പുതുമകളോടെ 2019 മാരുതി ബലെനോ ഫെയ്‌സ്‌ലിഫ്റ്റ്, വില 5.45 ലക്ഷം രൂപ മുതല്‍
പുതുമകളോടെ പുത്തന്‍ മാരുതി ബലെനോ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ബലെനോയ്ക്ക് ലഭിക്കുന്ന ആദ്യ അപ്‌ഡേറ്റാണിത്. 5.45 ലക്ഷം രൂപ മുതല്‍ കാറിന് വില ആരംഭിക്കും. ഏറ്റവും ഉയര്‍ന്ന ബലെനോ ആല്‍ഫ ഡീസല്‍ മോഡലിന് 8.77 ലക്ഷം രൂപയാണ് വിപണിയില്‍ വില. മാരുതി ഡീലര്‍ഷിപ്പുകളില്‍ ഹാച്ച്ബാക്കിനായുള്ള ബുക്കിംഗ് തുടരുകയാണ്. ബുക്കിംഗ് തുക 11,000 രൂപ.

11 മോഡലുകളിലായി 2019 ബലെനോ ഫെയ്‌സ്‌ലിഫ്റ്റ് ഷോറൂമുകളില്‍ അണിനിരക്കും. വിപ്ലവകരമായ പരിണാമമൊന്നും പുതിയ ബലെനോയ്ക്ക് സംഭവിച്ചിട്ടില്ല. മുന്നിലെ ബമ്പര്‍ കമ്പനി പരിഷ്‌കരിച്ചു. വീതികൂടിയ സെന്‍ട്രല്‍ എയര്‍ഡാം കാറിന് പുതുമ സമര്‍പ്പിക്കുന്നുണ്ട്.

കോണോടുകോണ്‍ C ആകൃതിയിലാണ് ബമ്പറിന്റെ ഇരുപുറവും. ഫോഗ്‌ലാമ്പ് ഘടനയിലും ഇക്കുറി മാറ്റങ്ങള്‍ കാണാം. ഗ്രില്ലിലെ ത്രിമാന ശൈലിയും ബലെനോ ഫെയ്‌സ്‌ലിഫ്റ്റില്‍ പുതുമയായി ചൂണ്ടിക്കാട്ടാം. ഇരട്ടനിറമുള്ള 16 ഇഞ്ച് അലോയ് വീലുകള്‍ ഉയര്‍ന്ന ബലെനോ മോഡലുകളുടെ മാത്രം സവിശേഷതയാണ്.

ഉള്ളിലും ചെറിയ പരിഷ്‌കാരങ്ങള്‍ കമ്പനി സ്വീകരിച്ചിട്ടുണ്ട്. പുതിയ സീറ്റ് ഫാബ്രിക്ക് മാറ്റങ്ങളില്‍പ്പെടും. കറുപ്പ്, കടുംനീല നിറങ്ങള്‍ ക്യാബിനെ കൂടുതല്‍ സ്‌പോര്‍ടിയാക്കി മാറ്റുന്നു. ടച്ച്‌സ്‌ക്രീന്‍ ഓഡിയോ സംവിധാനത്തിലും ഭേദഗതികള്‍ കാണാം.

സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ എന്ന കമ്പനിയുടെ പുതിയ യൂസര്‍ ഇന്റര്‍ഫെയ്‌സാണ് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിലുള്ളത്. കഴിഞ്ഞദിവസം വില്‍പ്പനയ്ക്കു വന്ന വാഗണ്‍ആറിലും സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോതന്നെ ഒരുങ്ങുന്നു. അതേസമയം വാഗണ്‍ആറില്‍ നിന്നും വ്യത്യസ്തമായി ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഫീച്ചറുകള്‍ ബലെനോയിലുണ്ട്.

പുതിയ ഹാച്ച്ബാക്കിന്റെ എഞ്ചിനിലേക്ക് പരിഷ്‌കാരങ്ങള്‍ കടന്നുചെന്നിട്ടില്ല. 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ബലെനോ ഫെയ്‌സ്‌ലിഫ്റ്റിലും തുടരുന്നു. നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 82 bhp കരുത്തും 115 Nm torque ഉം സൃഷ്ടിക്കും.
Most Read: വാഹന രജിസ്‌ട്രേഷന്‍ കാലാവധി പത്തുവര്‍ഷമായി പരിമിതപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍

74 bhp കരുത്തും 190 Nm torque -മാണ് ഡീസല്‍ എഞ്ചിന് പരമാവധി കുറിക്കാനാവുക. പെട്രോള്‍ പതിപ്പില്‍ സിവിടി ഗിയര്‍ബോക്‌സുമുണ്ട് തിരഞ്ഞെടുക്കാന്‍. എന്നാല്‍ ഡീസല്‍ പതിപ്പില്‍ അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമെയുള്ളൂ.

പുതിയ രണ്ടുനിറപ്പതിപ്പുകളും പുത്തന്‍ ബലനോയുടെ വിശേഷമാണ്. ഫീനിക്‌സ് റെഡ്, മാഗ്മ ഗ്രെയ് നിറങ്ങള്‍ക്കൂടി ബലെനോയില്‍ ഇനി തിരഞ്ഞെടുക്കാം. പേള്‍ ആര്‍ക്ടിക്ക് വൈറ്റ്, പ്രീമിയം സില്‍വര്‍, നെക്‌സ ബ്ലൂ, ഓട്ടം ഓറഞ്ച് എന്നീ നിറപ്പതിപ്പുകളും നിരയില്‍ അണിനിരക്കും.

പുതിയ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പ്രകാരം സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സംവിധാനം, വേഗ മുന്നറിയിപ്പ് സംവിധാനം, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇരട്ട എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവയെല്ലാം സുരക്ഷയ്ക്കായി കാറിലുണ്ട്. വിപണിയില്‍ ഹ്യുണ്ടായി i20 എലൈറ്റ്, ഫോക്‌സ്‌വാഗണ്‍ പോളോ എന്നിവരുമായാണ് ബലെനോയുടെ മത്സരം.

2019 മാരുതി ബലെനോ ഫെയ്‌സ്‌ലിഫ്റ്റ് വില:
| Variant | Petrol | Diesel |
| Sigma | Rs 5.45 lakh | Rs 6.60 lakh |
| Delta | Rs 6.16 lakh | Rs 7.31 lakh |
| Zeta | Rs 6.84 lakh | Rs 7.99 lakh |
| Alpha | Rs 7.45 lakh | Rs 8.60 lakh |
| Sigma CVT | Rs 7.48 lakh | N.A. |
| Zeta CVT | Rs 8.16 lakh | N.A. |
| Alpha CVT | Rs 8.77 lakh | N.A. |


Click it and Unblock the Notifications








