ക്യാമറയില്‍ കുടുങ്ങി ഡസ്റ്റര്‍ ബിഎസ് VI പതിപ്പിന്റെ പരീക്ഷണ ഓട്ടം
2020 ഏപ്രില്‍ ഓടെ ബിഎസ് VI ചട്ടങ്ങള്‍ നിലവില്‍ എത്തുമ്പോള്‍ ഡീസല്‍ വാഹനങ്ങളെ വിപണിയില്‍ നിന്ന് പിന്‍വലിക്കുമെന്ന് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

നിലവിലെ വിപണിയിലെ മാന്ദ്യവും വാഹന നിര്‍മ്മാതക്കള്‍ക്ക് വലിയൊരു തിരിച്ചടിയായിരിക്കുകയാണ്. അടുത്തിടെ വിപണിയില്‍ അവതരിപ്പിച്ച ട്രൈബറിലൂടെ ഒരു പരിധി വരെ മാന്ദ്യത്തെ നേരിടാന്‍ സാധിച്ചെന്ന് കമ്പനി അറിയിച്ചിരുന്നു.

ഈ മാസവും ട്രൈബറിന് ആവശ്യക്കാര്‍ ഏറുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ട്രൈബറിനൊപ്പം തന്നെ അധികം വൈകാതെ ക്വിഡിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പൂടെ വിപണിയില്‍ എത്തും. അടുത്തിടെ ഡസ്റ്ററിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി അവതരിപ്പിച്ചിരുന്നു.

പുതിയ പതിപ്പ് എത്തിയതോടെ വില്‍പ്പനയില്‍ 61 ശതമാനത്തോളം വര്‍ധനവാണ് ഉണ്ടായതെന്ന് കമ്പനി അറിയിച്ചു. ഫെയ്‌സ്‌ലിഫ്റ്റിന് പിന്നാലെയാണ് ഇപ്പോള്‍ ബിഎസ് VI എഞ്ചിനില്‍ പുതിയ ഡസ്റ്ററിനെ കമ്പനി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

വാഹനത്തിന്റെ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ എഞ്ചിന്‍ സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല. രണ്ടാം തലമുറ ഡസ്റ്ററിന്റെ അതേ ഡിസൈന്‍ തന്നെയാണ് ബിഎസ് VI എഞ്ചിന്‍ കരുത്തോടെ എത്തുന്ന മോഡലിനും കമ്പനി നല്‍കിയിരിക്കുന്നത്.

ബിഎസ് VI കരുത്തോടുകൂടിയ പുതിയ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് അടുത്തിടെ കമ്പനി അറിയിച്ചിരുന്നു. അങ്ങനെയെങ്കില്‍ പുതിയ ബിഎസ് VI എഞ്ചിനില്‍ എത്തുന്ന ഡസ്റ്ററില്‍ റെനോയുടെ പുതിയ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഇടംപിടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

1.0 ലിറ്റര്‍, 1.3 ലിറ്റര്‍ എന്നിങ്ങനെ രണ്ട് ടര്‍ബോ-പെട്രോള്‍ എഞ്ചിനുകള്‍ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. 1.0 ലിറ്റര്‍ എഞ്ചിന്‍ 100 bhp കരുത്തും 160 Nm torqe ഉം ഉത്പാദിപ്പിക്കും. അതേസമയം 1.3 ലിറ്ററിന്റെ എഞ്ചിന്‍ രണ്ട് രീതിയില്‍ ട്യൂണ്‍ ചെയ്യാന്‍ സാധിക്കുന്നവയായിരിക്കും.
Most Read: വില്‍പ്പനയില്‍ നേട്ടമുണ്ടാക്കി റെനോ ഡസ്റ്റര്‍ ഫെയിസ്‌ലിഫ്റ്റ് പതിപ്പ്

ചെറിയ ട്യൂണിങ് 130 bhp പവറും 240 Nm torque ഉം സൃഷ്ടിക്കുമ്പോള്‍, കരുത്ത് കൂടിയ ട്യൂണിങ് 150 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കും. റെനോയുടെ നിലവിലെ ഡീസല്‍ എഞ്ചിന്‍ വിപണിയില്‍ എത്തുന്നത് 1.5 ലിറ്റര്‍ യൂണിറ്റിലാണ്.
Most Read: ട്രൈബറിലൂടെ മാന്ദ്യത്തെ മറികടക്കാന്‍ റെനോ

ഇത് രണ്ട് രീതിയില്‍ കമ്പനി ട്യൂണ്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. താഴ്ന്ന ട്യൂണിങ് 85 bhp കരുത്തും, 200 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഉയര്‍ന്ന ട്യൂണിങ് പതിപ്പ് 110 bhp കരുത്തും 245 Nm torque ഉം ഉത്പാദിപ്പിക്കുന്നു.
Most Read: ബിഎസ് VI ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ റെനോ

ഡസ്റ്റര്‍, ലോഡ്ജി പതിപ്പുകളില്‍ മാത്രമാണ് നിലവില്‍ താഴ്ന്ന ട്യൂണിങ് കമ്പനി നല്‍കിയിരിക്കുന്നത്. ക്യാപ്ചര്‍ ഉള്‍പ്പടെ മൂന്ന് മോഡലുകളില്‍ ഉയര്‍ന്ന ട്യൂണിങും നല്‍കിയിട്ടുണ്ട്.

ഡീസല്‍ എഞ്ചിനില്‍ എത്തുന്ന ലോഡ്ജിയെ കമ്പനി ഉടന്‍ തന്നെ വിപണിയില്‍ നിന്നും പിന്‍വലിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പെട്രോള്‍ എഞ്ചിന്‍ ലോഡ്ജിക്ക് നല്‍കുമോ എന്ന കാര്യത്തില്‍ കമ്പനി ഔദ്യോഗികമായി ഒന്നും തന്നെ പറഞ്ഞിട്ടുമില്ല.

1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് നിലവില്‍ റെനോയുടെ മിക്ക മോഡലുകള്‍ക്കും കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 106 bhp കരുത്തും 142 Nm torque ഉം സൃഷ്ടിക്കും. റെനോ ട്രൈബറിന്റെ പ്രദര്‍ശന വേളയിലാണ് 2020 ഏപ്രില്‍ ഒന്നുമുതല്‍ ചെറു ഡീസല്‍ എഞ്ചിനുകള്‍ കമ്പനി നിര്‍ത്തലാക്കുന്നു എന്ന വാര്‍ത്ത റെനോ സിഇഒ തിയറി ബൊല്ലൂര്‍ അറിയിച്ചത്.

കാലങ്ങളായി ഇന്ത്യന്‍ വിപണിയിലെത്തുകയും വിജയം കൈവരിക്കുകയും ചെയ്ത വാഹനമാണ് റെനോ ഡസ്റ്റര്‍. എന്നാല്‍ എസ് യുവി വിഭാഗത്തിലെ കടുത്ത മത്സരം മൂലം വാഹനത്തിന്റെ വില്‍പ്പനയില്‍ ഇടിവ് സംഭവിച്ചതോടെയാണ് പുതിയ പതിപ്പിനെ അടുത്തിടെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 534 യൂണിറ്റ് ഡസ്റ്ററുകള്‍ വിറ്റപ്പോള്‍ ഇത്തവണ അത് 943 യൂണിറ്റായി വര്‍ധിച്ചു. വാഹനത്തില്‍ വരുത്തിയ പരിഷ്‌ക്കരണങ്ങളാണ് വിപണിയില്‍ നേട്ടമുണ്ടാക്കാന്‍ റെനോയെ സഹായിച്ചത്. രൂപകല്‍പ്പനയിലും ഫീച്ചേഴ്സിന്റെ കാര്യത്തിലും ആധുനികത കൊണ്ടുവരികയാണ് കമ്പനി ചെയ്തിരിക്കുന്നത്.
Source: Gaadiwaadi


Click it and Unblock the Notifications








