റേഞ്ച് റോവര്‍ വെലാറിനെ പ്രാദേശികമായി പുറത്തിറക്കാന്‍ ലാന്‍ഡ് റോവര്‍, ബുക്കിങ് തുടങ്ങി

ഇന്ത്യയില്‍ പ്രാദേശികമായി അസംബിള്‍ ചെയ്ത റേഞ്ച് റോവര്‍ വെലാറുമായി ലാന്‍ഡ് റോവര്‍. പൂനെ ശാലയില്‍ നിന്നും പ്രാദേശികമായി അസംബിള്‍ ചെയ്ത് പുറത്തിറങ്ങുന്ന റേഞ്ച് റോവര്‍ വെലാര്‍ യൂണിറ്റുകള്‍, 72.47 ലക്ഷം രൂപയ്ക്ക് ഷോറൂമുകളിലെത്തും. രാജ്യമെങ്ങുമുള്ള ഡീലര്‍ഷിപ്പുകള്‍ പ്രാദേശികമായി ഒരുങ്ങുന്ന റേഞ്ച് റോവര്‍ വെലാര്‍ എസ്‌യുവികളുടെ ബുക്കിങ് ആരംഭിച്ചു.

റേഞ്ച് റോവര്‍ വെലാറിനെ പ്രാദേശികമായി പുറത്തിറക്കാന്‍ ലാന്‍ഡ് റോവര്‍, ബുക്കിങ് തുടങ്ങി

പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ എസ്‌യുവി ലഭ്യമാണ്. ബുക്ക് ചെയ്യുന്നവര്‍ക്ക് മെയ് ആദ്യവാരം മുതല്‍ വാഹനം കമ്പനി കൈമാറും. സൗകര്യങ്ങളിലും സംവിധാനങ്ങളിലും ധാരാളിത്തം പുലര്‍ത്തിയാണ് റേഞ്ച് റോവര്‍ വെലാര്‍ ഒരുങ്ങുന്നത്. ടച്ച് പ്രോ ഡ്യുവോ, വൈഫ്, പ്രോ സര്‍വീസുകള്‍, ആക്ടിവിറ്റി കീ, 380W മെറീഡിന്‍ ശബ്ദ സംവിധാനം എന്നിങ്ങനെ വിശേഷങ്ങള്‍ ഒരുപാടുണ്ട് എസ്‌യുവിയില്‍.

റേഞ്ച് റോവര്‍ വെലാറിനെ പ്രാദേശികമായി പുറത്തിറക്കാന്‍ ലാന്‍ഡ് റോവര്‍, ബുക്കിങ് തുടങ്ങി

സുഖകരമായ യാത്രയ്ക്കായി നാലു സോണ്‍ ക്ലൈമറ്റ് കണ്‍ട്രോളും ക്യാബിന്‍ എയര്‍ അയോണൈസേഷന്‍ സംവിധാനവും എസ്‌യുവിയില്‍ ഇടംപിടിക്കുന്നു. പുറംമോടിയില്‍ 20 ഇഞ്ചാണ് അലോയ് വീലുകളുടെ വലുപ്പം. ഇതേ വലുപ്പത്തില്‍ സ്‌പെയര്‍ വീലും കമ്പനി ഉറപ്പുവരുത്തും.

Most Read: വഴിവക്കിലെ വര്‍ക്ക്‌ഷോപ്പില്‍ കോടികള്‍ വിലമതിക്കുന്ന കാഡിലാക്ക് റിപ്പയറിങ്ങിനായി — ചിത്രങ്ങള്‍ വൈറൽ

റേഞ്ച് റോവര്‍ വെലാറിനെ പ്രാദേശികമായി പുറത്തിറക്കാന്‍ ലാന്‍ഡ് റോവര്‍, ബുക്കിങ് തുടങ്ങി

പ്രീമിയം എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍, പാര്‍ക്ക് അസിസ്റ്റ്, R ഡയനാമിക് എക്സ്റ്റീരിയര്‍ പാക്ക് എന്നിവ റേഞ്ച് റോവര്‍ വെലാറിലെ മറ്റു വിശേഷങ്ങളാണ്. രണ്ടു എഞ്ചിന്‍ ഓപ്ഷനുകളാണ് വെലാറിലുള്ളത് - 2.0 ലിറ്റര്‍ പെട്രോളും 2.0 ലിറ്റര്‍ ഡീസലും. രണ്ടും ഇന്‍ജെനിയം യൂണിറ്റുകളാണ്.

റേഞ്ച് റോവര്‍ വെലാറിനെ പ്രാദേശികമായി പുറത്തിറക്കാന്‍ ലാന്‍ഡ് റോവര്‍, ബുക്കിങ് തുടങ്ങി

2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് 244 bhp കരുത്തും 365 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. 177 bhp കരുത്തും 430 Nm torque ഉം 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ കുറിക്കും. ഇരു എഞ്ചിന്‍ പതിപ്പുകളിലും എട്ടു സ്പീഡാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്.

Most Read: ടൊയോട്ടയുടെ തീരുമാനത്തില്‍ പതറി മാരുതി, പുതിയ കൊറോള ആള്‍ട്ടിസ് ഇന്ത്യയിലേക്കില്ല

റേഞ്ച് റോവര്‍ വെലാറിനെ പ്രാദേശികമായി പുറത്തിറക്കാന്‍ ലാന്‍ഡ് റോവര്‍, ബുക്കിങ് തുടങ്ങി

നിലവില്‍ എട്ടു എസ്‌യുവികളെയാണ് ലാന്‍ഡ് റോവര്‍ ഇന്ത്യയില്‍ വില്‍ക്കുന്നത്. ഇതില്‍ പ്രാരംഭ ഡിസ്‌കവറി സ്‌പോര്‍ട് 44.68 ലക്ഷം രൂപയ്ക്ക് വില്‍പ്പനയ്ക്ക് എത്തുന്നു. 1.81 കോടി രൂപയാണ് ഏറ്റവും ഉയര്‍ന്ന റേഞ്ച് റോവറിന് വില.

More from DriveSpark

Article Published On: Wednesday, April 10, 2019, 8:00 [IST]
English summary
Locally-Assembled Range Rover Velar Bookings Open. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X