ഇതാണ് പുത്തന്‍ മാരുതി ഇഗ്നിസ്, ആദ്യ ചിത്രങ്ങള്‍ പുറത്ത്

പുതുതലമുറ വാഗണ്‍ആറിനും ബലെനോ ഫെയ്‌സ്‌ലിഫ്റ്റിനും ശേഷം പുത്തന്‍ ഇഗ്നിസിനെ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് മാരുതി സുസുക്കി. ഒരുക്കങ്ങള്‍ മുഴുവന്‍ പൂര്‍ത്തിയായി. ഡീലര്‍ഷിപ്പില്‍ നിന്നും ക്യാമറ പിടികൂടിയ 2019 ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രങ്ങള്‍, മോഡലിന്റെ വരവ് അടുത്തെന്ന സൂചന നല്‍കുന്നു. പ്രാരംഭ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ ഇഗ്നിസ് തുടരാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചേറെയായി. പുതിയ ഇടക്കാല അപ്‌ഡേറ്റ് ഹാച്ച്ബാക്കിന് പുതുമ സമര്‍പ്പിക്കും.

ഇതാണ് പുത്തന്‍ മാരുതി ഇഗ്നിസ്, ആദ്യ ചിത്രങ്ങള്‍ പുറത്ത്

ഡിസൈനില്‍ വിപ്ലവങ്ങളൊന്നും ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ് കുറിക്കുന്നില്ല. ഹെഡ്‌ലാമ്പുകളും ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും ഗ്രില്ലും ബമ്പറും പഴയ മോഡലിന് സമാനം. ടെയില്‍ലാമ്പുകളിലും പിന്‍ ബമ്പറിലും പരിഷ്‌കാരങ്ങള്‍ ഒരുങ്ങുന്നില്ല. എന്നാല്‍ റൂഫ് റെയിലുകള്‍ കാറില്‍ കാണാം.

ഇതാണ് പുത്തന്‍ മാരുതി ഇഗ്നിസ്, ആദ്യ ചിത്രങ്ങള്‍ പുറത്ത്

റൂഫ് റെയിലുകളില്ലാതെയാണ് ഇഗ്നിസ് ഇത്രകാലം വില്‍പ്പനയ്ക്ക് വന്നത്. പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ ദൃശ്യമായ പ്രധാന മാറ്റവും ഇതുതന്നെ. ഉള്ളില്‍ ഡാഷ്‌ബോര്‍ഡിലും സീറ്റ് ഫാബ്രിക്കുകളിലും പരിഷ്‌കാരങ്ങളുണ്ടാവുമെന്നാണ് സൂചന.

ഇതാണ് പുത്തന്‍ മാരുതി ഇഗ്നിസ്, ആദ്യ ചിത്രങ്ങള്‍ പുറത്ത്

ബലെനോയ്ക്കും വാഗണ്‍ആറിനും ലഭിച്ചതുപോലെ പുത്തന്‍ സ്മാര്‍ട്ട് സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം പ്രീമിയം ഇഗ്നിസിനും പ്രതീക്ഷിക്കാം. പ്രീമിയം നിരയില്‍ മത്സരം മുറുകുന്നത് പ്രമാണിച്ച് ഉള്ളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കാനാവും മാരുതി ശ്രമിക്കുക.

ഇതാണ് പുത്തന്‍ മാരുതി ഇഗ്നിസ്, ആദ്യ ചിത്രങ്ങള്‍ പുറത്ത്

നടപ്പിലാവുന്ന സുരക്ഷാ ചട്ടങ്ങള്‍ മുന്‍നിര്‍ത്തി സീറ്റ് ബെല്‍റ്റ് അലേര്‍ട്ട് സംവിധാനം, വേഗ മുന്നറിയിപ്പ് സംവിധാനം, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം തുടങ്ങിയ സജ്ജീകരണങ്ങള്‍ ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റിന് കമ്പനി നല്‍കും.

Most Read: വിലയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ മാരുതി വാഗണ്‍ആര്‍ ഇലക്ട്രിക്ക്

ഇതാണ് പുത്തന്‍ മാരുതി ഇഗ്നിസ്, ആദ്യ ചിത്രങ്ങള്‍ പുറത്ത്

നിലവില്‍ എയര്‍ബാഗും എബിഎസും ഇബിഡിയും ഇഗ്നിസ് വകഭേദങ്ങളില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളാണ്. എഞ്ചിനില്‍ മാറ്റങ്ങളുണ്ടായിരിക്കില്ല. 1.2 ലിറ്റര്‍ K12 പെട്രോള്‍ എഞ്ചിന് 83 bhp കരുത്തും 113 Nm torque ഉം പരമാവധി കുറിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍, അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ഹാച്ച്ബാക്കിലുണ്ട്.

ഇതാണ് പുത്തന്‍ മാരുതി ഇഗ്നിസ്, ആദ്യ ചിത്രങ്ങള്‍ പുറത്ത്

നേരത്തെ 1.3 ലിറ്റര്‍ ഡീസല്‍ പതിപ്പും ഇഗ്‌നിസിലുണ്ടായിരുന്നു. പക്ഷെ വില്‍പ്പനയില്ലാത്തതുകൊണ്ട് മോഡലിനെ കമ്പനി പിന്‍വലിച്ചു. സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നിങ്ങനെ നാലു വകഭേദങ്ങളിലാണ് ഇഗ്നിസിനെ മാരുതി പുറത്തിറക്കുന്നത്. പുതിയ മോഡലിലും ഈ പതിവ് തുടരും.

ഇതാണ് പുത്തന്‍ മാരുതി ഇഗ്നിസ്, ആദ്യ ചിത്രങ്ങള്‍ പുറത്ത്

നിലവില്‍ 4.75 ലക്ഷം മുതല്‍ 7.13 ലക്ഷം രൂപ വരെയാണ് മോഡലിന്റെ വിലസൂചിക. ഒരുപക്ഷെ നാമമാത്രമായ വിലവര്‍ധനവ് ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റില്‍ പ്രാബല്യത്തില്‍ വരും. ഫെബ്രുവരി 25 -ന് മോഡലിനെ മാരുതി അവതരിപ്പിക്കുമെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.

Most Read: ഡീസല്‍ കാറുകളെ കുറിച്ചുള്ള ഏഴു വലിയ തെറ്റിദ്ധാരണകള്‍

ഇതാണ് പുത്തന്‍ മാരുതി ഇഗ്നിസ്, ആദ്യ ചിത്രങ്ങള്‍ പുറത്ത്

ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റിന് തൊട്ടുപിന്നാലെ പുതിയ 1.5 ലിറ്റര്‍ സിയാസ് ഡീസല്‍ സെഡാനെയും കമ്പനി വിപണിയില്‍ എത്തിക്കും. മാരുതി സുസുക്കി വികസിപ്പിച്ച 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് വരാനിരിക്കുന്ന സിയാസിന്റെ മുഖ്യവിശേഷം.

Source: GaadiWaadi

More from DriveSpark

Article Published On: Friday, February 22, 2019, 10:06 [IST]
English summary
2019 Maruti Ignis Facelift Spotted. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X