എബിഎസ് സുരക്ഷയില്‍ ഫോഴ്‌സ് ഗൂര്‍ഖ്, വില 11.05 ലക്ഷം രൂപ മുതല്‍

ഗൂര്‍ഖയ്ക്ക് എബിഎസ് സമര്‍പ്പിച്ച് ഫോഴ്‌സ് മോട്ടോര്‍സ്. പുതിയ എബിഎസ് സംവിധാനം ഒരുങ്ങുന്ന ഗൂര്‍ഖ എക്‌സ്‌പ്ലോറര്‍ മൂന്നു ഡോര്‍ മോഡല്‍ 11.05 ലക്ഷം രൂപയ്ക്ക് വില്‍പ്പനയ്ക്ക് വരും. 12.55 ലക്ഷം രൂപയാണ് എക്‌സ്‌പ്ലോറര്‍ അഞ്ചു ഡോര്‍ എബിഎസ് പതിപ്പിന് വില. ഏറ്റവും ഉയര്‍ന്ന എക്‌സ്ട്രീം മൂന്നു ഡോര്‍ എബിഎസ് മോഡല്‍ 13.30 ലക്ഷം രൂപയ്ക്കാണ് ഷോറൂമുകളിലെത്തുക.

എബിഎസ് സുരക്ഷയില്‍ ഫോഴ്‌സ് ഗൂര്‍ഖ്, വില 11.05 ലക്ഷം രൂപ മുതല്‍

എബിഎസില്ലാത്ത മോഡലുകളെ അപേക്ഷിച്ച് പുതിയ ഗൂര്‍ഖ എബിഎസ് മോഡലുകള്‍ക്ക് 30,000 രൂപയാണ് കൂടുതല്‍. ഇതേസമയം പ്രാരംഭ ഗൂര്‍ഖ എക്‌സ്പഡീഷന്‍ മൂന്ന്, അഞ്ച് ഡോര്‍ മോഡലിന് ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം നല്‍കാന്‍ കമ്പനി കൂട്ടാക്കിയിട്ടില്ല. ഗൂര്‍ഖ എബിഎസ് മോഡലുകളുടെ ബുക്കിങ് രാജ്യമെങ്ങുമുള്ള ഡീലര്‍ഷിപ്പുകള്‍ തുടങ്ങി. ബുക്ക് ചെയ്യുന്നവര്‍ക്ക് ജൂണ്‍ മുതല്‍ എസ്‌യുവി ലഭിക്കും.

Most Read: ഇന്ത്യയില്‍ ഒറ്റയ്ക്കുള്ള പ്രയാണം ഫോര്‍ഡ് അവസാനിപ്പിക്കുന്നു, ഇനി കൂട്ട് മഹീന്ദ്രയുമായി

എബിഎസ് സുരക്ഷയില്‍ ഫോഴ്‌സ് ഗൂര്‍ഖ്, വില 11.05 ലക്ഷം രൂപ മുതല്‍

കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് കൂടുതല്‍ കരുത്തുള്ള ഗൂര്‍ഖ എക്‌സ്ട്രീം പതിപ്പിനെ ഫോഴ്‌സ് വിപണിയില്‍ അവതരിപ്പിച്ചത്. എസ്‌യുവിയിലെ പുതിയ 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 140 bhp കരുത്തും 321 Nm torque ഉം സൃഷ്ടിക്കാനാവും. 2.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ തുടിക്കുന്ന ഗൂര്‍ഖ എക്‌സ്പഡീഷന്‍, എക്‌സ്‌പ്ലോറര്‍ വകഭേദങ്ങള്‍ 85 bhp കരുത്ത് മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ചു സ്പീഡാണ് ഗൂര്‍ഖ മോഡലുകളില്‍ മുഴുവന്‍ മാനുവല്‍ ഗിയര്‍ബോക്‌സ്.

എബിഎസ് സുരക്ഷയില്‍ ഫോഴ്‌സ് ഗൂര്‍ഖ്, വില 11.05 ലക്ഷം രൂപ മുതല്‍

ഗൂര്‍ഖ എക്‌സ്ട്രീം

കാഴ്ച്ചയില്‍ വലിയ മാറ്റങ്ങളൊന്നും ഗൂര്‍ഖ എക്സ്ട്രീം അവകാശപ്പെടില്ല. സ്റ്റാന്‍ഡേര്‍ഡ് ബോക്സി ഘടന എക്സ്ട്രീം പതിപ്പും പിന്തുടരുന്നു. എന്നാല്‍ പ്രത്യേക സ്‌നോര്‍ക്കല്‍ മോഡലില്‍ ശ്രദ്ധയാകര്‍ഷിക്കും. എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, മുന്‍ പിന്‍ സ്റ്റീല്‍ ബമ്പറുകള്‍, കട്ടികൂടിയ ഫൂട്ട് ബോര്‍ഡ് എന്നിവ ഗൂര്‍ഖ എക്‌സ്ട്രീമിലെ ഡിസൈന്‍ വ്യത്യാസങ്ങളായി ചൂണ്ടിക്കാട്ടാം.

എബിഎസ് സുരക്ഷയില്‍ ഫോഴ്‌സ് ഗൂര്‍ഖ്, വില 11.05 ലക്ഷം രൂപ മുതല്‍

ഗൂര്‍ഖ എക്സ്ട്രീമില്‍ ലോ റേഞ്ച് ട്രാന്‍സ്ഫര്‍ കേസുണ്ടെങ്കിലും കുറഞ്ഞ ഗിയറിലേക്ക് മാറുമ്പോള്‍ ആക്സിലറേറ്ററില്‍ നിന്നും ഡ്രൈവര്‍ ഇപ്പോഴും കാലെടുക്കാതെ തരമില്ല. എന്നാല്‍ മുന്നിലെയും പിന്നിലെയും ഡിഫറന്‍ഷ്യല്‍ ലോക്കുകള്‍ എക്‌സ്ട്രീമിന്റെ മികവു വര്‍ധിപ്പിക്കും. സാധാരണ ഗൂര്‍ഖ മോഡലുകളിലും ഡിഫറന്‍ഷ്യല്‍ ലോക്കുകള്‍ അടിസ്ഥാനമായുണ്ട്.

Most Read: ചതുപ്പൊന്നും ഒരു വിഷയമല്ല, ഓഫ്‌റോഡിംഗില്‍ കരുത്തുകാട്ടി ടാറ്റ ഹെക്‌സ — വീഡിയോ

എബിഎസ് സുരക്ഷയില്‍ ഫോഴ്‌സ് ഗൂര്‍ഖ്, വില 11.05 ലക്ഷം രൂപ മുതല്‍

എസ്‌യുവിക്ക് മുന്നിലും പിന്നിലും മള്‍ട്ടി ലിങ്ക് സസ്പെന്‍ഷന്‍ ക്രമീകരണമാണ് ഒരുങ്ങുന്നത്. ഉയര്‍ന്ന വേഗത്തിലും സ്ഥിരത നഷ്ടപ്പെടാതിരിക്കാന്‍ 40 mm അധിക വീതിയുള്ള മുന്‍ ട്രാക്ക് സഹായിക്കും. ഗ്രൗണ്ട് ക്ലിയറന്‍സ് 205 mm. സ്നോര്‍ക്കലുള്ളതുകൊണ്ട് 550 mm ആഴത്തില്‍ വരെ ജലാശയം കടക്കാന്‍ ഗൂര്‍ഖ എക്സ്ട്രീമിന് കഴിയും. വിപണിയില്‍ മഹീന്ദ്ര ഥാറുമായാണ് ഫോഴ്സ് ഗൂര്‍ഖ എക്സ്ട്രീമിന്റെ പ്രധാന മത്സരം.

More from DriveSpark

Article Published On: Thursday, April 11, 2019, 19:13 [IST]
English summary
Force Gurkha ABS Launched In India — Prices Start At Rs 11.05 Lakh. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X