‍ തുടിക്കുക. എഞ്ചിന്‍ 173 bhp കരുത്തും 350 Nm torque ഉം പരമാവധി കുറിക്കും.
Most Read: രാജ്യത്തെ ഏറ്റവും കരുത്തുറ്റ ഡീസല്‍ ലോക്കോമോട്ടീവുമായി ഇന്ത്യന്‍ റെയില്‍വേ

ആറു സ്പീഡ് മാനുവല്‍, ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ പെട്രോള്‍ പതിപ്പില്‍ അണിനിരക്കും. ഡീസല്‍ പതിപ്പില്‍ ആറു സ്പീഡ് മാനുല്‍ ഗിയര്‍ബോക്‌സ് മാത്രമേ ലഭ്യമാവുകയുള്ളൂ. പെട്രോള്‍ - ഹൈബ്രിഡ് മോഡലിനെയും ഹെക്ടര്‍ നിരയില്‍ എംജി കൊണ്ടുവരും. നിലവില്‍ പെട്രോള്‍ - ഹൈബ്രിഡ്, ഡീസല്‍ മോഡലുകള്‍ക്കാണ് ബുക്കിങ് ഏറെയുമെന്ന് എംജി അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications








