ഓല ടാക്‌സികള്‍ക്ക് കര്‍ണാടകയില്‍ വിലക്ക്, കാരണമിതാണ്

By Rajeev Nambiar

ഓണ്‍ലൈന്‍ ടാക്‌സി സേവനമായ ഓലയ്ക്ക് കര്‍ണാടകയില്‍ വിലക്ക്. അനധികൃതമായി ബൈക്ക് ടാക്‌സി സേവനം ആരംഭിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ആറുമാസത്തേക്ക് ഓല ടാക്‌സികള്‍ വിലക്കാന്‍ കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. മാര്‍ച്ച് 18 -നാണ് ഓല ടാക്‌സികള്‍ വിലക്കിക്കൊണ്ടുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയത്.

ഓല ടാക്‌സികള്‍ക്ക് കര്‍ണാടകയില്‍ വിലക്ക്, കാരണമിതാണ്

2021 ജൂണ്‍ 19 വരെ ബെംഗളൂരു നഗരത്തില്‍ പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സും അധികൃതര്‍ റദ്ദു ചെയ്തു. ഉത്തരവ് പുറത്തിറങ്ങി മൂന്നു ദിവസത്തിനകം പ്രവര്‍ത്തനം പൂര്‍ണമായി അവസാനിപ്പിക്കാനാണ് ഓലയ്ക്ക് നിര്‍ദ്ദേശം. വിലക്കിനെ തുടര്‍ന്ന് പ്രതിദിനം എട്ടുലക്ഷം രൂപയോളം ഓലയ്ക്ക് നഷ്ടം സംഭവിക്കുമെന്ന് കണക്കാക്കുന്നു.

ഓല ടാക്‌സികള്‍ക്ക് കര്‍ണാടകയില്‍ വിലക്ക്, കാരണമിതാണ്

നേരത്തെ നിയങ്ങളും ലൈസന്‍സ് നിബന്ധനകളും ലംഘിച്ച് ബൈക്ക് ടാക്‌സി സേവനം ആരംഭിച്ചതിനെതിരെ ഗതാഗത വകുപ്പ് ഓലയ്ക്ക് നോട്ടീസ് അയച്ചിരുന്നു. ഫെബ്രുവരി 15 -ന് അയച്ച നോട്ടീസിന് മാര്‍ച്ച് മൂന്നിന് കമ്പനി മറുപടി നല്‍കി. പക്ഷെ മറുപടി തൃപ്തികരമല്ലെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി. തുടര്‍ന്നാണ് ആറുമാസത്തേക്ക് ഓല ടാക്‌സി സേവനങ്ങള്‍ക്ക് പൂട്ടിടാനുള്ള സര്‍ക്കാര്‍ തീരുമാനം.

ഓല ടാക്‌സികള്‍ക്ക് കര്‍ണാടകയില്‍ വിലക്ക്, കാരണമിതാണ്

അതേസമയം ചുരുങ്ങിയ കാലയളവുകൊണ്ടുതന്നെ വന്‍ പ്രചാരമാണ് ഓല ബൈക്ക് ടാക്‌സി സേവനം രാജ്യത്ത് നേടിയത്. തുച്ഛമായ നിരക്കില്‍ ഏറെ ദൂരം പോകാമെന്നതിനാല്‍ കൂടുതല്‍ ആളുകള്‍ ബൈക്ക് ടാക്‌സി സേവനം ഉപയോഗിക്കാന്‍ താത്പര്യപ്പെടുന്നു. എന്നാല്‍ ബൈക്ക് ടാക്‌സി സേവനങ്ങള്‍ നിയമവിരുദ്ധമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നു.

Most Read: ജീപ്പ് കോമ്പസിനെ വെല്ലുവിളിച്ച് എംജി ഹെക്ടര്‍, ജൂണില്‍ വിപണിയില്‍

ഓല ടാക്‌സികള്‍ക്ക് കര്‍ണാടകയില്‍ വിലക്ക്, കാരണമിതാണ്

ഇത്തരം സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇതുവരെ പെര്‍മിറ്റ് നല്‍കിയിട്ടില്ല. സര്‍ക്കാര്‍ നടപടികള്‍ നിര്‍ഭാഗ്യകരമാണെന്നും പ്രശ്‌നം പരിഹരിക്കാന്‍ സാധ്യമായ എല്ലാ വഴികളും തേടുമെന്നും ഓല വക്താക്കള്‍ പറഞ്ഞു. കര്‍ണാടക സര്‍ക്കാരിന്റെ വിലക്കിനെതിരെ കോടതിയെ സമീപിക്കാനും ഓലയ്ക്ക് ആലോചനയുണ്ട്.

ഓല ടാക്‌സികള്‍ക്ക് കര്‍ണാടകയില്‍ വിലക്ക്, കാരണമിതാണ്

ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ഓലയില്‍ 300 ദശലക്ഷം ഡോളര്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങവെയാണ് പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. ഓലയുടെ നാലു ശതമാനം ഓഹരി ഹ്യുണ്ടായി വാങ്ങുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നിക്ഷേപം യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനി രംഗത്ത് ഹ്യുണ്ടായി നടത്തുന്ന രണ്ടാമത്തെ ഇടപെടലായിരിക്കും ഇത്.

Source: Hindu BusinessLine

More from DriveSpark

Article Published On: Saturday, March 23, 2019, 10:28 [IST]
English summary
Ola Banned In Karnataka. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X