ഡസ്റ്ററിനെക്കാള്‍ വിലക്കുറവില്‍ റെനോ ക്യാപ്ച്ചര്‍, കാരണമിതാണ്

By Rajeev Nambiar

ഇന്ത്യയില്‍ പൊട്ടിമുളച്ച കോമ്പാക്ട് എസ്‌യുവി, ക്രോസ്ഓവര്‍ തരംഗം കണ്ടായിരുന്നു ക്യാപ്ച്ചറിനെ റെനോ ഇങ്ങോട്ടു കൊണ്ടുവന്നത്. പോയവര്‍ഷം ക്യാപ്ച്ചറിനെ അവതരിപ്പിക്കാനുള്ള തിരക്കില്‍ ഡസ്റ്ററിനെ കണ്ടില്ലെന്ന് കമ്പനി നടിച്ചു. ഫ്രഞ്ച് ചാരുതയുമായി കടന്നുവന്ന ക്യാപ്ച്ചറിന് പക്ഷെ വലിയ തോതില്‍ ഉടമകളെ സമ്പാദിക്കാന്‍ കഴിഞ്ഞില്ല.

ഡസ്റ്ററിനെക്കാള്‍ വിലക്കുറവില്‍ റെനോ ക്യാപ്ച്ചര്‍, കാരണമിതാണ്

ഫലമോ, വിപണിയില്‍ പരാജയപ്പെട്ട റെനോ കാറുകളുടെ പട്ടികയില്‍ ക്യാപ്ച്ചറും പതിയെ പേരുകുറിക്കുന്നു. അമിത ആത്മവിശ്വാസം കാരണം ക്യാപ്ച്ചര്‍ യൂണിറ്റുകള്‍ കൂടുതലായി പുറത്തിറക്കിയതാണ് കമ്പനിയെ ഇപ്പോള്‍ വെട്ടിലാക്കുന്നത്. ഡീലര്‍ഷിപ്പുകളില്‍ പഴയ സ്റ്റോക്ക് വില്‍ക്കാതെ കിടക്കുന്നു.

ഡസ്റ്ററിനെക്കാള്‍ വിലക്കുറവില്‍ റെനോ ക്യാപ്ച്ചര്‍, കാരണമിതാണ്

ക്യാപ്ച്ചര്‍ വിറ്റുപോവാന്‍ ഒരുവഴി മാത്രമെയുള്ളൂ ഇനി, വമ്പിച്ച ഓഫര്‍ ഡിസ്‌കൗണ്ട്. മോഡലില്‍ ഡീലർമാർ പ്രഖ്യാപിച്ചിരിക്കുന്ന രണ്ടരലക്ഷം രൂപയുടെ വിലക്കിഴിവ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെടില്ല. ഇന്നുവരെ റെനോ കാറുകള്‍ക്ക് ലഭിച്ചിട്ടുള്ളതില്‍വെച്ച് ഏറ്റവും ഉയര്‍ന്ന ഡിസ്‌കൗണ്ടാണിത്.

ഡസ്റ്ററിനെക്കാള്‍ വിലക്കുറവില്‍ റെനോ ക്യാപ്ച്ചര്‍, കാരണമിതാണ്

ഇതോടെ ഡസ്റ്ററിനെക്കാളും വിലക്കുറവില്‍ പ്രീമിയം ക്യാപ്ച്ചര്‍ വിപണിയില്‍ അണിനിരക്കുന്നു. മുമ്പ് 12.23 ലക്ഷം രൂപയുണ്ടായിരുന്ന പ്രാരംഭ ക്യാപ്ച്ചര്‍ വകഭേദത്തിന് ഇപ്പോള്‍ 10.86 ലക്ഷം രൂപയാണ് ഡിസ്‌കൗണ്ട് വില.

ഡസ്റ്ററിനെക്കാള്‍ വിലക്കുറവില്‍ റെനോ ക്യാപ്ച്ചര്‍, കാരണമിതാണ്

ഏറ്റവും ഉയര്‍ന്ന ക്യാപ്ച്ചര്‍ പ്ലാറ്റിന്‍ ഡീസല്‍ മോഡലില്‍ 2.58 ലക്ഷം രൂപ വിലക്കിഴിവ് ലഭിക്കും. അതായത് 17.16 ലക്ഷം രൂപയുണ്ടായിരുന്ന മോഡല്‍ 14.58 ലക്ഷം രൂപയ്ക്ക് വാങ്ങാന്‍ കിട്ടുമെന്ന് സാരം. ഏറ്റവും ഉയര്‍ന്ന ഡസ്റ്റര്‍ (RXZ 4X4 110 bhp) മോഡല്‍ 15.44 ലക്ഷം രൂപയ്ക്കാണ് വിപണിയില്‍ വരുന്നതെന്ന് ഇവിടെ പരാമര്‍ശിക്കണം. വിലകള്‍ മുംബൈ ഷോറൂം അടിസ്ഥാനപ്പെടുത്തി.

ഡസ്റ്ററിനെക്കാള്‍ വിലക്കുറവില്‍ റെനോ ക്യാപ്ച്ചര്‍, കാരണമിതാണ്

ഇന്ത്യയില്‍ ഹ്യുണ്ടായി ക്രെറ്റയ്ക്ക് എതിരെയാണ് ക്യാപ്ച്ചറിനെ റെനോ അവതരിപ്പിച്ചത്. പക്ഷെ ക്രെറ്റയുടെ പ്രചാരം ക്യാപ്ച്ചറിന്റെ തിളക്കംകെടുത്തി. പെട്രോള്‍, ഡീസല്‍ എഞ്ചിനുകളുടെ തുടിപ്പ് റെനോ ക്യാപ്ച്ചറിലുണ്ട്.

Most Read: കേരളാ പൊലീസില്‍ ചേരാന്‍ മിത്സുബിഷി പജേറോ സ്‌പോര്‍ട് — ബുള്ളറ്റ് പ്രൂഫടക്കം വിശേഷങ്ങള്‍ ഒരുപാട്

ഡസ്റ്ററിനെക്കാള്‍ വിലക്കുറവില്‍ റെനോ ക്യാപ്ച്ചര്‍, കാരണമിതാണ്

1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 105 bhp കരുത്തും 142 Nm torque ഉം സൃഷ്ടിക്കും. 109 bhp കരുത്തും 240 Nm torque -മാണ് 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ കുറിക്കുക. അഞ്ചു സ്പീഡ്, ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ മാത്രമാണ് ക്യാപ്ച്ചറിലുള്ളത്.

ഡസ്റ്ററിനെക്കാള്‍ വിലക്കുറവില്‍ റെനോ ക്യാപ്ച്ചര്‍, കാരണമിതാണ്

ഡസ്റ്ററില്‍ നിന്നും വ്യത്യസ്തമായി ക്യാപ്ച്ചര്‍ മോഡലുകളെല്ലാം മുന്‍ വീല്‍ ഡ്രൈവ് പതിപ്പുകളാണ്. നിരയില്‍ ഡസ്റ്ററിന് മുകളിലാണ് റെനോ ക്യാപ്ച്ചറിന് സ്ഥാനം. സമകാലിക യൂറോപ്യന്‍ വാഹനങ്ങളുടെ ശൈലിയാണ് ക്യാപ്ച്ചര്‍ പിന്തുടരുന്നത്.

ഡസ്റ്ററിനെക്കാള്‍ വിലക്കുറവില്‍ റെനോ ക്യാപ്ച്ചര്‍, കാരണമിതാണ്

പൂര്‍ണ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, C ആകൃതിയുള്ള ഫോഗ്‌ലാമ്പുകള്‍, വീതിയേറിയ വീല്‍ ആര്‍ച്ചുകള്‍, 17 ഇഞ്ച് ക്രിസ്റ്റല്‍ കട്ട് അലോയ് വീലുകള്‍, C ആകൃതിയുള്ള എല്‍ഇഡി ടെയില്‍ലാമ്പുകള്‍, ഇരട്ടനിറങ്ങള്‍ എന്നിങ്ങനെ നീളും റെനോ ക്യാപ്ച്ചറിന്റെ ഡിസൈന്‍ സവിശേഷതകള്‍.

ഡസ്റ്ററിനെക്കാള്‍ വിലക്കുറവില്‍ റെനോ ക്യാപ്ച്ചര്‍, കാരണമിതാണ്

പ്രീമിയം പരിവേഷത്തോട് നീതിപുലര്‍ത്തുന്ന ഫീച്ചറുകളും ക്യാപ്ച്ചറിന്റെ അകത്തളത്തിലുണ്ട്. ഇരട്ട മുന്‍ എയര്‍ബാഗുകള്‍, സൈഡ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇഎസ്സി, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങിയ സുരക്ഷാ സജ്ജീകരണങ്ങളും ക്യാപ്ച്ചറില്‍ എടുത്തുപറയണം.

Most Read: ഹോസുകളുടെ നിറം മാറ്റണം, പെട്രോള്‍ പമ്പുകളുടെ തട്ടിപ്പ് തടയാന്‍ പുതിയ നിര്‍ദ്ദേശം

ഡസ്റ്ററിനെക്കാള്‍ വിലക്കുറവില്‍ റെനോ ക്യാപ്ച്ചര്‍, കാരണമിതാണ്

എന്തായാലും ക്യാപ്ച്ചറിലേറ്റ തിരിച്ചടിയില്‍ തളര്‍ന്നിരിക്കാന്‍ കമ്പനിക്ക് ഉദ്ദേശ്യമില്ല. ഈ വര്‍ഷംതന്നെ പുതുതലമുറ ഡസ്റ്ററിനെ ഇന്ത്യയില്‍ പ്രതീക്ഷിക്കാം. പുറംമോടിയിലും അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ കൈവരിച്ചായിരിക്കും പുത്തന്‍ ഡസ്റ്റര്‍ ഇങ്ങെത്തുക. നിലവില്‍ രാജ്യാന്തര വിപണിയില്‍ 2019 ഡസ്റ്റര്‍ വില്‍പ്പനയ്ക്ക് അണിനിരക്കുന്നുണ്ട്.

Source: AutoCar India

More from DriveSpark

Article Published On: Thursday, January 17, 2019, 15:27 [IST]
English summary
Renault Captur Offered With Dealer-Level Discounts Worth More Than Rs 2.50 Lakh. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X