മഹീന്ദ്ര TUV300 പ്ലസിന്റെ രണ്ടാം ഘട്ട പരീക്ഷണയോട്ടം - വീഡിയോ

പുതു തലമുറ മഹീന്ദ്ര TUV300 പ്ലസിന്റെ പരീക്ഷണയോട്ടം വീണ്ടും ക്യാമറ കണ്ണുകളിൽ പതിഞ്ഞു. അടുത്ത വർഷം പുറത്തിങ്ങുന്നതിന് മുന്നോടിയായി ആകെ മൂടപ്പെട്ട രീതിയിലാണ് വാഹനം ഇന്ത്യൻ നിരത്തിൽ പ്രത്യക്ഷപ്പെട്ടത്. 2020 മഹീന്ദ്ര താർ, അടുത്ത തലമുറ സ്കോർപിയോ എന്നിവയുമായി TUV300 പ്ലസ് പ്ലാറ്റ്ഫോം പങ്കിടും.

മഹീന്ദ്ര TUV300 പ്ലസിന്റെ രണ്ടാം ഘട്ട പരീക്ഷണയോട്ടം - വീഡിയോ

സ്പൈ ചിത്രങ്ങളിൽ കനത്ത ടെസ്റ്റ് കവറിനാൽ മറച്ച വാഹനത്തിന്റെ‌ താൽ‌ക്കാലിക ഹെഡ്‌ലാമ്പുകൾ വെളിപ്പെടുത്തുന്നു. പുനർരൂപകൽപ്പന ചെയ്ത ഹണികോമ്പ് ശൈലിയിലുള്ള ആറ് സ്ലാറ്റ് ഗ്രില്ലുകളാണ്. പുതു തലമുറ TUV300 പ്ലസിൽ ഏറെക്കുറെ പുതിയ മുൻ ഡിസൈനാവുമെന്ന് ഇത് സൂചിപ്പിക്കുന്നു.

മഹീന്ദ്ര TUV300 പ്ലസിന്റെ രണ്ടാം ഘട്ട പരീക്ഷണയോട്ടം - വീഡിയോ

എന്നിരുന്നാലും, പിൻ വശത്തിന് മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ വിപണിയിലുൂള്ള മോഡലിന് സമാനമായിട്ടാവും പിൻ ഭാഗത്തിന്റെ നിർമ്മിതി. എസ്‌യുവിയുടെ വശങ്ങളിലെ ഡിസൈനും മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

2020 TUV300 പ്ലസിന് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും പിന്തുണയ്‌ക്കുന്ന പരിഷ്കരിച്ച ഇൻഫോടെയ്ൻമെന്റ് സംവിധാനങ്ങളും, പുതുക്കിയ അകത്തളങ്ങളുമാവും മഹീന്ദ്ര അവതരിപ്പിക്കുന്നത്. വാഹനത്തിന്റെയുള്ളിൽ പുതിയതും മനോഹരവുമായ അനുഭവം നൽകുന്നതിന് ഇത് സഹായകമാവും.

മഹീന്ദ്ര TUV300 പ്ലസിന്റെ രണ്ടാം ഘട്ട പരീക്ഷണയോട്ടം - വീഡിയോ

പുതിയ TUV300 പ്ലസിലെ ഏറ്റവും വലിയ മാറ്റം BS-VI കംപ്ലയിന്റ് എഞ്ചിനായിരിക്കും. നിലവിലെ മോഡലിൽ 120 bhp കരുത്തും 280 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റർ ഡീസൽ എഞ്ചിനാണ്.

മഹീന്ദ്ര TUV300 പ്ലസിന്റെ രണ്ടാം ഘട്ട പരീക്ഷണയോട്ടം - വീഡിയോ

പുതിയ TUV300 പ്ലസിലും മഹീന്ദ്ര ഇതേ എഞ്ചിൻ മുന്നോട്ട് കൊണ്ടുപോകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, എന്നാൽ വർദ്ധിച്ച കരുത്തും ടോർക്കുമുള്ള ബി‌എസ്-VI കംപ്ലയിന്റ് സജ്ജീകരണത്തിലാവും വാഹനം എത്തുന്നത്.

മഹീന്ദ്ര TUV300 പ്ലസിന്റെ രണ്ടാം ഘട്ട പരീക്ഷണയോട്ടം - വീഡിയോ

2018 -ലാണ് മഹീന്ദ്ര TUV300 പ്ലസ് അവതരിപ്പിച്ചത്. TUV300 പ്ലസ്, TUV300 -നെക്കാൾ 445 mm അധിക നീളമുള്ളതാണ്. ഏഴ് സീറ്റർ TUV300 -നെ അപേക്ഷിച്ച് ഡ്രൈവർക്ക് ഉൾപ്പെടെ ഒമ്പത് പേർക്ക് ഇരിക്കാനാവും എന്നത് എസ്‌യുവിയുടെ വലിയൊരു സവിശേഷതയാണ്.

Most Read: മഹീന്ദ്ര XUV300 ഏഴ് സീറ്റര്‍ പതിപ്പിന്റെ ആദ്യപരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

മഹീന്ദ്ര TUV300 പ്ലസിന്റെ രണ്ടാം ഘട്ട പരീക്ഷണയോട്ടം - വീഡിയോ

കൂട്ടി ചേർത്ത സീറ്റുകൾ ഒഴികെ, TUV300 -ഉം TUV300 പ്ലസും തമ്മിൽ മറ്റ് മാറ്റങ്ങളൊന്നുമില്ല. 2015 ൽ ആദ്യമായി ആരംഭിച്ച TUV300 നിരയ്ക്ക് ഇതുവരെ വലിയ ഡിസൈൻ മാറ്റങ്ങളൊന്നും ലഭിച്ചിട്ടില്ല. എന്നിരുന്നാലും, പുതുതലമുറ TUV300 പുറത്തിറങ്ങിയതോടെ വാഹനം കൂടുതൽ ഉപഭോക്താക്കളെ ആകർഷിച്ച് തുടങ്ങി.

Most Read: 1.5 ലക്ഷം രൂപ വില കുറവില്‍ മഹീന്ദ്ര XUV300 -ന്റെ പുതിയ ഓട്ടോമാറ്റിക്ക് പതിപ്പ് വിപണിയില്‍

മഹീന്ദ്ര TUV300 പ്ലസിന്റെ രണ്ടാം ഘട്ട പരീക്ഷണയോട്ടം - വീഡിയോ

ടാറ്റാ ഹാരിയർ, ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയവയാവും പുതുതലമുറ TUV300 പ്ലസ് എസ്‌യുവിയുടെ എതിരാളികൾ.

Most Read: 2020 മഹീന്ദ്ര XUV500; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

മഹീന്ദ്ര TUV300 പ്ലസിന്റെ രണ്ടാം ഘട്ട പരീക്ഷണയോട്ടം - വീഡിയോ

ഇവയെല്ലാം സവിശേഷതകളാൽ സമ്പന്നമായ അകത്തളങ്ങളും ആധുനിക സ്റ്റൈലിങ്ങും ഉപയോഗിച്ച് ഈ വർഷം പുറത്തിറങ്ങിയവയാണ്. പുതിയ TUV300 പ്ലസ് അവതരിപ്പിക്കുന്നതോടെ വിൽപ്പനയുടെ ചെറിയൊരു ഓഹരി തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് മഹീന്ദ്ര.

More from DriveSpark

Article Published On: Wednesday, October 2, 2019, 12:30 [IST]
English summary
Mahindra TUV300 Plus Spied Testing With BS-VI Engine: Spy Pics & Details. Read more Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X