ജീപ്പ് കോമ്പസിനെ വെല്ലുവിളിച്ച് എംജി ഹെക്ടര്‍, ജൂണില്‍ വിപണിയില്‍

ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കാര്‍ കമ്പനി, എംജി മോട്ടോര്‍ ഇന്ത്യയില്‍ ചുവടുറപ്പിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി. ജൂണില്‍ എംജി നിരയില്‍ നിന്നുള്ള ആദ്യ എസ്‌യുവി ഹെക്ടര്‍ രാജ്യത്ത് വില്‍പ്പനയ്ക്ക് വരും. വരവിന് മുന്നോടിയായി പുതിയ അഞ്ചു സീറ്റര്‍ എസ്‌യുവിയുടെ പരസ്യ ചിത്രം നിര്‍മ്മിക്കുന്നതിന്റെ തിരക്കിലാണ് ഇപ്പോള്‍ കമ്പനി.

ജീപ്പ് കോമ്പസിനെ വെല്ലുവിളിച്ച് എംജി ഹെക്ടര്‍, ജൂണില്‍ വിപണിയില്‍

അടുത്തിടെ യുകെയില്‍ ചിത്രീകരണത്തിനിടെ ക്യാമറ പിടികൂടിയ ഹെക്ടറിന്റെ ചിത്രങ്ങള്‍ ഇന്ത്യന്‍ വാഹന പ്രേമികളുടെ പ്രതീക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്. രൂപഭാവത്തില്‍ കുലീനം. വലിയ ഹണികോമ്പ് മെഷ് ശൈലിയുള്ള ഗ്രില്ലാണ് എസ്‌യുവിക്ക് മുന്നില്‍. ഗ്രില്ലിന് ഒത്തനടുവില്‍ എംജി ലോഗോ പതിഞ്ഞിട്ടുണ്ട്.

ജീപ്പ് കോമ്പസിനെ വെല്ലുവിളിച്ച് എംജി ഹെക്ടര്‍, ജൂണില്‍ വിപണിയില്‍

ഹെഡ്‌ലാമ്പുകള്‍ക്ക് മുകളില്‍ ഇന്‍ഡിക്കേറ്ററുകളായി പ്രവര്‍ത്തിക്കുന്ന ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ കാണാം. ഹാരിയര്‍ മാതൃകയില്‍ മുന്‍ ബമ്പറിലാണ് ഹെഡ്‌ലാമ്പുകളും ഫോഗ്‌ലാമ്പുകളും ഒരുങ്ങുന്നത്. ഇന്ത്യന്‍ വരവില്‍ എല്‍ഇഡി യൂണിറ്റുകളായിരിക്കും ഇവ രണ്ടും. പാര്‍ശ്വങ്ങളില്‍ കട്ടിയേറിയ ഷൗള്‍ഡര്‍ ലൈനാണ് പാര്‍ശ്വങ്ങളിലെ ശ്രദ്ധാകേന്ദ്രം.

ജീപ്പ് കോമ്പസിനെ വെല്ലുവിളിച്ച് എംജി ഹെക്ടര്‍, ജൂണില്‍ വിപണിയില്‍

ചതുരാകൃതി പിന്തുടരുന്ന വീല്‍ ആര്‍ച്ചുകള്‍ക്ക് കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗ് ചന്തം പകരുന്നു. പില്ലറുകള്‍ക്ക് മുഴുവന്‍ കറുപ്പാണ് നിറം. ഇരട്ടനിറമുള്ള അലോയ് വീലുകളും മോഡലില്‍ പ്രത്യേകം പരാമര്‍ശിക്കണം. പിറകില്‍ ടെയിലാമ്പുകള്‍ ഔഡി Q7 -നെ ഓര്‍മ്മപ്പെടുന്നുണ്ട്.

Most Read: ആഢംബരം പോരെന്ന് പരാതി, ഫോര്‍ഡ് എന്‍ഡവറിനെ ലിമോസിനാക്കി മാറ്റി ഉടമ

ജീപ്പ് കോമ്പസിനെ വെല്ലുവിളിച്ച് എംജി ഹെക്ടര്‍, ജൂണില്‍ വിപണിയില്‍

കറുത്ത ക്ലാഡിംഗും സില്‍വര്‍ നിറമുള്ള സ്‌കിഡ് പ്ലേറ്റും എംജി ഹെക്ടറിന്റെ പിന്നഴകിന് അടിവരയിടുന്നു. ക്യാബിന്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും നൂതന സംവിധാനങ്ങള്‍ ഉള്ളില്‍ പ്രതീക്ഷിക്കാം. വോള്‍വോ കാറുകളില്‍ ഒരുങ്ങുന്നത് പോലുള്ള വലിയ 10.4 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേ മോഡലില്‍ പ്രതീക്ഷിക്കാം.

ജീപ്പ് കോമ്പസിനെ വെല്ലുവിളിച്ച് എംജി ഹെക്ടര്‍, ജൂണില്‍ വിപണിയില്‍

7.0 ഇഞ്ചായിരിക്കും ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിന്റെ വലുപ്പം. പാനരോമിക് സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, തുകല്‍ അപ്‌ഹോള്‍സ്റ്ററി, മുന്‍ പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, 360 ഡിഗ്രി ക്യാമറ എന്നിവ കാറിന് ലഭിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ജീപ്പ് കോമ്പസിനെ വെല്ലുവിളിച്ച് എംജി ഹെക്ടര്‍, ജൂണില്‍ വിപണിയില്‍

ടാറ്റ ഹാരിയറിലും ജീപ്പ് കോമ്പസിലും തുടിക്കുന്ന 2.0 ലിറ്റര്‍ ഫിയറ്റ് ഡീസല്‍ എഞ്ചിനാകും എംജി ഹെക്ടറിന്റെയും ഹൃദയം. കരുത്തുത്പാദനം ജീപ്പ് കോമ്പസിനോളം പ്രതീക്ഷിക്കാം. 1.5 ലിറ്റര്‍ പെട്രോള്‍ പതിപ്പിനെയും ഹെക്ടറില്‍ അവതരിപ്പിക്കാന്‍ എംജിക്ക് ആലോചനയുണ്ട്.

Most Read: കുഴിയില്‍ വീണ ഭീമന്‍ ട്രക്കിന് രക്ഷകനായി മഹീന്ദ്ര XUV500 - വീഡിയോ

ജീപ്പ് കോമ്പസിനെ വെല്ലുവിളിച്ച് എംജി ഹെക്ടര്‍, ജൂണില്‍ വിപണിയില്‍

സ്റ്റാന്‍ഡേര്‍ഡ് ഗിയര്‍ബോക്‌സ് മാനുവല്‍ യൂണിറ്റായിരിക്കും. ഇതേസമയം ആറു സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സ് ഓപ്ഷനലായി നിരയില്‍ അണിനിരക്കും. 15 മുതല്‍ 20 ലക്ഷം രൂപ വരെ പുതിയ എംജി ഹെക്ടറിന് ഇന്ത്യയില്‍ വില കരുതുന്നതില്‍ തെറ്റില്ല. ജൂണ്‍ അവസാനം വാരം മുതല്‍ ബുക്ക് ചെയ്തവര്‍ക്ക് എസ്‌യുവി കൈമാറാനുള്ള ഒരുക്കത്തിലാണ് കമ്പനി.

Source: CumberPhotos

More from DriveSpark

Article Published On: Friday, March 22, 2019, 16:28 [IST]
English summary
The MG Hector SUV. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X