ഗംഭീര പരിഷ്‌കാരങ്ങള്‍ നേടി പുതുതലമുറ മഹീന്ദ്ര ഥാര്‍

പുത്തന്‍ മഹീന്ദ്ര ഥാറില്‍ കണ്ണും നട്ടിരിക്കുകയാണ് വാഹന പ്രേമികള്‍. 2010 മുതല്‍ ഥാര്‍ വിപണിയിലുണ്ട്; മാറ്റങ്ങളില്ലാതെ. ഇപ്പോള്‍ ഥാറിനെ മഹീന്ദ്ര അടിമുടി ഉടച്ചുവാര്‍ത്തിരിക്കുന്നു. അടിത്തറയും എഞ്ചിനും ക്യാബിനുമടക്കം എല്ലാം പുത്തനായിരിക്കും ഥാറില്‍. ആകാരയളവിലും പുതുതലമുറ ഥാര്‍ ഒത്തിരിയേറെ വളര്‍ന്നു.

ഗംഭീര പരിഷ്‌കാരങ്ങള്‍ നേടി പുതുതലമുറ മഹീന്ദ്ര ഥാര്‍

അടുത്തവര്‍ഷം നടക്കുന്ന 2020 ഓട്ടോ എക്‌സ്‌പോയില്‍ പുതിയ ഥാറിനെ അവതരിപ്പിക്കാനിരിക്കുകയാണ് മഹീന്ദ്ര. നിരത്തില്‍ പരീക്ഷണയോട്ടം തുടരവെ ഥാറിന്റെ നിരവധി ചിത്രങ്ങള്‍ ക്യാമറ പകര്‍ത്തിക്കഴിഞ്ഞു. കഴിഞ്ഞദിവസം ഥാറിന്റെ ക്യാബിനിലേക്കും ക്യാമറക്കണ്ണുകള്‍ പതിയുകയുണ്ടായി. അകത്തളത്തില്‍ ഗംഭീരമായ പരിഷ്‌കാര നടപടികളാണ് മഹീന്ദ്ര ആവിഷ്‌കരിച്ചിരിക്കുന്നത്.

ഗംഭീര പരിഷ്‌കാരങ്ങള്‍ നേടി പുതുതലമുറ മഹീന്ദ്ര ഥാര്‍

TUV300 -യുടെ സ്റ്റീയറിങ് വീല്‍ പുത്തന്‍ ഥാറിനും ലഭിക്കും. സ്റ്റീയറിങ് വീലില്‍ പ്രത്യേക ഓഡിയോ കണ്‍ട്രോള്‍ ബട്ടണുകള്‍ കാണാം. ഡാഷ്‌ബോര്‍ഡിലും ചെറിയ പുതുമകള്‍ വരുത്താന്‍ കമ്പനി ശ്രമിച്ചിട്ടുണ്ട്. പുതുതലമുറ ഥാറില്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമുണ്ടായിരിക്കുമെന്നാണ് വിവരം.

ഗംഭീര പരിഷ്‌കാരങ്ങള്‍ നേടി പുതുതലമുറ മഹീന്ദ്ര ഥാര്‍

ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഫീച്ചറുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റില്‍ കമ്പനി ഉറപ്പുവരുത്തും. പതിവില്‍ നിന്നും വ്യത്യസ്തമാണ് ക്യാബിന് കറുപ്പഴകാണ് കമ്പനി നിശ്ചയിച്ചിരിക്കുന്നത്. ഗിയര്‍ ലെവറിന് പിന്നില്‍ പവര്‍ വിന്‍ഡോ നിയന്ത്രിക്കാനുള്ള ബട്ടണുകളുണ്ട്.

Most Read: വന്‍വിലക്കുറവില്‍ മഹീന്ദ്ര എസ്‌യുവികള്‍ — ജൂണ്‍ ഓഫറുകള്‍ ഇങ്ങനെ

ഗംഭീര പരിഷ്‌കാരങ്ങള്‍ നേടി പുതുതലമുറ മഹീന്ദ്ര ഥാര്‍

ഇന്‍സ്ട്രമെന്റ് കണ്‍സോളിലെ മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേയും ഉള്ളില്‍ ശ്രദ്ധയാകര്‍ഷിക്കും. സീറ്റുകള്‍ കൂടുതല്‍ പതുപതുത്തതാണ്. മുന്നോട്ടു മുഖം തിരിച്ച പിന്‍ സീറ്റുകളും ഹാര്‍ഡ്‌ടോപ്പ് ഓപ്ഷനും പുതുതലമുറ ഥാറിന്റെ പ്രത്യേകതകളില്‍പ്പെടും. പുതിയ ബോഡി ഓണ്‍ ലാഡര്‍ ഷാസിയാണ് ഥാര്‍ പങ്കിടുക. വരാന്‍പോകുന്ന സ്‌കോര്‍പിയോയും ഇതേ അടിത്തറതന്നെ ഉപയോഗിക്കും.

Most Read: വിൽപ്പനയില്ല, ഫാക്ടറികൾ അടച്ചുപൂട്ടാൻ ഒരുങ്ങി മാരുതിയും ടാറ്റയും

ഗംഭീര പരിഷ്‌കാരങ്ങള്‍ നേടി പുതുതലമുറ മഹീന്ദ്ര ഥാര്‍

എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, വേഗ മുന്നറിയിപ്പ് സംവിധാനം തുടങ്ങിയ സുരക്ഷാ സജ്ജീകരണങ്ങള്‍ ഥാര്‍ മോഡലുകള്‍ക്ക് മുഴുവന്‍ കമ്പനി നല്‍കേണ്ടതായുണ്ട്. ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ മാനിച്ച് കമ്പനി പുതുതായി രൂപകല്‍പ്പന ചെയ്ത 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ ഥാറില്‍ ഒരുങ്ങുമെന്നാണ് സൂചന.

Most Read: ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള കാറായി മാരുതി സ്വിഫ്റ്റ്

ഗംഭീര പരിഷ്‌കാരങ്ങള്‍ നേടി പുതുതലമുറ മഹീന്ദ്ര ഥാര്‍

140 bhp കരുത്തോളം എഞ്ചിന്‍ കുറിക്കും. പുത്തന്‍ ഥാറില്‍ ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിനാണ് സാധ്യത കൂടുതല്‍. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനും കമ്പനി സമര്‍പ്പിക്കും. മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന വിലയിലായിരിക്കും മഹീന്ദ്ര ഥാര്‍ വില്‍പ്പനയ്ക്ക് വരിക.

Source: CarDekho

More from DriveSpark

Article Published On: Wednesday, June 12, 2019, 11:18 [IST]
English summary
New Generation Mahindra Thar Spotted Again. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X