TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
നിസാന്‍ ലീഫ് എത്തുന്നു
നിസാനും പ്രഖ്യാപിച്ചു ഇന്ത്യയില്‍ തങ്ങളുടെ ആദ്യ വൈദ്യുത മോഡലിനെ. ഈ വര്‍ഷം തന്നെ വിഖ്യാത നിസാന്‍ ലീഫ് വിപണിയില്‍ വരും. പുതിയ കിക്ക്സ് എസ്യുവിയുടെ അവതരണ ചടങ്ങിലാണ് ലീഫും വിപണിയിലേക്കുണ്ടെന്ന കാര്യം നിസാന്‍ ഇന്ത്യ അധികൃതര്‍ സ്ഥിരീകരിച്ചത്.
മുമ്പ് നിസാന്‍ കാര്‍ണിവലിന്റെ ഭാഗമായി കാര്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ തന്നെ ലീഫ് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് വരുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ നടന്ന നിസാന്‍ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബ് വേദിയിലും ലീഫ് പ്രദര്‍ശിപ്പിച്ചു.
ആഗോള വിപണിയില്‍ വില്‍പ്പനയിലുള്ള രണ്ടാംതലമുറ നിസാന്‍ ലീഫായിരിക്കും ഇങ്ങോട്ടു വരിക. ലോകത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന വൈദ്യുത കാറാണ് നിസാന്‍ ലീഫ്. ഇന്ത്യയില്‍ ലീഫ് 2 ഹാച്ച്ബാക്കിനെ വില്‍ക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ നിസാന്‍ ആരംഭിച്ചെന്ന് സൂചനയുണ്ട്.
വിപണിയില്‍ വന്‍തോതില്‍ ലീഫുകളെ വിറ്റഴിക്കാന്‍ നിസാന്‍ പദ്ധതിയില്ല. പ്രീമിയം വിലനിലവാരം നിസാന്‍ ലീഫ് പുലര്‍ത്തുമെന്നാണ് അഭ്യൂഹം. മോഡലിനെ പൂര്‍ണ്ണമായും വിദേശത്തു നിര്‍മ്മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനാണ് കമ്പനിയുടെ തീരുമാനം.
Most Read: എഎംടി കാറുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പത്തു കാര്യങ്ങള്‍
ഇറക്കുമതി ചെയ്യുന്നതുകൊണ്ട് വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള ഫെയിം പദ്ധതിയുടെ ആനുകൂല്യം ലീഫിന് കാര്യമായി പ്രയോജനപ്പെടുത്താനാവില്ല. 35 ലക്ഷം രൂപയോളം കാറിന് വില പ്രതീക്ഷിക്കാം. വില മുന്‍നിര്‍ത്തി വലിയ ആഢംബര കാറുകളോടാവും ലീഫിന്റെ മത്സരം.
2017 -ലാണ് ലീഫ് 2 ഹാച്ച്ബാക്കിനെ രാജ്യാന്തര വിപണിയില്‍ നിസാന്‍ അവതരിപ്പിച്ചത്. പരമ്പരാഗത കാര്‍ സങ്കല്പ്പങ്ങളില് നിന്നും ഒരല്‍പ്പം വ്യത്യസ്തമാണ് നിസാന്‍ ലീഫിന്റെ രൂപവും ഭാവവും. വൈദ്യുത മോഡലായതുകൊണ്ട് ഗ്രില്ലില്ല. പകരം V ആകൃതിയുള്ള കറുത്ത പാനലാണ് തല്‍സ്ഥാനത്ത്.
ചുറ്റിനുമുള്ള ക്രോം വലയവും ഇരട്ട ബീമുള്ള ഹെഡ്ലാമ്പും കാറിന്റെ മാറ്റ് കൂട്ടാനായുണ്ട്. ത്രികോണാകൃതിയാണ് ടെയില്‍ലാമ്പുകള്‍ക്ക്. ചാഞ്ഞിറങ്ങുന്ന വിന്‍ഡ്ഷീല്‍ഡും മേല്‍ക്കൂരയോട് ചേര്‍ന്ന സ്പോയിലറും ലീഫ് 2 ഹാച്ച്ബാക്കിന്റെ ശില്‍പ്പചാതുര്യം അടയാളപ്പെടുത്തും.
148 bhp കരുത്തും 320 Nm torque ഉം സൃഷ്ടിക്കാന്‍ ലീഫിലെ തുടിക്കുന്ന വൈദ്യുത മോട്ടോറിന് കഴിവുണ്ട്. 40 kWh ശേഷിയുള്ള ലിഥിയം അയോണ്‍ ബാറ്ററിയുടെ പിന്തുണയാല്‍ ഒറ്റ ചാര്‍ജ്ജില്‍ 400 കിലോമീറ്റര്‍ ദൂരമോടും നിസാന്‍ ലീഫ്.
ചാര്‍ജ്ജിംഗ് സോക്കറ്റ് അടിസ്ഥാനപ്പെടുത്തി എട്ടു മുതല്‍ 16 മണിക്കൂര്‍ നേരം വേണം ബാറ്ററിയില്‍ പൂര്‍ണ്ണമായും ചാര്‍ജ്ജ് കയറാന്‍. ഫാസ്റ്റ് ചാര്‍ജ്ജിംഗ് സംവിധാനവും കാറിലുണ്ട്. ഫാസ്റ്റ് ചാര്‍ജ്ജറെങ്കില്‍ നാല്പതു മിനിറ്റുകള്‍ കൊണ്ട് എണ്പതു ശതമാനം ചാര്‍ജ്ജ് കൈവരിക്കാന്‍ ബാറ്ററിക്ക് കഴിയും.
Most Read: ഡ്രിഫ്റ്റിംഗ് അഭ്യാസം പുറത്തെടുത്ത് മഹീന്ദ്ര XUV300 — വീഡിയോ
നിസാന്‍ പുറമെ മാരുതി, ടാറ്റ, ടൊയോട്ട, ഹോണ്ട, ഹ്യുണ്ടായി തുടങ്ങിയ മുന്നിര് നിര്‍മ്മാതാക്കളെല്ലാം ഇന്ത്യയില്‍ വൈദ്യുത മോഡലുകളെ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. അടുത്തവര്‍ഷം വാഗണ്‍ആര്‍ ഇവിയെ മാരുതി വില്‍പ്പനയ്ക്കു കൊണ്ടുവരും.
ടിഗോര്‍, ടിയാഗൊ ഇവികളെ ടാറ്റ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു. വിപണിയില്‍ ഏതുനിമിഷവും ടാറ്റയുടെ വൈദ്യുത കാറുകള്‍ കടന്നെത്തും. മഹീന്ദ്രയാകട്ടെ വൈദ്യുത കാറുകളെ വിപണിയില്‍ വില്ക്കാന് തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. വൈദ്യുത കാറുകള്‍ക്കായി ചെന്നൈ ശാലയുടെ ഉത്പാദന ശേഷി ഉയര്‍ത്താനുള്ള നീക്കത്തിലാണ് ഹ്യുണ്ടായിയും.
Source: CarandBike