Just In
- 47 min ago
സ്ട്രീറ്റ് സ്ക്രാംബ്ലര്‍, സ്ക്രാംബ്ലര്‍ സാന്‍ഡ്സ്റ്റോം ബൈക്കുകള്‍ അവതരിപ്പിച്ച് ട്രയംഫ്
- 52 min ago
2021 വേൾഡ് കാർ ഓഫ് ദി ഇയർ പുരസ്ക്കാരം ഫോക്സ്വാഗൺ ID.4 ഇലക്ട്രിക് എസ്യുവിക്ക്
- 1 hr ago
ലെവാന്റെ ഹൈബ്രിഡ് മോഡലിനെ അവതരിപ്പിച്ച് മസെരാട്ടി
- 2 hrs ago
ഇരട്ട സ്ക്രീനുകളും റഡാർ അടിസ്ഥാനമാക്കിയുള്ള സവിശേഷതകളും, തരംഗമാകാൻ മഹീന്ദ്ര XUV700
Don't Miss
- Movies
നിങ്ങള്‍ മൂന്നാമതൊരു കല്യാണം കഴിക്കരുത്; അമ്പിളി ദേവിയ്ക്കും ആദിത്യനുമെതിരെ അന്ന് ജീജ പറഞ്ഞത് വീണ്ടും വൈറല്‍
- News
സർക്കാരിനെതിരെ വ്യാജപ്രചരണം; ഏഷ്യനെറ്റിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററിൽ ഹാഷ്ടാഗ് ക്യാമ്പയിൻ
- Sports
IPL 2021: മുന്‍ കണക്കുകളൊന്നും നോക്കാറില്ല- ബുംറയുമായുള്ള പോരാട്ടത്തെക്കുറിച്ച് റിഷഭ്
- Lifestyle
ത്രേതായുഗത്തിലും ദ്വാപരയുഗത്തിലും ജീവിച്ചിരുന്നവരാണ് ഇവര്‍
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Finance
ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് ആശ്വാസം; മെട്രോ രണ്ടാം ഘട്ടത്തിന് അനുമതി, 14,788 കോടി ചെലവ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വിലയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ മാരുതി വാഗണ്‍ആര്‍ ഇലക്ട്രിക്ക്
വാഗണ്‍ആര്‍ ഇലക്ട്രിക്കാണ് തങ്ങളുടെ ആദ്യ വൈദ്യുത കാറെന്ന് മാരുതി പ്രഖ്യാപിച്ചു കഴിഞ്ഞു. അടുത്തവര്‍ഷം മോഡല്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് വരും. വിലയില്‍ പതിവ് മാരുതി മാജിക്ക് പ്രതീക്ഷിക്കാം. കാറിന് ഏഴുലക്ഷം രൂപ മുതലായിരിക്കും വിലയെന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു.

വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച FAME (ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ച്ചറിങ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക്ക് വെഹിക്കിള്‍സ്) പദ്ധതി വാഗണ്‍ആര്‍ ഇലക്ട്രിക്കിന്റെ വില കുറയ്ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കും. FAME പദ്ധതി പ്രകാരം 1.24 ലക്ഷം മുതല്‍ 1.38 ലക്ഷം രൂപ വരെയാകും ഉപഭോക്താക്കള്‍ക്ക് സബ്സിഡി ലഭിക്കുക.

നിലവില്‍ FAME പദ്ധതിയുടെ രണ്ടാംഘട്ടം അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. രണ്ടാംഘട്ട FAME പദ്ധതി നടപ്പില്‍ വന്നാല്‍ വൈദ്യുത മോഡലിന്റെ വിലയില്‍ 25 ശതമാനത്തോളം സബ്സിഡി ഒരുങ്ങും. ഒപ്പം വൈദ്യുത വാഹനങ്ങള്‍ക്ക് റോഡ് നികുതി ഇളവ് ചെയ്യാനുള്ള ആലോചനയും സര്‍ക്കാരിനുണ്ട്.

റിപ്പോര്‍ട്ട് ശരിയെങ്കില്‍, രാജ്യത്തെ ഏറ്റവും വില കുറഞ്ഞ വൈദ്യുത കാറെന്ന വിശേഷണം വരവില്‍ മാരുതി വാഗണ്‍ആര്‍ ഇലക്ട്രിക്ക് കരസ്ഥമാക്കും. കഴിഞ്ഞവര്‍ഷം ദില്ലിയില്‍ നടന്ന 'മൂവ്' ഉച്ചകോടിയിലാണ് വാഗണ്‍ആര്‍ ഇലക്ട്രിക്കിനെ കമ്പനി ആദ്യമായി പൊതുസമക്ഷം അവതരിപ്പിച്ചത്.

ജാപ്പനീസ് ആഭ്യന്തര വിപണിയില്‍ വില്പനയ്ക്കെത്തുന്ന വാഗണ്‍ആറിന്റെ മാതൃകയിലാണ് ഹാച്ച്ബാക്കിന്റെ ഒരുക്കം. വകഭേദങ്ങള്‍ അടിസ്ഥാനപ്പെടുത്തി 10-25 kWh വരെ ബാറ്ററി ശേഷിയുള്ള വാഗണ്‍ആര്‍ ഇലക്ട്രിക്കില്‍, 72 വോള്‍ട്ട് സംവിധാനമായിരിക്കും ഇടംപിടിക്കുക. ഒറ്റ ചാര്‍ജ്ജില്‍ 200 കിലോമീറ്റര്‍ ദൂരമോടാന്‍ ഹാച്ച്ബാക്കിന് കഴിയും.

നാല്‍പ്പതു മിനിറ്റ് കൊണ്ട് 75 മുതല്‍ 80 ശതമാനം വരെ ചാര്‍ജ്ജ് നേടാന്‍ ബാറ്ററി സംവിധാനത്തിന് ശേഷിയുണ്ടെന്ന് കമ്പനി സൂചിപ്പിച്ചിട്ടുണ്ട്. പുത്തന്‍ വാഗണ്‍ആര്‍ ഒരുങ്ങുന്ന HEARTECT അടിത്തറതന്നെ വാഗണ്‍ആര്‍ ഇലക്ട്രിക്കും പങ്കിടും. നിലവില്‍ മോഡലിന്റെ പരീക്ഷണയോട്ടം ഇന്ത്യയില്‍ തുടരുകയാണ്.
Most Read: ഡീസല്‍ കാറുകളെ കുറിച്ചുള്ള ഏഴു വലിയ തെറ്റിദ്ധാരണകള്‍

മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി ഗുരുഗ്രാം ശാലയില്‍ നിന്ന് വാഗണ്‍ആര്‍ ഇലക്ട്രിക്ക് യൂണിറ്റുകള്‍ വിപണിയിലെത്തും. വാഗണ്‍ആര്‍ ഇലക്ട്രിക്കിന്റെ ഓരോ ഘട്ടത്തിലും ജപ്പാനിലെ സുസുക്കി മോട്ടോര്‍ കോര്പ്പറേഷന് നിര്‍ണായക ഇടപെടലുകള്‍ നടത്തുന്നുണ്ട്.

മാരുതിയെക്കൂടാതെ മഹീന്ദ്രയും അടുത്തവര്‍ഷം വൈദ്യുത നിരയില്‍ പുത്തന്‍ മോഡലിനെ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്. ഒറ്റ ചാര്‍ജില്‍ 400 കിലോമീറ്റര്‍ ദൂരമോടാന്‍ കഴിയുന്ന XUV300 ഇലക്ട്രിക്ക് എസ്യുവിയാണ് മഹീന്ദ്രയുടെ അവതാരം. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മാനേജിംഗ് ഡയറക്ടര്‍ പവന് ഗോയങ്കെ മോഡലുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

രണ്ടു വ്യത്യസ്ത വകഭേദങ്ങള്‍ XUV300 ഇലക്ട്രിക്കിലുണ്ടാവും - ഒന്ന് സ്റ്റാന്‍ഡേര്‍ഡ് റേഞ്ച്; മറ്റൊന്ന് ലോങ് റേഞ്ച്. ഇതില്‍ ലോങ് റേഞ്ച് മോഡല്‍ ഒറ്റ ചാര്‍ജ്ജില്‍ 350 മുതല്‍ 400 കിലോമീറ്റര്‍ ദൂരം പിന്നിടും. 200 കിലോമീറ്റര്‍ പിന്നിടാനുള്ള ശേഷി സ്റ്റാന്‍ഡേര്‍ഡ് മോഡലിനുണ്ട്.

നിരയില്‍ കൂടുതല്‍ കരുത്തുറ്റ വൈദ്യുത മോട്ടോറും വലിയ ബാറ്ററി സംവിധാനവും ലോങ് റേഞ്ച് പതിപ്പ് അവകാശപ്പെടും. വരുംഭാവി മുന്‍നിര്‍ത്തി നൂതനമായ ലിഥിയം അയോണ്‍ ബാറ്ററി സംവിധാനം വികസിപ്പിക്കാന്‍ ദക്ഷിണ കൊറിയന്‍ കമ്പനി, എല്‍ജി കെമിക്കലുമായി മഹീന്ദ്ര കൈകോര്‍ത്തു കഴിഞ്ഞു.
Most Read: ടാറ്റ 45X ഹാച്ച്ബാക്കിന്റെ ആദ്യ ടീസര്‍ പുറത്ത്, പ്രതീക്ഷ വാനോളം

ഈ കൂട്ടുകെട്ടില്‍ നിന്നുള്ള ബാറ്ററി സംവിധാനമായിരിക്കും XUV300 ഇലക്ട്രിക്കില്‍ ഒരുങ്ങുക. നിലവില്‍ മഹീന്ദ്ര മാത്രമെ വിപണിയില്‍ വൈദ്യുത കാറുകള്‍ പുറത്തിറക്കുന്നുള്ളൂ. E2O, ഇവെരിറ്റോ മോഡലുകള്‍ മഹീന്ദ്രയുടെ ഇലക്ട്രിക്ക് നിരയില്‍ അണിനിരക്കുന്നു. വൈദ്യുത വാഹനങ്ങള്‍ക്ക് വന്‍ ആനുകൂല്യങ്ങള്‍ കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ മോഡലുകള്‍ വിപുലപ്പെടുത്താനുള്ള നീക്കത്തിലാണ് മഹീന്ദ്ര.
Source: AutoCar India