കാറിലെ സീറ്റുകളില്‍ തുകല്‍ ഉപയോഗിക്കരുത് — കാരണങ്ങളിതാണ്

പൊതുവെ തുകല്‍ സീറ്റുകളുള്ള കാറുകള്‍ ഏവര്‍ക്കും പ്രിയങ്കരമാണ്. തുകലിന്റെ മണവും, ക്ലാസിക്ക് ഭാവവും കൂടിച്ചേരുമ്പോള്‍ ഏതൊരാളും ഇവ തിരഞ്ഞെടുക്കും. എന്നാല്‍ മൃഗ സംരക്ഷക പ്രവര്‍ത്തകര്‍ കാറുകളിലെയും മറ്റും സീറ്റുകള്‍ക്ക് തുകല്‍ ആവരണം നല്‍കുന്നതിനെതിരാണ്.

കാറിലെ സീറ്റുകളില്‍ തുകല്‍ ഉപയോഗിക്കരുത് — കാരണങ്ങളിതാണ്

തുകലിന് പകരം തുണി ഉപയോഗിക്കുവാനാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ആശയപരമായ സംവാദം ഒരു വശത്ത് നില കൊള്ളുമ്പോള്‍ തന്നെ ചില വിദഗ്ധര്‍ പറയുന്നുണ്ട് കാറുകളിലെ സീറ്റില്‍ തുകല്‍ ഉപയോഗിക്കരുതെന്ന്. ഇതിന്റെ കാരണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

കാറിലെ സീറ്റുകളില്‍ തുകല്‍ ഉപയോഗിക്കരുത് — കാരണങ്ങളിതാണ്

1. തുകല്‍ ഗന്ധം വെറും തോന്നല്‍ മാത്രം

ഇന്നത്തെ വിപണിയില്‍ ലഭ്യമായുള്ള മിക്ക തുകലുകളും നല്ല ഗന്ധമുള്ളവയാണ്. എന്നാല്‍ ഈ ഗന്ധം വെറും തട്ടിപ്പാണെന്നാണ് വെളിപ്പെടുത്തല്‍. പഴകിയ തുകല്‍ മണം വരുത്താനായി പെര്‍ഫ്യൂമില്‍ ഇട്ടുവച്ചെത്തുന്ന തുകലുകളാണ് മിക്കവയും.

സ്‌കോഡ ഡീലര്‍ഷിപ്പ് നല്‍കിയത് 3 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ്, 200 രൂപയ്ക്ക് കാര്‍ ശരിയാക്കി ഉടമ

കാറിലെ സീറ്റുകളില്‍ തുകല്‍ ഉപയോഗിക്കരുത് — കാരണങ്ങളിതാണ്

2. കാശ് നഷ്ടം

പൊതുവെ നിങ്ങള്‍ തുകല്‍ സീറ്റുകളെന്ന ഓപ്ഷന്‍ സ്വീകരിക്കുമ്പോള്‍ ശ്രദ്ധിക്കുക തുകല്‍ ആവരണമുള്ള സീറ്റുകളാണ് നിങ്ങള്‍ക്ക് ലഭിക്കുക. സീറ്റിന്റെ പുറക് വശത്തും ഇരു വശങ്ങളിലും ചിലപ്പോള്‍ ഹെഡ്‌റെസ്റ്റില്‍ പോലും തുകല്‍ ഉണ്ടാവില്ല. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ ചില കമ്പനികള്‍ ഉയര്‍ന്ന തുക ഈടാക്കി എക്‌സ്റ്റെന്‍ഡഡ് ലെതര്‍ എന്ന ഓപ്ഷനും നല്‍കുന്നു.

കാറിലെ സീറ്റുകളില്‍ തുകല്‍ ഉപയോഗിക്കരുത് — കാരണങ്ങളിതാണ്

3. മെയിന്റനെന്‍സ് ചെയ്യുന്നതിലെ കഷ്ടപ്പാട്

മികച്ച രീതിയില്‍ തുകല്‍ സീറ്റുകള്‍ നിലനിര്‍ത്തണമെങ്കില്‍ വര്‍ഷത്തില്‍ പലവട്ടം ഇവ വൃത്തിയാക്കുകയും മറ്റു മെയിന്റനെന്‍സും നല്‍കണം.

കാറിലെ സീറ്റുകളില്‍ തുകല്‍ ഉപയോഗിക്കരുത് — കാരണങ്ങളിതാണ്

4. കീറിയ തുകല്‍ സീറ്റുകള്‍ വാഹനത്തിന് അഭംഗി

തുകല്‍ സീറ്റുകള്‍ വളരെ വൃത്തിയോടെ അതിന്റെ തുടക്ക കാലങ്ങളില്‍ നിലകൊള്ളുമ്പോള്‍ പ്രൗഢ ഗംഭീരമായിരിക്കും കാര്‍. എന്നാല്‍ ഇവ കീറുകയോ അല്ലെങ്കില്‍ ചുളിയുകയോ ചെയ്താല്‍ ഇതിനപ്പുറം കാറിന് അഭംഗി പകരുന്ന മറ്റൊന്നില്ല.

കാറിലെ സീറ്റുകളില്‍ തുകല്‍ ഉപയോഗിക്കരുത് — കാരണങ്ങളിതാണ്

5. നിലവാരം കുറഞ്ഞ തുകലുകള്‍

കാറുകളിലെ തുകല്‍ സീറ്റുകളിലേക്ക് സസൂഷ്മം നിരീക്ഷിച്ചാല്‍ മതി അതിലുപയോഗിച്ചിരിക്കുന്ന തുകലിന്റെ നിലവാരമറിയാന്‍. നാച്ചുറല്‍ തുകല്‍ കൊണ്ട് നിര്‍മ്മിച്ച സീറ്റുകളെന്ന വ്യാജേന മിക്ക കമ്പനികളും ഉപയോഗിക്കുന്നത് നിലവാരം കുറഞ്ഞ തുകലുകള്‍.

Most Read:43.5 ലക്ഷം രൂപയ്ക്ക് 2019 മിനി കൂപ്പര്‍ JCW ഇന്ത്യയില്‍

കാറിലെ സീറ്റുകളില്‍ തുകല്‍ ഉപയോഗിക്കരുത് — കാരണങ്ങളിതാണ്

6. ചൂടും തണുപ്പും അങ്ങേയറ്റം

അന്തരീക്ഷത്തിലെ ചൂട് അതിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന സമയത്ത് നിങ്ങള്‍ കാറിലെ തുകല്‍ സീറ്റില്‍ കയറി ഇരുന്ന് നോക്കുക. ഉയര്‍ന്ന ചൂടായിരിക്കുമപ്പോള്‍ തുകല്‍ സീറ്റിന്. ഇതിന് നേരെ വിപരീതമായ സംഭവം അതി കഠിനമായ തണുപ്പുകാലത്തും സംഭവിക്കാം.

കാറിലെ സീറ്റുകളില്‍ തുകല്‍ ഉപയോഗിക്കരുത് — കാരണങ്ങളിതാണ്

7. ഒട്ടും സുഖകരമാവില്ല

നിങ്ങള്‍ ബെന്റ്‌ലിയോ റോള്‍സ് റോയ്‌സോ മറ്റോ ഓടിക്കുകയാണെങ്കില്‍ ഉറപ്പായും മികച്ച സീറ്റിംഗ് അനുഭവമായിരിക്കും നിങ്ങള്‍ക്ക് അനുഭവിക്കാനാവുക. ലോകത്തില്‍ ലഭ്യമായ ഏറ്റവും മികച്ച തുകലുകളാണ് ഈ കാറുകളില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ സാധാരണ കാറുകളില്‍ സ്ഥിതി വ്യത്യസ്തമാണ്. നിലവാരം കുറഞ്ഞ തുകല്‍ ഉപയോഗിക്കുന്നതിനാല്‍ ഇത് എളുപ്പത്തില്‍ ചീത്തയാവാനുള്ള സാധ്യതയേറെ. ഡീലര്‍ഷിപ്പില്‍ ചെന്ന് തുകല്‍ സീറ്റുള്ള കാറിലും ഇല്ലാത്ത കാറികലും ഇരുന്നു നോക്കൂ. വ്യത്യാസം നിങ്ങള്‍ക്ക് തന്നെ മനസിലാവും.

Most Read Articles

Malayalam
English summary
here's the reasons for why we never use leather seats in cars: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X