YouTube

വില്‍പ്പനയില്‍ നേട്ടമുണ്ടാക്കി റെനോ ഡസ്റ്റര്‍ ഫെയിസ്‌ലിഫ്റ്റ് പതിപ്പ്‌

വില്‍പ്പനയില്‍ വര്‍ധനവുണ്ടാക്കി ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ ഡസ്റ്റര്‍ ഫെയിസ്‌ലിഫ്റ്റ് പതിപ്പ്. കഴിഞ്ഞ മാസം വിപണിയിലെത്തിയ പുതുതലമുറ ഡെസ്റ്ററിന്റെ വില്‍പ്പനയില്‍ 61 ശതമാനത്തോളമാണ് വര്‍ധനവുണ്ടായിരിക്കുന്നത്.

വില്‍പ്പനയില്‍ നേട്ടമുണ്ടാക്കി റെനോ ഡസ്റ്റര്‍ ഫെയിസ്‌ലിഫ്റ്റ് പതിപ്പ്‌

കാലങ്ങളായി ഇന്ത്യന്‍ വിപണിയിലെത്തുകയും വിജയം കൈവരിക്കുകയും ചെയ്ത വാഹനമാണ് റെനോ ഡസ്റ്റര്‍. എന്നാല്‍ എസ്‌യുവി വിഭാഗത്തിലെ കടുത്ത മത്സരം മൂലം വാഹനത്തിന്റെ വില്‍പ്പന ഇടിഞ്ഞിരുന്നു.

വില്‍പ്പനയില്‍ നേട്ടമുണ്ടാക്കി റെനോ ഡസ്റ്റര്‍ ഫെയിസ്‌ലിഫ്റ്റ് പതിപ്പ്‌

കഴിഞ്ഞ വര്‍ഷം ജൂലായില്‍ 534 യൂണിറ്റ് ഡസ്റ്ററുകള്‍ വിറ്റപ്പോള്‍ ഇത്തവണ അത് 943 യൂണിറ്റായി വര്‍ധിച്ചു. വാഹനത്തില്‍ വരുത്തിയ പരിഷ്‌ക്കരണങ്ങളാണ് വിപണിയില്‍ നേട്ടമുണ്ടാക്കാന്‍ റെനോയെ സഹായിച്ചത്. രൂപകല്‍പ്പനയിലും ഫീച്ചേഴ്‌സിന്റെ കാര്യത്തിലും ആധുനികത കൊണ്ടുവരികയാണ് കമ്പനി ചെയ്തിരിക്കുന്നത്.

വില്‍പ്പനയില്‍ നേട്ടമുണ്ടാക്കി റെനോ ഡസ്റ്റര്‍ ഫെയിസ്‌ലിഫ്റ്റ് പതിപ്പ്‌

പുതുക്കിയ പുറംമോഡി, ക്രോം സ്റ്റഡഡ് കൂട്ടിച്ചേര്‍ക്കലുകള്‍, പ്രൊജക്ടര്‍ ലൈറ്റുകള്‍, ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡിആര്‍എല്ലുകള്‍, നവീകരിച്ച ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകള്‍, വലിയ ബമ്പറുകള്‍, ഫോഗ് ലാമ്പുകള്‍, സില്‍വര്‍ ആക്‌സന്റുകളാല്‍ ചുറ്റപ്പെട്ട സ്‌കിഡ് പ്ലേറ്റുകള്‍ എന്നിവയെല്ലാം ഫെയ്‌സ്‌ലിഫ്റ്റ് ഡസ്റ്റര്‍ വാഗ്ദാനം ചെയ്യുന്നു.

വില്‍പ്പനയില്‍ നേട്ടമുണ്ടാക്കി റെനോ ഡസ്റ്റര്‍ ഫെയിസ്‌ലിഫ്റ്റ് പതിപ്പ്‌

എന്നാല്‍ വാഹനത്തിന്റെ സൈഡ് ഡിസൈന്‍ പഴയ മോഡലിന് സമനമാണ്. എന്നിരുന്നാലും പുതുതായി രൂപകല്‍പ്പന ചെയ്ത അലോയ് വീലുകള്‍, പരന്ന വീല്‍ ആര്‍ച്ചറുകള്‍, കറുത്ത ക്ലാഡിംഗ് എന്നിവയെല്ലാം ഡസ്റ്ററിന് എസ്‌യുവിയുടെ പരുക്കന്‍ രൂപം നല്‍കാന്‍ സഹായിച്ചിട്ടുണ്ട്. പുതിയ എല്‍ഇഡി ടെയില്‍ ലൈറ്റുകളും ടെയില്‍ ഗെയിറ്റിനായി പുതുക്കിയ സ്റ്റൈലിംഗും ഉപയോഗിച്ച് പിന്‍വശവും നവീകരിച്ചിട്ടുണ്ട്.

വില്‍പ്പനയില്‍ നേട്ടമുണ്ടാക്കി റെനോ ഡസ്റ്റര്‍ ഫെയിസ്‌ലിഫ്റ്റ് പതിപ്പ്‌

എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നതിനായി ഡസ്റ്റര്‍ എസ്‌യുവിയെ റെനോ പരിഷ്‌ക്കരിക്കുകയാണ് ചെയ്തത്. ഇബിഡിയോടുകൂടിയ എബിഎസ്, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡേഴ്‌സ്, ഹൈസ്പീഡ് മുന്നറിയിപ്പ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ട്‌സ്, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നീ സുരക്ഷാ ക്രമീകരണങ്ങളെല്ലാം വാഹനം വാഗ്ദാനം ചെയ്യുന്നു.

വില്‍പ്പനയില്‍ നേട്ടമുണ്ടാക്കി റെനോ ഡസ്റ്റര്‍ ഫെയിസ്‌ലിഫ്റ്റ് പതിപ്പ്‌

വരാനിരിക്കുന്ന ക്രാഷ് ടെസ്റ്റ് ചട്ടങ്ങളും പാലിച്ചാണ് റനോ ഡസ്റ്റര്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തുന്നത്. ഇന്റീരിയറില്‍ പുതുക്കിയ ഡാഷ്‌ബോര്‍ഡ് കൂടുതല്‍ പ്രീമിയം അനുഭവം നല്‍കും. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം പുതിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Most Read: നിസ്സാന്‍ കിക്ക്‌സിന് പുതിയ പ്രാരംഭ ഡീസല്‍ പതിപ്പ്

വില്‍പ്പനയില്‍ നേട്ടമുണ്ടാക്കി റെനോ ഡസ്റ്റര്‍ ഫെയിസ്‌ലിഫ്റ്റ് പതിപ്പ്‌

1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളാണ് പുതിയ ഡസ്റ്ററിനും കരുത്ത് പകരുന്നത്. 1498 സിസി നാല് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 105 bhp കരുത്തില്‍ 142 Nm ടോര്‍ക്ക് ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് സിവിടി ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുമായാണ് ഇണചേരുന്നത്.

Most Read: ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഇനി മുതല്‍ ഹൈബ്രിഡ് പെട്രോള്‍ പതിപ്പിലും

വില്‍പ്പനയില്‍ നേട്ടമുണ്ടാക്കി റെനോ ഡസ്റ്റര്‍ ഫെയിസ്‌ലിഫ്റ്റ് പതിപ്പ്‌

1.5 ലിറ്റര്‍ DCi എഞ്ചിന്‍ രണ്ട് പതിപ്പില്‍ ലഭ്യമാണ്. ആദ്യത്തേത് 84 bhp കരുത്തില്‍ 200 Nm torque സൃഷ്ടിക്കുന്നു. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സാണ് ഇതിനുണ്ടാവുക. ഉയര്‍ന്ന പതിപ്പ് 109 bhp കരുത്തില്‍ 245 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് ഈ പതിപ്പ് വാഗ്ദാനം ചെയ്യുക.

Most Read: എര്‍ട്ടിഗയില്‍ നിന്നും XL6 നെ വ്യത്യസ്തമാക്കുന്നത് എന്തെല്ലാം

വില്‍പ്പനയില്‍ നേട്ടമുണ്ടാക്കി റെനോ ഡസ്റ്റര്‍ ഫെയിസ്‌ലിഫ്റ്റ് പതിപ്പ്‌

പഴയ പതിപ്പിലുണ്ടായിരുന്ന നിറങ്ങള്‍ക്ക് പുറമെ ക്യാപ്‌സിയന്‍ ബ്ലൂ, മഹാഗണി ബ്രൗണ്‍ എന്നീ നിറങ്ങളിലും പുതിയ ഡസ്റ്റര്‍ ലഭ്യമാകും. 7.99 ലക്ഷം രൂപ മുതല്‍ 12.49 ലക്ഷം രൂപവരെയാണ് ഡസ്റ്ററിന്റെ ഫെയിസ്‌ലിഫ്റ്റിന്റെ വില.

വില്‍പ്പനയില്‍ നേട്ടമുണ്ടാക്കി റെനോ ഡസ്റ്റര്‍ ഫെയിസ്‌ലിഫ്റ്റ് പതിപ്പ്‌

നിസാന്‍ കിക്ക്‌സ്, ഹ്യുണ്ടായി ക്രെറ്റ, ടാറ്റ ഹാരിയര്‍ എന്നിവയാണ് റെനോ ഡസ്റ്റര്‍ ഫെയ്‌സ്‌ലിന്റെ വിപണിയിലെ എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
New Renault Duster Facelift Sales Increase. Read more Malayalam
Story first published: Friday, August 9, 2019, 16:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X