പുത്തന്‍ ഡസ്റ്റര്‍ അടുത്തവര്‍ഷം, ഈ വര്‍ഷം ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ പുറത്തിറക്കാന്‍ റെനോ
പുതുതലമുറ റെനോ ഡസ്റ്ററിനായുള്ള കാത്തിരിപ്പ് ഇനിയും നീളും. ഈ വര്‍ഷം ഡസ്റ്റര്‍ എസ്‌യുവിയുടെ ഇടക്കാല ഫെയ്‌സ്‌ലിഫ്റ്റ് അപ്‌ഡേറ്റ് പുറത്തിറക്കിയതിന് ശേഷം മാത്രമെ പുതിയ രണ്ടാംതലമുറ മോഡലിനെ ഇന്ത്യയില്‍ കൊണ്ടുവരാന്‍ കമ്പനിക്ക് ഉദ്ദേശമുള്ളൂ. നിലവില്‍ ഡസ്റ്റര്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ എത്രയുംവേഗം വിപണിയില്‍ അവതരിപ്പിക്കാനുള്ള തിടുക്കത്തിലാണ് റെനോ.

ചെന്നൈയില്‍ നിന്നും ക്യാമറ പകര്‍ത്തിയ ചിത്രങ്ങള്‍ കമ്പനിയുടെ മുന്നൊരുക്കങ്ങള്‍ വെളിപ്പെടുത്തുന്നു. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ നാമമാത്രമായാണ് ഡിസൈന്‍ മാറ്റങ്ങള്‍. ഡസ്റ്ററിന്റെ ആകാരവും ഭാവവും അതുപോലെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ തുടരും. എന്നാല്‍ മുന്നിലെയും പിന്നിലെയും ബമ്പറുകള്‍ പുത്തനാവും. ഹെഡ്‌ലാമ്പ് - ടെയില്‍ലാമ്പ് ഘടനകള്‍ക്ക് പരിഷ്‌കാരങ്ങള്‍ സംഭവിക്കും.

മത്സരം കണക്കിലെടുത്ത് ക്യാബിനില്‍ പുത്തന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഒരുങ്ങിയിട്ടുണ്ടെന്നാണ് വിവരം. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഫീച്ചറുകളുടെ പിന്തുണ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം അവകാശപ്പെടും. എഞ്ചിന്‍ പതിപ്പുകളില്‍ മാറ്റമുണ്ടാവില്ല. നിലവിലെ 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ യൂണിറ്റുകള്‍ എസ്‌യുവിയില്‍ തുടരും.

1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 105 bhp കരുത്തും 142 Nm torque ഉം സൃഷ്ടിക്കാന്‍ ശേഷിയുണ്ട്. അഞ്ചു സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ പെട്രോള്‍ പതിപ്പില്‍ അണിനിരക്കും. നിലവില്‍ 1.5 ലിറ്റര്‍ ഡീസല്‍ പതിപ്പ് രണ്ടു ട്യൂണിങ് വകഭേദങ്ങളയാണ് വില്‍പ്പനയ്ക്ക് വരുന്നത്. പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിലും ഇത് തുടരും.
Most Read: ജീപ്പ് കോമ്പസിനെ വെല്ലുവിളിച്ച് എംജി ഹെക്ടര്‍, ജൂണില്‍ വിപണിയില്‍

84 bhp കരുത്തും 200 Nm torque -മാണ് പ്രാരംഭ ഡീസല്‍ മോഡല്‍ കുറിക്കുക. ഉയര്‍ന്ന ഡീസല്‍ പതിപ്പിന് 110 bhp കരുത്തും 245 Nm torque ഉം സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളാണ് ഡസ്റ്റര്‍ ഡീസലിലുള്ളത്. അതേസമയം പുറംമോടിയിലും അകത്തളത്തിലും കാര്യമായ മാറ്റങ്ങളോടെയാകും രണ്ടാംതലമുറ ഡസ്റ്റര്‍ ഇങ്ങെത്തുക. നിലവില്‍ രാജ്യാന്തര വിപണിയില്‍ പുതുതലമുറ എസ്‌യുവി വില്‍പ്പനയ്ക്ക് അണിനിരക്കുന്നുണ്ട്.

ഇതേ മോഡല്‍ അടുത്തവര്‍ഷം ഇങ്ങെത്തും. രൂപഭാവത്തില്‍ കൂടുതല്‍ പക്വത കാട്ടിയാണ് രണ്ടാംതലമുറ ഡസ്റ്റര്‍ ഒരുങ്ങുന്നത്. നിലവിലെ ഡസ്റ്ററിനെക്കാളും ഉയര്‍ന്നാണ് മോഡലിന്റെ ബെല്‍റ്റ്ലൈന്‍. മുന്നിലെയും പിന്നിലെയും സില്‍വര്‍ സ്‌കിഡ് പ്ലേറ്റുകള്‍ ഡസ്റ്ററിന്റെ പരുക്കന്‍ ഭാവം വെളിപ്പെടുത്തും. അലൂമിനിയം ആവരണമുള്ള റൂഫ് റെയിലുകള്‍ ഉയര്‍ന്ന ഡസ്റ്റര്‍ വകഭേദങ്ങളുടെ മാത്രം സവിശേഷതയായി അറിയപ്പെടും. കൂടുതല്‍ ക്യാബിന്‍ സ്പേസ് അനുഭവപ്പെടുത്താന്‍ വിന്‍ഡ് സ്‌ക്രീനുകള്‍ കുറച്ചേറെ മുന്നിലായാണ് പുതിയ തലമുറയില്‍ സ്ഥിതിചെയ്യുന്നത്.

വീല്‍ ആര്‍ച്ച് ഘടനയ്ക്ക് മാറ്റങ്ങള്‍ സംഭവിക്കില്ല. ഉള്ളില്‍ ഡാഷ്ബോര്‍ഡിലും ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിലും കമ്പനി ഭേദഗതി വരുത്തുമെന്നാണ് വിവരം. കൂടുതല്‍ സ്റ്റോറേജ് സ്പേസ് മുന്‍നിര്‍ത്തി സ്മാര്‍ട്ട് സ്റ്റോറേജ് ആശയം ക്യാബിനില്‍ റെനോ നടപ്പിലാക്കും.
Most Read: ടൊയോട്ട-മാരുതി കൂട്ടുകെട്ടില്‍ പുതിയ എംപിവി ഒരുങ്ങുന്നു

മള്‍ട്ടി-വ്യു ക്യാമറ, ബ്ലൈന്‍ഡ് സ്‌പോട്ട് വാര്‍ണിംഗ്, കര്‍ട്ടന്‍ എയര്‍ബാഗുകള്‍, ഓട്ടോമാറ്റിക് എയര്‍ കണ്ടീഷണിംഗ്, ഹാന്‍ഡ്‌സ്-ഫ്രീ കാര്‍ഡ്, കീലെസ് എന്‍ട്രി, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍ തുടങ്ങിയവ രാജ്യാന്തര വിപണിയിലുള്ള ഡസ്റ്ററിന്റെ സൗകര്യങ്ങളും സംവിധാനങ്ങളുമാണ്.
Source: ZigWheels


Click it and Unblock the Notifications








