2020 മാരുതി ആള്‍ട്ടോ ഉടന്‍, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

അടുത്ത തലമുറ ആള്‍ട്ടോയെ വിപണിയിലെത്തിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. ഷിംലയില്‍ പരീക്ഷണ ഓട്ടം നടത്തുന്ന പുത്തന്‍ മാരുതി ആള്‍ട്ടോ ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ഹാച്ച്ബാക്ക് പരീക്ഷണ ഓട്ടത്തിലേര്‍പ്പെടുന്നതിന്‍രെ കൂടുതല്‍ ചിതങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

2020 മാരുതി ആള്‍ട്ടോ ഉടന്‍, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഉത്സവ സീസണിലായിരിക്കും മിക്കവാറും പുതിയ ആള്‍ട്ടോയെ മാരുതി വിപണിയിലെത്തിക്കുയെന്നാണ്. മാരുതിയുടെ Future-S കോണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് 2020 മാരുതി ആള്‍ട്ടോ ഒരുങ്ങുന്നത്.

2020 മാരുതി ആള്‍ട്ടോ ഉടന്‍, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

2018 ഓട്ടോ എക്‌സ്‌പോയിലാണ് കമ്പനി ആദ്യമായി ഈ കോണ്‍സെപ്റ്റ് അവതരിപ്പിച്ചത്. ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച കോണ്‍സെപ്റ്റില്‍ നിന്ന് ഒരുപാട് ഡിസൈന്‍ സവിശേഷതകള്‍ അടുത്ത തലമുറ ആള്‍ട്ടോ കടമെടുത്തിട്ടുണ്ട്.

Most Read:മറ്റാര്‍ക്കുമില്ലാത്ത ഇന്റര്‍നെറ്റ് സൗകര്യങ്ങളുമായി എംജി ഹെക്ടര്‍, ചിത്രങ്ങള്‍ പുറത്ത്

2020 മാരുതി ആള്‍ട്ടോ ഉടന്‍, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

നിലവില്‍ ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന ആള്‍ട്ടോയില്‍ നി്ന്ന് ഒരുപാട് ഡിസൈന്‍ വ്യത്യാസങ്ങള്‍ പുത്തന്‍ ആള്‍ട്ടോയിലുണ്ട്. മൈക്രോ ക്രോസ്സോവര്‍ ഡിസൈന്‍ സ്‌റ്റൈലിലായിരിക്കും 2020 ആള്‍ട്ടോ വരിക.

2020 മാരുതി ആള്‍ട്ടോ ഉടന്‍, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

പ്രധാനമായും യുവാക്കളായിരിക്കും പുതിയ 2020 ആള്‍ട്ടോ ലക്ഷ്യമിടുക. ഇന്ത്യയിലെ സുരക്ഷ, മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കും അടുത്ത തലമുറ ആള്‍ട്ടോയെത്തുന്നത്. കമ്പനിയുടെ HEARTECT പ്ലാറ്റ്‌ഫോമില്‍ തന്നെ ഹാച്ച്ബാക്ക് ഒരുങ്ങാനാണ് സാധ്യത.

2020 മാരുതി ആള്‍ട്ടോ ഉടന്‍, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

മാരുതിയുടെ തന്നെ ഡിസൈര്‍, സ്വിഫ്റ്റ്, ഇഗ്നിസ്, ബലെനോ, പുതിയ വാഗണ്‍ആര്‍ എന്നീ മോഡലുകളിലും HEARTECT പ്ലാറ്റ്‌ഫോം തന്നെയാണുള്ളത്. പുതിയ ആള്‍ട്ടോയുടെ അകത്തളത്തിലും കാര്യപ്പെട്ട മാറ്റങ്ങള്‍ കമ്പനി വരുത്താനാണ് സാധ്യത.

2020 മാരുതി ആള്‍ട്ടോ ഉടന്‍, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

പുതിയ ഡാഷ്‌ബോര്‍ഡിനൊപ്പം ഏഴിഞ്ച് വലുപ്പമുള്ള ടച്ച്‌സക്രീന്‍ സ്മാര്‍ട്‌പ്ലേ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനവും ഉള്‍പ്പെടുമെന്നാണ് സൂചന. പുതിയ വാഗണ്‍ആറില്‍ കമ്പനി പരീക്ഷിച്ചതായിരിക്കുമിത്.

Most Read:700 കോടി നിക്ഷേപിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്, ലക്ഷ്യം 9.5 ലക്ഷം ബൈക്കുകള്‍

2020 മാരുതി ആള്‍ട്ടോ ഉടന്‍, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

കൂടാതെ സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, എയര്‍ബാഗ്, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, എബിഎസ്, ഇബിഡി എന്നിവയും പുതിയ ആള്‍ട്ടോയിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും അതേ പടി തുടര്‍ന്നേക്കും.

2020 മാരുതി ആള്‍ട്ടോ ഉടന്‍, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

എങ്കിലും ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചുള്ള മാറ്റങ്ങള്‍ കമ്പനി ഇവയില്‍ വരുത്തിയേക്കാം. മാരുതി തദ്ദേശിയമായി വികസിപ്പിച്ചെടുത്ത സിഎന്‍ജി സാങ്കേതികതയും പുതിയ ആള്‍ട്ടോയില്‍ പരീക്ഷിക്കാനാണ് സാധ്യത. ഒരുപിടി നല്ല മാറ്റങ്ങളോടെ അടുത്ത തലമുറ ആള്‍ട്ടോ എത്തുമ്പോള്‍ മാരുതിയും വാഹനപ്രേമികളും ഒരുപോലെ പ്രതീക്ഷയിലാണ്.

Source: Rushlane

Most Read Articles

Malayalam
കൂടുതല്‍... #മാരുതി സുസുക്കി
English summary
New Maruti Alto (2020) Spied Testing Once Again — India-Launch Likely By Festive Season: read in malayalam
Story first published: Wednesday, April 3, 2019, 15:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X