ജീപ്പിന്റെ നാലാം തലമുറ റാംഗ്ലര്‍ നാളെ നിരത്തില്‍ എത്തും
അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പിന്റെ നാലാം തലമുറ റാംഗ്ലര്‍ ഓഗസ്റ്റ് 9 -ന് നിരത്തില്‍ എത്തും. ലോകത്തിലെ ഏറ്റവും പ്രകടനക്ഷമയുള്ള എസ്‌യുവിയെന്നാണ് പുതിയ റാംഗ്ലറിനെ ജിപ്പ് വിശേഷിപ്പിക്കുന്നത്.

ഇതുവരെയുള്ള റാംഗ്ലറുകളില്‍ ഏറ്റവും കരുത്തുറ്റ മോഡലായിരിക്കും പുതിയ വാഹനമെന്നാണ് കമ്പനിയുടെ അവകാശവാദം. 2017 ലോസ് ആഞ്ചലസ് ഓട്ടോ ഷോയിലാണ് നാലാം തലമുറ റാംഗ്ലറിനെ ജീപ്പ് ആദ്യമായി അവതരിപ്പിച്ചത്. നിലവില്‍ റാംഗ്ലര്‍ അണ്‍ലിമിറ്റഡ് മോഡലാണ് ജീപ്പ് ഇന്ത്യന്‍ നിരയിലുളളത്.

മുന്‍ഗാമിയെപ്പോലെ യുഎസ്സിലെ ടലിഡോ പ്ലാന്‍ിലാണ് പുതിയ ജീപ്പ് റാംഗ്ലര്‍ നിര്‍മ്മിക്കുന്നത്. പൂര്‍ണമായും നിര്‍മ്മിച്ചശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. സ്പോര്‍ട്, സഹാറ, റുബികോണ്‍ (മോബ്) എന്നിങ്ങനെ മൂന്ന് വേരിയന്റുകളാണ് വിദേശ വിപണിയില്‍ പുതിയ റാംഗ്ലറിനുള്ളത്.

വിദേശ സ്പെക്കിന് സമാനമായി 3 ഡോര്‍, 5 ഡോര്‍ പതിപ്പുകള്‍ ഇന്ത്യയിലുമെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിരവധി മാറ്റങ്ങളുണ്ടെങ്കിലും റാംഗ്ലറിന്റെ തനത് രൂപത്തില്‍ നിന്ന് വലിയ മാറ്റങ്ങള്‍ കമ്പനി മോഡലില്‍ ഉള്‍പ്പെടുത്തിയേക്കില്ല. ജീപ്പിന്റെ ഒര്‍ജിനല്‍ ഡിഎന്‍എ വഹിക്കുന്നതാകും പുതിയ റാംഗ്ലറിന്റെയും സ്റ്റൈലിങ്.

പരീക്ഷണ ഓട്ടം നടത്തുന്ന ചിത്രങ്ങളില്‍ നിന്നും മനസ്സിലാകുന്നത് ബോക്‌സി രൂപത്തിലാണ് പുതിയ റാംഗ്ലറും നിരത്തിലെത്തുക എന്നു തന്നെയാണ്. മുന്‍വശത്തെ ഏഴ് സ്ലാറ്റ് ഗ്രില്ലും, പൂര്‍ണ എല്‍ഇഡി ഹെഡ്ലാമ്പും പുതിയ റാംഗ്ലറില്‍ ശ്രദ്ധയാകര്‍ഷിക്കും. 17, 18 ഇഞ്ച് വീലുകളോടെയാണ് വാഹനം നിരത്തിലെത്തുന്നത്.

ഹാലോ എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളുടെ പിന്തുണയും വാഹനത്തിനുണ്ട്. അതിനൊപ്പം വിടര്‍ന്ന ഫെന്‍ഡറുകള്‍, ബോണറ്റ് വെന്റ്, ഉയര്‍ത്തിയ വിന്‍ഡ്‌സ്‌ക്രീന്‍ എന്നിവ പുതിയ റാംഗ്ലറിലെ സവിശേഷതകളാണ്. പിന്നിലെ ബംമ്പറിലും കമ്പനി മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. എല്‍ഇഡി യുണിറ്റാണ് ടെയില്‍ ലാമ്പുകളും.

JL പ്ലാറ്റ്‌ഫോമിലാവും വാഹനം നിര്‍മ്മിക്കുക. നിലവിലെ JK പ്ലാറ്റ്‌ഫോമിലും ഘനം കുറഞ്ഞതാണിത്. വാഹനത്തിന്റെ അപ്പ്രോച്ച് ഡിപ്പാര്‍ച്ചര്‍ ആങ്കിളുകള്‍ മെച്ചപ്പെടുത്താന്‍ പുതിയ പ്ലാറ്റ്‌ഫോം സഹായിക്കും. അതോടോപ്പം ശ്രേണിയിലെ ഏറ്റവും ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് ആണ് കമ്പനി അവകാശപ്പെടുന്നത്.
Most Read: ഹോം ഡെലിവറിയുമായി ഹീറോ മോട്ടാര്‍കോര്‍പ്പ്

അകത്തളത്തിലും കാര്യമായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഡാഷ് ബോര്‍ഡ് ഘടനയില്‍ മാറ്റം വരുത്തി. ലെതര്‍, സില്‍വര്‍-റെഡ് നിറശൈലി ഡാഷ്ബോര്‍ഡ് ഉപഭോക്തക്കള്‍ക്ക് തെരഞ്ഞെടുക്കാം. ഉയരം ക്രമീകരിക്കാവുന്ന സീറ്റുകളും ഉന്നത നിലവാരം പുലര്‍ത്തുന്ന ക്ലോത്ത്-ലെതര്‍ അപ്ഹോള്‍സ്റ്ററിയും മോഡലിന്റെ സവിശേഷതകളാണ്.
Most Read: ഹൈബ്രിഡ് ഇലക്ട്രിക്ക് പതിപ്പായി മാറിയ ഹീറോ സ്‌പ്ലെന്‍ഡര്‍; വിഡിയോ

യൂകണക്ട് 4C NAV 8.4 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം റാംഗ്ലറിലെ മുഖ്യവിശേഷമാണ്. ഡ്യൂവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പാസീവ് കീലെസ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് എന്നിങ്ങനെ നീളും അകത്തളത്തിലെ വാഹനത്തിന്റെ സവിശേഷതകള്‍. അതിനൊപ്പം തന്നെ മികച്ച ഓഫ്റോഡ് അനുഭവത്തിനായി ആവശ്യമായ മാറ്റങ്ങളും വാഹനത്തില്‍ വരുത്തിയിട്ടുണ്ട്.
Most Read: സ്വകാര്യ ഉപഭോക്താക്കള്‍ക്കായി ടാറ്റ ടിഗോര്‍ ഇലക്ട്രിക്ക് പതിപ്പ് എത്തുന്നു

44 ഡിഗ്രി അപ്രോച്ച് ആംഗിളും 27.8 ഡിഗ്രി ബ്രേക്ക്-ഓവര്‍ ആംഗിളും 37 ഡിഗ്രി ഡിപ്പാര്‍ച്ചര്‍ ആംഗിളും എസ്യുവിക്കുണ്ട്. 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ മാത്രമേ ഇന്ത്യ വിപണിയില്‍ അവതരിപ്പിക്കുകയുള്ളുവെന്നാണ് റിപ്പോര്‍ട്ട്. ഈ എഞ്ചിന്‍ 270 bhp പവറും 400 Nm torque ഉം ഉത്പാദിപ്പിക്കും.

നാലാം തലമുറ റാംഗ്ലറിന് 60 ലക്ഷം രൂപ എകസ്ഷോറൂം വിലയും പ്രതീക്ഷിക്കാം. ഇന്ത്യന്‍ വിപണിയില്‍ ബിഎംഡബ്ല്യു X3, ഔഡി Q5, മെര്‍സിഡീസ് ബെന്‍സ് ജിഎല്‍ഇ എന്നിവരാണ് റാംഗ്ലറിന്റെ എതിരാളികള്‍.


Click it and Unblock the Notifications








