കാറുകളുടെ ഭാവി പ്രവചിച്ച് എംജി ഹെക്ടര്‍, ഇന്ത്യയില്‍ ഉടന്‍

ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോര്‍ ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. 2019 മധ്യത്തോടെ ആയിരിക്കും കമ്പനിയുടെ ആദ്യ വാഹനം ഇന്ത്യന്‍ വിപണിയിലെത്തുന്നത്. ചെനീസ് കമ്പനിയായ SAIC മോട്ടോര്‍സിന്റെ കീഴിലുള്ള ബ്രിട്ടീഷ് കാര്‍ നിര്‍മ്മാതാക്കളാണ് എംജി മോട്ടോര്‍.

കാറുകളുടെ ഭാവി പ്രവചിച്ച് എംജി ഹെക്ടര്‍, ഇന്ത്യയില്‍ ഉടന്‍

കടുത്ത മത്സരമുള്ള ഇന്ത്യന്‍ എസ്‌യുവി വിപണിയെ ലക്ഷ്യമാക്കിയായിരിക്കും എംജി മോട്ടോറിന്റെ ആദ്യ മോഡലെത്തുന്നത്. എംജി ഹെക്ടര്‍ എസ്‌യുവിയാണ് ഇന്ത്യ തേടിയെത്തുന്ന ആദ്യ എംജി മോട്ടോര്‍ വാഹനം.

കാറുകളുടെ ഭാവി പ്രവചിച്ച് എംജി ഹെക്ടര്‍, ഇന്ത്യയില്‍ ഉടന്‍

ഇതോടനുബന്ധിച്ച് പുതിയ ടീസര്‍ വീഡിയോ കമ്പനി പുറത്തുവിട്ട് കഴിഞ്ഞു.

'കാറുകളുടെ ഭാവി' എന്ന പേരില്‍ പുറത്തിറങ്ങിയ ടീസറില്‍ വരാനിരിക്കുന്ന ഈ അഞ്ച് സീറ്റര്‍ എസ്‌യുവിയുടെ ചില സൂചനകളാണ് ലഭിക്കുന്നത്.

Most Read:മിനി കൂപ്പറാവാന്‍ ആഗ്രഹിച്ച് മാരുതി സ്വിഫ്റ്റ്

കാറുകളുടെ ഭാവി പ്രവചിച്ച് എംജി ഹെക്ടര്‍, ഇന്ത്യയില്‍ ഉടന്‍

നിലവില്‍ ഹെക്ടറിന്റെ റോഡ് ടെസ്റ്റിലാണ് കമ്പനി. ഒരുപിടി നല്ല ഫീച്ചറുകളും സംവിധാനങ്ങളുമായി എംജി ഹെക്ടര്‍ എത്തുമ്പോള്‍ വെല്ലുവിളി ആവുക ജീപ്പ് കോമ്പസിനും ഹ്യുണ്ടായി ട്യൂക്‌സോണിനും ആയിരിക്കും. ഇന്ത്യന്‍ വാഹന വിപണിയിലേക്ക് ചുവടുവെയ്ക്കുമ്പോള്‍ വ്യക്തമായ പദ്ധതികളാണ് മോറിസ് ഗ്യാരേജസ് (എംജി) ഒരുക്കുന്നത്.

കാറുകളുടെ ഭാവി പ്രവചിച്ച് എംജി ഹെക്ടര്‍, ഇന്ത്യയില്‍ ഉടന്‍

നിരവധി ആകര്‍ഷകമായ കാറുകള്‍ കമ്പനിയില്‍ നിന്ന് ഇന്ത്യയില്‍ എത്തുമെന്ന് മാത്രമല്ല രാജ്യത്തെ ഇലക്ട്രിക്ക് കാര്‍ വിപണിയും ലക്ഷ്യമാക്കിത്തന്നെയാണ് എംജി മോട്ടോറിന്റെ വരവ്. ആദ്യമെത്തുന്ന എംജി ഹെക്ടര്‍ എസ്‌യുവിയുടെ പെട്രോള്‍ വകഭേദവും ഡീസല്‍ വകഭേദവും ഇന്ത്യയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാറുകളുടെ ഭാവി പ്രവചിച്ച് എംജി ഹെക്ടര്‍, ഇന്ത്യയില്‍ ഉടന്‍

1.5 ലിറ്റര്‍ ടര്‍ബോ ചാര്‍ജിംഗ് എഞ്ചിന് 143 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കാനാവും. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സോ അല്ലെങ്കില്‍ ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സോ ആവാനാണ് സാധ്യത.

കാറുകളുടെ ഭാവി പ്രവചിച്ച് എംജി ഹെക്ടര്‍, ഇന്ത്യയില്‍ ഉടന്‍

മറുഭാഗത്ത് FCA നിര്‍മ്മിച്ച 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 170 bhp കരുത്തും 340 Nm torque ഉം പരമാവധി കുറിക്കും. പെട്രോള്‍ വകഭേദത്തിന് സമാനമായ ഗിയര്‍ബോക്‌സ് സംവിധാനങ്ങളായിരിക്കും ഇവിടെയും ഉണ്ടാവുക. ഫ്രണ്ട് വീല്‍ ഡ്രൈവ് ആയിരിക്കും ഹെക്ടറിലുണ്ടാവുക.

Most Read:ജീപ്പ് കോമ്പസ് ഡീസല്‍ മോഡലുകള്‍ പരിശോധനയ്ക്കായി തിരിച്ചുവിളിക്കുന്നു

എന്നാല്‍ മുഖ്യ എതിരാളിയായ ജീപ്പ് കോമ്പസ് ഓള്‍ വീല്‍ ഡ്രൈവില്‍ ലഭ്യമാവുന്നുണ്ട്. അകത്തളത്തിലും വേണ്ടുവോളും ഫീച്ചറുകള്‍ കമ്പനി ഒരുക്കിയിട്ടുണ്ട്. 10.4 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം, 360 ഡിഗ്രി ക്യാമറ, ക്രൂയിസ് കണ്‍ട്രോള്‍, ഹാര്‍മന്‍ ഓഡിയോ സംവിധാനം, TPMS, ആറ് വിധത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, പനാരോമിക് സണ്‍റൂഫ് എന്നിവയാണ് ഇന്റീരിയര്‍ സവിശേഷതകള്‍.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Hector New Video Teaser Released - 'The Future Of Cars': read in malayalam
Story first published: Monday, February 25, 2019, 13:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X