43.5 ലക്ഷം രൂപയ്ക്ക് 2019 മിനി കൂപ്പര്‍ JCW ഇന്ത്യയില്‍

2019 മിനി ജോണ്‍ കൂപ്പര്‍ വര്‍ക്ക്‌സ് (JCW) ഇന്ത്യയില്‍ പുറത്തിറങ്ങി. ബിഎംഡബ്ല്യവിന് കീഴിലുള്ള മിനി ഇന്ത്യയില്‍ കൊണ്ടുവരുന്ന പെര്‍ഫോര്‍മന്‍സ് ഹാച്ച്ബാക്കാണ് കൂപ്പര്‍ JCW. 43.5 ലക്ഷം രൂപയ്ക്ക് പുതിയ മിനി കാര്‍ ഷോറൂമുകളില്‍ അണിനിരക്കും. ഇന്ത്യയില്‍ വില്‍പ്പനയിലുള്ള ഏറ്റവും വില കൂടിയ ഹാച്ച്ബാക്കുകളില്‍ ഒന്നാണ്, മിനി കൂപ്പര്‍ JCW.

43.5 ലക്ഷം രൂപയ്ക്ക് 2019 മിനി കൂപ്പര്‍ JCW ഇന്ത്യയില്‍

കഴിഞ്ഞവര്‍ഷമാണ് കൂപ്പര്‍ JCW ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ഇപ്പോള്‍ കാറിന് പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ലഭിച്ചെന്ന് മാത്രം. ഡിസൈനിന് പുറമെ മെക്കാനിക്കല്‍ മുഖത്തും വലിയ പരിഷ്‌കാരങ്ങള്‍ വരിച്ചാണ് 2019 മിനി കൂപ്പര്‍ JCW -വിന്റെ കടന്നുവരവ്. മിനി നിരയില്‍ ഏറ്റവും മുകളിലുള്ള കൂപ്പര്‍ JCW, മൂന്നു ഡോര്‍ പതിപ്പായി മാത്രമേ വിപണിയില്‍ എത്തുന്നുള്ളൂ.

43.5 ലക്ഷം രൂപയ്ക്ക് 2019 മിനി കൂപ്പര്‍ JCW ഇന്ത്യയില്‍

കാറിന്റെ മാഹാത്മ്യം വെളിപ്പെടുത്താന്‍ പ്രത്യേക JCW ബാഡ്ജുകള്‍ പുറംമോടിയില്‍ കമ്പനി നല്‍കുന്നുണ്ട്. പഴയ 2.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനാണ് തുടരുന്നതെങ്കിലും പുതിയ പിസ്റ്റണുകളും ടര്‍ബ്ബോയും എക്‌സ്‌ഹോസ്റ്റ് സംവിധാനും കാറിന്റെ പ്രകടനക്ഷമത ഉയര്‍ത്തും. 234 bhp കരുത്തും 320 Nm torque ഉം സൃഷ്ടിക്കാന്‍ 2019 കൂപ്പര്‍ JCW -ന് ശേഷിയുണ്ട്.

Most Read: വീണ്ടും ഒന്നാമന്‍, ടാറ്റ ഹാരിയറിന് പ്രചാരം കൂടാനുള്ള നാലു പ്രധാന കാരണങ്ങള്‍

43.5 ലക്ഷം രൂപയ്ക്ക് 2019 മിനി കൂപ്പര്‍ JCW ഇന്ത്യയില്‍

എട്ടു സ്പീഡാണ് കാറിലെ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗംതൊടാന്‍ കൂപ്പര്‍ JCW -ന് 6.1 സെക്കന്‍ഡുകള്‍ മതി. പെര്‍ഫോര്‍മന്‍സ് കാറായതുകൊണ്ട് വലിയ ബ്രെമ്പോ ഡിസ്‌ക്ക് ബ്രേക്കുകളാണ് കാറില്‍. ഡിസ്‌ക്ക് ബ്രേക്കുകളുടെ താപം കുറയ്ക്കാനായി മുന്‍ ബമ്പറില്‍ പ്രത്യേക എയര്‍ വെന്റുകള്‍ കമ്പനി നല്‍കുന്നുണ്ട്.

43.5 ലക്ഷം രൂപയ്ക്ക് 2019 മിനി കൂപ്പര്‍ JCW ഇന്ത്യയില്‍

മികവുറ്റ അഡാപ്റ്റീവ് സസ്‌പെന്‍ഷനും സുരക്ഷാ ഉറപ്പുവരുത്തുന്ന ഇലക്ട്രോണിക് കിറ്റും JCW എഡിഷന്‍ മിനി കൂപ്പറില്‍ പരാമര്‍ശിക്കണം. മിനി പാലിക്കുന്ന പതിവ് ആഢംബര പകിട്ട് JCW എഡിഷന്റെ അകത്തളത്തിലും കാണാം. ഇതേസമയം, ഉള്ളില്‍ സ്‌പോര്‍ടി പ്രതീതിക്കും കുറവില്ല.

Most Read: സ്‌കോഡ ഡീലര്‍ഷിപ്പ് നല്‍കിയത് 3 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ്, 200 രൂപയ്ക്ക് കാര്‍ ശരിയാക്കി ഉടമ

43.5 ലക്ഷം രൂപയ്ക്ക് 2019 മിനി കൂപ്പര്‍ JCW ഇന്ത്യയില്‍

8.8 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍ ആപ്പിള്‍ കാര്‍പ്ലേയുണ്ടെങ്കിലും ആന്‍ട്രോയ്ഡ് ഓട്ടോ ഫീച്ചര്‍ നിലവില്‍ ലഭ്യമല്ല. JCW സ്‌പോര്‍ട്‌സ് സീറ്റുകള്‍, ഹെഡ്‌സ് അപ് ഡിസ്‌പ്ലേ, ഹാര്‍മന്‍ കര്‍ദോന്‍ ശബ്ദ സംവിധാനം എന്നിങ്ങനെ നീളും കാറിന്റെ മറ്റു വിശേഷങ്ങള്‍.

43.5 ലക്ഷം രൂപയ്ക്ക് 2019 മിനി കൂപ്പര്‍ JCW ഇന്ത്യയില്‍

ഇന്ത്യയില്‍ മിനി കൂപ്പര്‍ JCW എഡിഷന് നേരിട്ടുള്ള എതിരാളികളില്ല. വില അടിസ്ഥാനപ്പെടുത്തിയാല്‍ ബിഎംഡബ്ല്യു 3 സീരീസ്, മെര്‍സിഡീസ് ബെന്‍സ് C ക്ലാസ്, ഔഡി A4 എന്നിവരുടെ വിപണിയിലേക്കാണ് മിനി കൂപ്പര്‍ JCW കടന്നുകയറുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മിനി #mini #new launch
English summary
2019 Mini John Cooper Works Launched In India. Read in Malayalam.
Story first published: Thursday, May 9, 2019, 17:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X