ഭാരത് സ്റ്റേജ് VI നിലവാരത്തില്‍ പുതിയ മാരുതി ആള്‍ട്ടോ ഫെയ്‌സ്‌ലിഫ്റ്റ്, വില 2.94 ലക്ഷം രൂപ മുതല്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ആള്‍ട്ടോയ്ക്ക് ഇടക്കാല ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് സമര്‍പ്പിച്ച് മാരുതി. 2.94 ലക്ഷം രൂപ പ്രാരംഭ വിലയില്‍ 2019 മാരുതി ആള്‍ട്ടോ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ പുറത്തിറങ്ങി. 3.72 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന VXI വകഭേദത്തിന് വില. രാജ്യത്ത് കര്‍ശനമാവുന്ന പുതിയ സുരക്ഷാ ചട്ടങ്ങളും മലിനീകരണ നിര്‍ദ്ദേശങ്ങളും പുതിയ ആള്‍ട്ടോ ഫെയ്‌സ്‌ലിഫ്റ്റ് പാലിക്കും.

ഭാരത് സ്റ്റേജ് VI നിലവാരത്തില്‍ പുതിയ മാരുതി ആള്‍ട്ടോ ഫെയ്‌സ്‌ലിഫ്റ്റ്, വില 2.94 ലക്ഷം രൂപ മുതല്‍

ആള്‍ട്ടോയിലെ 796 സിസി മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനെ ഭാരത് സ്‌റ്റേജ് VI നിലവാരത്തിലേക്ക് കമ്പനി കൊണ്ടുവന്നു. എഞ്ചിന് 6,000 rpm -ല്‍ 47 bhp കരുത്തും 3,500 rpm -ല്‍ 69 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ബലെനോയ്ക്ക് ശേഷം മാരുതി അവതരിപ്പിക്കുന്ന രണ്ടാമത്തെ ബിഎസ് VI കാറാണ് ആള്‍ട്ടോ.

ഭാരത് സ്റ്റേജ് VI നിലവാരത്തില്‍ പുതിയ മാരുതി ആള്‍ട്ടോ ഫെയ്‌സ്‌ലിഫ്റ്റ്, വില 2.94 ലക്ഷം രൂപ മുതല്‍

പുത്തന്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് കടന്നെത്തിയെങ്കിലും അടിമുടി മാറിയ പുതുതലമുറ മാരുതി ആള്‍ട്ടോ ഈ വര്‍ഷം ഒക്ടോബറില്‍ വരാനിരിക്കുകയാണ്. ഇപ്പോഴുള്ള ആള്‍ട്ടോ തലമുറയില്‍ നിന്നും വ്യത്യസ്തമായി പുതിയ ആള്‍ട്ടോ സുസുക്കിയുടെ HEARTECT അടിത്തറ പങ്കിടും.

Most Read: ഇടിയില്‍ മലക്കം മറിഞ്ഞ് ടിയാഗൊ, യാത്രക്കാര്‍ സുരക്ഷിതര്‍ — ടാറ്റയ്ക്ക് നന്ദിയറിയിച്ച് ഉടമ

ഭാരത് സ്റ്റേജ് VI നിലവാരത്തില്‍ പുതിയ മാരുതി ആള്‍ട്ടോ ഫെയ്‌സ്‌ലിഫ്റ്റ്, വില 2.94 ലക്ഷം രൂപ മുതല്‍

ഇക്കുറി ചെറിയ ഡിസൈന്‍ പരിഷ്‌കാരങ്ങളുമായാണ് ആള്‍ട്ടോ ഫെയ്‌സ്‌ലിഫ്റ്റ് കടന്നുവന്നിരിക്കുന്നത്. മുഖരൂപത്തില്‍ മാറ്റങ്ങള്‍ ഒരുപിടിയുണ്ട്. ഹെഡ്‌ലാമ്പുകളോട് തൊട്ടുരുമ്മി നില്‍ക്കുന്ന പുതിയ ഗ്രില്ല് ഹാച്ച്ബാക്കിന് പുതുമ സമര്‍പ്പിക്കും. മുന്നില്‍ ബമ്പര്‍ ശൈലിയും മാറി. ആള്‍ട്ടോ എന്നു മാത്രമാണ് പുറംമോടിയില്‍ പതിഞ്ഞിരിക്കുന്ന ബാഡ്ജ്. അതായത് '800' എന്ന വാല് ആള്‍ട്ടോയില്‍ നിന്നും മാരുതി നീക്കി.

ഭാരത് സ്റ്റേജ് VI നിലവാരത്തില്‍ പുതിയ മാരുതി ആള്‍ട്ടോ ഫെയ്‌സ്‌ലിഫ്റ്റ്, വില 2.94 ലക്ഷം രൂപ മുതല്‍

സില്‍വര്‍, കറുപ്പ് നിറങ്ങളില്‍ കാറിലെ 12 ഇഞ്ച് സ്റ്റീല്‍ വീലുകള്‍ തിരഞ്ഞെടുക്കം. മുതിര്‍ന്ന ആള്‍ട്ടോ K10 മാതൃകയില്‍ ഇരട്ടനിറമാണ് ക്യാബിന്. കറുപ്പും തവിട്ടും ഇടകലര്‍ന്ന അകത്തളം കാറിന്റെ മോടികൂട്ടും. എസി വെന്റുകള്‍ക്കായി ഡാഷ്‌ബോര്‍ഡ് കമ്പനി പുനഃക്രമീകരിച്ചു. ബ്ലുടൂത്ത് കണക്ടിവിറ്റിയുള്ള ഓഡിയോ സംവിധാനം ഹാച്ച്ബാക്കില്‍ എടുത്തുപറയണം.

ഭാരത് സ്റ്റേജ് VI നിലവാരത്തില്‍ പുതിയ മാരുതി ആള്‍ട്ടോ ഫെയ്‌സ്‌ലിഫ്റ്റ്, വില 2.94 ലക്ഷം രൂപ മുതല്‍

പ്രാബല്യത്തില്‍ വരാന്‍പോകുന്ന ചട്ടങ്ങള്‍ പ്രകാരം ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക്ക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, വേഗ മുന്നറിയിപ്പ് സംവിധാനം തുടങ്ങിയ ക്രമീകരണങ്ങള്‍ പുതിയ ഹാച്ച്ബാക്കില്‍ സുരക്ഷയ്ക്കായുണ്ട്. കര്‍ശനമാവുന്ന ക്രാഷ് ടെസ്റ്റ് നിര്‍ദ്ദേശങ്ങളും ആള്‍ട്ടോ പാലിക്കുമെന്ന് കമ്പനി പറയുന്നു.

Most Read: പുത്തനെന്നും പറഞ്ഞ് ഡീലർഷിപ്പ് വിറ്റത് തുരുമ്പിച്ച സ്കോർപിയോ, മഹീന്ദ്രയ്ക്ക് പിഴ വിധിച്ച് കോടതി

ആള്‍ട്ടോയുടെ ആകാരയളവില്‍ മാറ്റമില്ല. 3,445 mm നീളവും 1,515 mm വീതിയും 1,475 mm ഉയരവും കാര്‍ കുറിക്കും. അപ്ടൗണ്‍ റെഡ്, സുപീരിയര്‍ വൈറ്റ്, സില്‍ക്കി സില്‍വര്‍, ഗ്രാനൈറ്റ് ഗ്രെയ്, മോജിറ്റോ ഗ്രീന്‍, സെറൂലിയന്‍ ബ്ലൂ നിറങ്ങളിലാണ് ആള്‍ട്ടോ ഫെയ്‌സ്‌ലിഫ്റ്റ് വില്‍പ്പനയ്ക്ക് വരുന്നത്. വിപണിയില്‍ റെനോ ക്വിഡ്, ഡാറ്റ്‌സന്‍ റെഡി-ഗോ കാറുകളുമായാണ് മാരുതി ആള്‍ട്ടോയുടെ പ്രധാന അങ്കം.

Most Read Articles

Malayalam
English summary
New Maruti Alto Launched In India. Read in Malayalam.
Story first published: Tuesday, April 23, 2019, 19:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X