ആഢംബരം പോരെന്ന് പരാതി, ഫോര്‍ഡ് എന്‍ഡവറിനെ ലിമോസിനാക്കി മാറ്റി ഉടമ

By Rajeev Nambiar

ഇന്ത്യയില്‍ നാല്‍പ്പത് ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ ഏറ്റവും മികച്ച എസ്‌യുവികളില്‍ ഒന്നാണ് ഫോര്‍ഡ് എന്‍ഡവര്‍. എസ്‌യുവിയിലെ സൗകര്യങ്ങളിലും സംവിധാനങ്ങളിലും യാതൊരു കുറവും ഫോര്‍ഡ് വരുത്തുന്നില്ല. എന്നാല്‍ ഇതുപോരാ, എന്‍ഡവറിന് കൂടുതല്‍ ആഢംബര സൗകര്യങ്ങള്‍ വേണമെന്ന് അടുത്തിടെ ഒരു ഉടമയ്ക്ക് ആഗ്രഹം തോന്നി. പിന്നാലെ പ്രദേശത്തെ പേരുകേട്ട മോഡിഫിക്കേഷന്‍ സ്ഥാപനത്തിലേക്ക് എസ്‌യുവിയുമായി ഇദ്ദേഹം ചെന്നു; എന്‍ഡവറിനെ ലിമോസിനാക്കാന്‍.

ആഢംബരം പോരെന്ന് പരാതി, ഫോര്‍ഡ് എന്‍ഡവറിനെ ലിമോസിനാക്കി മാറ്റി ഉടമ

കേട്ടതു ശരിയാണ്, ഫോര്‍ഡ് എന്‍ഡവര്‍ സാക്ഷാല്‍ ലിമോസിന്‍ പരുവത്തിലേക്ക് വലിച്ചുനീട്ടപ്പെട്ടിരിക്കുകയാണ് രാജസ്ഥാനില്‍. മോഡിഫൈ ചെയ്ത എസ്‌യുവിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. ലിമോസിനിലേക്കുള്ള പരിണാമത്തിനിടയിലും എന്‍ഡവറിന്റെ മുഖച്ഛായ പഴയപടി തുടരുന്നു.

ആഢംബരം പോരെന്ന് പരാതി, ഫോര്‍ഡ് എന്‍ഡവറിനെ ലിമോസിനാക്കി മാറ്റി ഉടമ

വലിയ ബുള്‍ബാറും ഇരട്ട ഹെഡ്‌ലാമ്പുകളും ഘടിപ്പിച്ചതൊഴിച്ചാല്‍ എന്‍ഡവറിന്റെ മുന്‍ഭാഗത്ത് കാര്യമായ മാറ്റങ്ങളില്ല. വിന്‍ഡ്ഷീല്‍ഡിന് തൊട്ടുമുകളില്‍ പ്രത്യേക എല്‍ഇഡി ലൈറ്റ് ബാര്‍ എസ്‌യുവിയില്‍ കാണാം. മേല്‍ക്കൂരയ്ക്ക് ഇരുവശവും സ്ഥാപിച്ച കറുത്ത റൂഫ് റെയിലുകള്‍ പിന്‍ഭാഗം വരെ നീളുന്നുണ്ട്.

ആഢംബരം പോരെന്ന് പരാതി, ഫോര്‍ഡ് എന്‍ഡവറിനെ ലിമോസിനാക്കി മാറ്റി ഉടമ

എന്‍ഡവറിനെ രണ്ടായി പകുത്തതിന് ശേഷം നടുഭാഗത്ത് കസ്റ്റം നിര്‍മ്മിത സെന്റര്‍ ബോഡി സ്ഥാപിച്ചാണ് ലിമോസിന്‍ മോഡഫിക്കേഷന്‍. ഇക്കാരണത്താല്‍ എസ്‌യുവിക്ക് നീളം കൂടി. പുറംമോടിയിലുപരി ഉള്ളിലെ ആഢംബരത്തിനാണ് ലിമോസിനുകള്‍ പൊതുവെ അറിയപ്പെടാറ്. എന്‍ഡവറിലും ഈ പതിവ് തെറ്റുന്നില്ല.

ആഢംബരം പോരെന്ന് പരാതി, ഫോര്‍ഡ് എന്‍ഡവറിനെ ലിമോസിനാക്കി മാറ്റി ഉടമ

വിശാലമായ ക്യാബിന്റെ ഒരുവശത്ത് നീളമേറിയ സോഫ ഒരുങ്ങുന്നു. തടി നിര്‍മ്മിത മേശ, കസേര, പളുങ്ക് ഭരണികള്‍ തുടങ്ങിയ എസ്‌യുവിയുടെ ആഢംബരം പറഞ്ഞുവെയ്ക്കും. യാത്രക്കാര്‍ക്കായി 24 ഇഞ്ച് വലുപ്പമുള്ള എല്‍ഇഡി ടിവിയും ഇവര്‍ ഘടിപ്പിച്ചിട്ടുണ്ട്.

Most Read: കുഴിയില്‍ വീണ ഭീമന്‍ ട്രക്കിന് രക്ഷകനായി മഹീന്ദ്ര XUV500 - വീഡിയോ

ആഢംബരം പോരെന്ന് പരാതി, ഫോര്‍ഡ് എന്‍ഡവറിനെ ലിമോസിനാക്കി മാറ്റി ഉടമ

മിനി ഫ്രിജ്ഡ്, കിടക്കയായും ഉപയോഗിക്കാവുന്ന സോഫ, വൈദ്യുത സണ്‍റൂഫ്, ബാറ്ററിയോടുള്ള ഇന്‍വേര്‍ട്ടര്‍, ഓഡിയോ സംവിധാനം, വിന്‍ഡോ കര്‍ട്ടന്‍ എന്നിങ്ങനെ വിശേഷങ്ങളുടെ നീണ്ട നിര എസ്‌യുവിയില്‍ ഒരുങ്ങുന്നു. രാത്രികാല പാര്‍ട്ടി ആഘോഷങ്ങള്‍ക്കായി പ്രത്യേക എല്‍ഇഡി ഡിസ്‌കോ ലൈറ്റിങ് സംവിധാനവും വാഹനത്തിലുണ്ട്.

ആഢംബരം പോരെന്ന് പരാതി, ഫോര്‍ഡ് എന്‍ഡവറിനെ ലിമോസിനാക്കി മാറ്റി ഉടമ

തവിട്ട്, ഇളംതവിട്ട് നിറങ്ങളാണ് അകത്തളത്തിന് ഭംഗി പകരുന്നത്. അഞ്ചരലക്ഷം രൂപയാണ് മോഡിഫിക്കേഷനായി ഉടമയ്ക്ക് ചിലവായത്. അതേസമയം എഞ്ചിനില്‍ മാറ്റങ്ങള്‍ സംഭവിച്ചോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. 2.2 ലിറ്റര്‍ നാലു സിലിണ്ടര്‍, 3.2 ലിറ്റര്‍ അഞ്ചു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ യൂണിറ്റുകളാണ് എന്‍ഡവറില്‍ തുടിക്കുന്നത്.

ആഢംബരം പോരെന്ന് പരാതി, ഫോര്‍ഡ് എന്‍ഡവറിനെ ലിമോസിനാക്കി മാറ്റി ഉടമ

2.2 ലിറ്റര്‍ എഞ്ചിന് 158 bhp കരുത്തും 385 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. 197 bhp കരുത്തും 407 Nm torque ഉം 3.2 ലിറ്റര്‍ എഞ്ചിനില്‍ സമന്വയിക്കുന്നു. ഇരു എഞ്ചിന്‍ പതിപ്പുകളിലും ആറു സ്പീഡാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. പക്ഷെ, ഇത്തരം 'വലിച്ചുനീട്ടലുകള്‍' രാജ്യത്ത് അനധികൃതമാണ്.

Most Read: സ്‌കോര്‍പിയോയുടെ ഭീകരമുഖം, സുരക്ഷയ്ക്ക് പര്യായമായി മഹീന്ദ്ര മാര്‍ക്ക്‌സ്മാന്‍

വാഹനത്തിന്റെ ഘടന മാറ്റാന്‍ ഉടമകള്‍ക്ക് അനുവാദമില്ല. മോഡിഫൈ ചെയ്ത വാഹനങ്ങള്‍ പൊതുനിരത്തിലിറങ്ങിയാല്‍ പിടിച്ചെടുക്കാനുള്ള അധികാരം പൊലീസിനുണ്ട്. കാഴ്ച്ചയില്‍ കൗതുകമുണര്‍ത്തുമെങ്കിലും ശാസ്ത്രീയമല്ലാത്ത വലിച്ചുനീട്ടല്‍ നടപടികള്‍ വാഹനത്തിന്റെ ദൃഢതയ്ക്കും സുരക്ഷയ്ക്കും ഭീഷണി ഉയര്‍ത്തും.

Source: Jain Motors Jeep

More from DriveSpark

Article Published On: Thursday, March 21, 2019, 16:52 [IST]
English summary
Ford Endeavour Limousine Modification. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X