പിനിന്‍ഫറീന ബറ്റിസ്റ്റ, ഇത് ബുഗാട്ടിക്ക് എതിരെ മഹീന്ദ്ര കൊണ്ടുവരുന്ന ഹൈപ്പര്‍ കാര്‍

ബുഗാട്ടി വെയ്‌റോണിനെ തോല്‍പ്പിക്കും വേഗം. ആദ്യ ഇലക്ട്രിക്ക് ഹൈപ്പര്‍ കാര്‍, ബറ്റിസ്റ്റയെ അനാവരണം ചെയ്തിരിക്കുകയാണ് മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള പ്രശസ്ത ഇറ്റാലിയന്‍ ഡിസൈന്‍ കമ്പനി പിനിന്‍ഫറീന. ലോകം ഇന്നുവരെ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും വേഗം കൂടിയ ഇറ്റാലിയന്‍ കാര്‍; പുതിയ ബറ്റിസ്റ്റയെ കുറിച്ച് ഓട്ടോമൊബീലി പിനിന്‍ഫറീന നാളുകള്‍ക്ക് മുമ്പെ അവകാശവാദം ഉയര്‍ത്തിയിരുന്നു.

പിനിന്‍ഫറീന ബറ്റിസ്റ്റ, ഇത് ബുഗാട്ടിക്ക് എതിരെ മഹീന്ദ്ര കൊണ്ടുവരുന്ന ഹൈപ്പര്‍കാര്‍

പിനിന്‍ഫറീന SpA, ഓട്ടോമൊബീലി പിനിന്‍ഫറീന വിഭാഗങ്ങള്‍ സംയുക്തമായി ചേര്‍ന്നാണ് ഇലക്ട്രിക്ക് ഹൈപ്പര്‍ കാറിന് രൂപം നല്‍കിയിരിക്കുന്നത്. വായുപ്രതിരോധം കുറച്ച് പരമാവധി വേഗം വരിക്കാന്‍ പാകത്തില്‍ വടിവൊത്ത ബോഡി ഡിസൈന്‍ ബറ്റിസ്റ്റയില്‍ കാണാം.

പിനിന്‍ഫറീന ബറ്റിസ്റ്റ, ഇത് ബുഗാട്ടിക്ക് എതിരെ മഹീന്ദ്ര കൊണ്ടുവരുന്ന ഹൈപ്പര്‍കാര്‍

പ്രകടനക്ഷമത മുന്‍നിര്‍ത്തി കാര്‍ബണ്‍ ഫൈബര്‍ നിര്‍മ്മിതമാണ് പുറംമോടി. രൂപകല്‍പ്പനയില്‍ എയറോഡൈനാമിക് ശൈലി ശ്രദ്ധയാകര്‍ഷിക്കും. മുന്നില്‍ വലിയ ബോണറ്റ് സ്‌കൂപ്പുണ്ട്. വലിയ കാര്‍ബണ്‍ ഫൈബര്‍ സ്പ്ലിറ്ററും ആക്ടിവ് ഡിഫ്യൂസറും കാറിന്റെ പ്രകടനക്ഷമതയെ സ്വാധീനിക്കും.

പിനിന്‍ഫറീന ബറ്റിസ്റ്റ, ഇത് ബുഗാട്ടിക്ക് എതിരെ മഹീന്ദ്ര കൊണ്ടുവരുന്ന ഹൈപ്പര്‍കാര്‍

സന്ദര്‍ഭോചിതമായി ഡൗണ്‍ഫോഴ്‌സ് ഉറപ്പുവരുത്തുകയാണ് ഡിഫ്യൂസറിന്റെ ലക്ഷ്യം. 120 kWh ശേഷിയുള്ള ലിഥിയം അയോണ്‍ ബാറ്ററി കാറിന് ഊര്‍ജ്ജം പകരും. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം ഒരുങ്ങുന്ന ബറ്റിസ്റ്റയില്‍, നാലു ചക്രങ്ങള്‍ക്കും നാലു വ്യക്തിഗത മോട്ടോറുകളാണ് കരുത്ത് പകരുക.

പിനിന്‍ഫറീന ബറ്റിസ്റ്റ, ഇത് ബുഗാട്ടിക്ക് എതിരെ മഹീന്ദ്ര കൊണ്ടുവരുന്ന ഹൈപ്പര്‍കാര്‍

മികവേറിയ ടോര്‍ഖ് വെക്ടറിംഗ് സംവിധാനം 1,900 bhp കരുത്തും 2,300 Nm torque ഉം കാറിന് സമര്‍പ്പിക്കുന്നതില്‍ നിര്‍ണായകമാവുന്നു. വൈദ്യുത പവര്‍ട്രെയിനായതുകൊണ്ടാണ് കാറിനിത്രയേറെ ടോര്‍ഖ്. ഫോര്‍മുല E ടീമായ മഹീന്ദ്ര റേസിംഗ് ബറ്റിസ്റ്റയുടെ രൂപകല്‍പ്പനയില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്.

പിനിന്‍ഫറീന ബറ്റിസ്റ്റ, ഇത് ബുഗാട്ടിക്ക് എതിരെ മഹീന്ദ്ര കൊണ്ടുവരുന്ന ഹൈപ്പര്‍കാര്‍

പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗം കുറിക്കാന്‍ പിനിന്‍ഫറീന ബറ്റിസ്റ്റയ്ക്ക് രണ്ടു സെക്കന്‍ഡുകള്‍ മതി. 12 സെക്കന്‍ഡുകള്‍ കൊണ്ട് മുന്നൂറ് കിലോമീറ്റര്‍ വേഗം മോഡല്‍ പിന്നിടും. മണിക്കൂറില്‍ 350 കിലോമീറ്ററാണ് ബറ്റിസ്റ്റയുടെ പരമാവധി വേഗം.

Most Read: ഹാരിയറിന് ശേഷം ബസെഡ് എസ്‌യുവിയുമായി ടാറ്റ, ഭീഷണി മഹീന്ദ്ര XUV500 -യ്ക്ക്

പിനിന്‍ഫറീന ബറ്റിസ്റ്റ, ഇത് ബുഗാട്ടിക്ക് എതിരെ മഹീന്ദ്ര കൊണ്ടുവരുന്ന ഹൈപ്പര്‍കാര്‍

കമ്പനി ആവിഷ്‌കരിച്ച പെര്‍ഫോര്‍മന്‍സ് പാക്കേജുണ്ടെങ്കില്‍ ഒറ്റ ചാര്‍ജ്ജില്‍ 450 കിലോമീറ്റര്‍ ദൂരം വരെ കാര്‍ പിന്നിടും. ഹൈപ്പര്‍ കാറുകളുടെ ഗാംഭീര്യമുള്ള 'മുരള്‍ച്ച' കൃത്രിമമായി പകര്‍ത്താന്‍ തങ്ങള്‍ക്ക് ഉദ്ദേശ്യമില്ല. വേറിട്ട ശബ്ദാനുഭവമാണ് ഇലക്ട്രിക്ക് ഹൈപ്പര്‍കാര്‍ ബറ്റിസ്റ്റ നല്‍കുകയെന്ന് കമ്പനി പറയുന്നു.

പിനിന്‍ഫറീന ബറ്റിസ്റ്റ, ഇത് ബുഗാട്ടിക്ക് എതിരെ മഹീന്ദ്ര കൊണ്ടുവരുന്ന ഹൈപ്പര്‍കാര്‍

വിന്‍ഡ് നോയിസ്, എയര്‍ഫ്‌ളോ, HVAC സംവിധാനം, വൈദ്യുത മോട്ടോറുകള്‍, കാര്‍ബണ്‍ മോണോകോഖ് റെസോനന്‍സ് തുടങ്ങിയ ഘടകങ്ങളെല്ലാം കാറിന്റെ ശബ്ദത്തെ സ്വാധീനിക്കും. ബറ്റിസ്റ്റയെ വെളിപ്പെടുത്തിയെങ്കിലും പ്രൊഡക്ഷന്‍ പതിപ്പിനെ പിനിന്‍ഫറീന അവതരിപ്പിക്കാനിരിക്കുന്നതേയുള്ളൂ.

പിനിന്‍ഫറീന ബറ്റിസ്റ്റ, ഇത് ബുഗാട്ടിക്ക് എതിരെ മഹീന്ദ്ര കൊണ്ടുവരുന്ന ഹൈപ്പര്‍കാര്‍

അടുത്തവര്‍ഷം തങ്ങളുടെ ആദ്യ കാറിനെ കമ്പനി ആഗോള വിപണിയില്‍ കൊണ്ടുവരും. ആകെമൊത്തം 150 ബറ്റിസ്റ്റ യൂണിറ്റുകള്‍ പുറത്തിറക്കാനാണ് പിനിന്‍ഫറീനയുടെ തീരുമാനം. ഇതില്‍ അമ്പതു യൂണിറ്റ് അമേരിക്കന്‍ വിപണിയിലെത്തും.

Most Read: മാരുതി ഇഗ്നിസിന് ടാറ്റയുടെ മറുപടി, ഇതാണ് H2X കോണ്‍സെപ്റ്റ്

പിനിന്‍ഫറീന ബറ്റിസ്റ്റ, ഇത് ബുഗാട്ടിക്ക് എതിരെ മഹീന്ദ്ര കൊണ്ടുവരുന്ന ഹൈപ്പര്‍കാര്‍

അമ്പതെണ്ണം പശ്ചിമേഷ്യന്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ വില്‍പ്പനയ്ക്കു വരും. യൂറോപ്പിലും അമ്പതു യൂണിറ്റുകളെയാണ് കമ്പനി പുറത്തിറക്കുക. ബുഗാട്ടി വെയ്‌റോണ്‍, ഷിറോണ്‍ തുടങ്ങിയ വമ്പന്‍ ഹൈപ്പര്‍ കാറുകളുമായാണ് പിനിന്‍ഫറീന ബറ്റിസ്റ്റയുടെ മത്സരം. കാറിന് 20 ലക്ഷം ഡോളര്‍ വില പ്രതീക്ഷിക്കാം (ഏകദേശം 14.2 കോടി രൂപ).

More from DriveSpark

Article Published On: Wednesday, March 6, 2019, 12:21 [IST]
English summary
Pininfarina Battista Electric Hypercar. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X