എര്‍ട്ടിഗയില്‍ നിന്നും XL6 നെ വ്യത്യസ്തമാക്കുന്നത് എന്തെല്ലാം

ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ വാഹനമാണ് എര്‍ട്ടിഗയുടെ ക്രോസ്ഓവര്‍ മോഡലായ XL6. ഈ മാസം 21 ന് വാഹനത്തെ കമ്പനി വിപണിയില്‍ അവതരിപ്പിക്കും.ഏറെ പ്രതീക്ഷയോടെയാണ് പ്രീമിയം വാഹനമായ XL6 നെ മാരുതി പുറത്തിറക്കുന്നത്.

എര്‍ട്ടിഗയില്‍ നിന്നും XL6 നെ വ്യത്യസ്തമാക്കുന്നത് എന്തെല്ലാം

ജനപ്രിയ എംപിവിയായ എര്‍ട്ടിഗയെ അടിസ്ഥാനമാക്കിയാണ് വാഹനത്തിന്റെ നിര്‍മ്മാണമെങ്കിലും അതില്‍ നിന്നും നിരവധി മാറ്റങ്ങളാണ് മാരുതി XL6 ല്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. എര്‍ട്ടിഗയില്‍ നിന്നും പ്രീമിയം ക്രോസ്ഓവര്‍ XL6 നെ വ്യത്യസ്തമാക്കുന്ന ആറ് ഘടകങ്ങള്‍ ഇതാ.

എര്‍ട്ടിഗയില്‍ നിന്നും XL6 നെ വ്യത്യസ്തമാക്കുന്നത് എന്തെല്ലാം

സുഖപ്രദമായ ക്യാബിന്‍

പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ആറ് സീറ്ററാണ് മാരുതി സുസുക്കി XL6. 2 +3 + 2 സീറ്റിംഗ് ശൈലിയായ എര്‍ട്ടിഗ ഏഴ് സീറ്റര്‍ വാഹനമണ്. മധ്യനിരയിലെ എര്‍ട്ടിഗയുടെ ബെഞ്ച് സീറ്റിന് പകരം പൈലറ്റ് സീറ്റുകളാകും XL6 ന്.

എര്‍ട്ടിഗയില്‍ നിന്നും XL6 നെ വ്യത്യസ്തമാക്കുന്നത് എന്തെല്ലാം

വാഹനത്തിന്റെ സീറ്റിംഗ് 2+ 2 + 2 രീതിയിലാണ് മാരുതി ക്രമീകരിച്ചിരിക്കുന്നത്. ഫാബ്രിക്ക് അപ്‌ഹോള്‍സറിയും ലെതല്‍ ഉപയോഗിച്ചുള്ള സീറ്റുകളുമായിരിക്കും വാഹനം വാഗ്ദാനം ചെയ്യുക. ഇത് ക്യാബിനെ കൂടുതല്‍ പ്രീമിയവും സൗകര്യപ്രദവുമാക്കും.

എര്‍ട്ടിഗയില്‍ നിന്നും XL6 നെ വ്യത്യസ്തമാക്കുന്നത് എന്തെല്ലാം

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍

പൂര്‍ണമായും എല്‍ഇഡി സജ്ജീകരിച്ചുള്ള ഹെഡ്‌ലാമ്പുകളായിരിക്കും മാരുതി സുസുക്കി XL6 ന് നല്‍കുക. കഴിഞ്ഞ ദിവസം പുറത്തുവിട്ട ടീസര്‍ വീഡിയോയില്‍ നിന്ന് ആക്കാര്യം വ്യക്തമാണ. എര്‍ട്ടിഗയുടെ ഉയര്‍ന്ന പതിപ്പുകളില്‍ പോലും ഹാലജണ്‍ ഹെഡ്‌ലാമ്പുകള്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ XL6 നെ കൂടുതല്‍ പ്രീമിയമാക്കി മാറ്റുകയും രാത്രികാലങ്ങളില്‍ മികച്ച ദൃശ്യപരത നല്‍കുകയും ചെയ്യുന്നു.

എര്‍ട്ടിഗയില്‍ നിന്നും XL6 നെ വ്യത്യസ്തമാക്കുന്നത് എന്തെല്ലാം

സ്‌പോര്‍ട്ടി ഇന്റീരിയര്‍

എര്‍ട്ടിഗ ഡ്യുവല്‍ ടോണ്‍ ബ്ലാക്ക്, ബീജ് ക്യാബിന്‍ തീം വാഗ്ദാനം ചെയ്യുമ്പോള്‍ XL6 മുഴുവനായും കറുത്ത നിറത്തിലുള്ള തീമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ എര്‍ട്ടിഗയിലെ വുഡന്‍ ബിറ്റിന് പകരംഇരുണ്ട നിറത്തിലുള്ള വുഡനാണ് XL6 ന് നല്‍കിയിരിക്കുന്നത്. മുഴുവന്‍ സജീകരണങ്ങളും കറുത്ത നിറത്തിലാണെന്നുള്ളത് ക്യാബിന് സ്‌പോര്‍ട്ടി അനുഭവം ഉറപ്പാക്കുന്നു.

Most Read: വിറ്റാര ബ്രെസയുടെ വില്‍പ്പനയില്‍ ഇടിവുണ്ടാകാനുള്ള അഞ്ച് കാരണങ്ങള്‍

എര്‍ട്ടിഗയില്‍ നിന്നും XL6 നെ വ്യത്യസ്തമാക്കുന്നത് എന്തെല്ലാം

വലിപ്പം കൂടുതല്‍

പുതിയ മോഡല്‍ എര്‍ട്ടിഗയെ അടിസ്ഥാനമാക്കിയാണ് രൂപകല്‍പ്പനയെങ്കിലും എര്‍ട്ടിഗയേക്കാള്‍ നീളവും വീതിയും ഉയരവും XL6 ന് കൂടുതലാണ്. എര്‍ട്ടിഗയേക്കാള്‍ 50 mm നീളവും 40 mm വീതിയും 10 mm ഉയരവുമാണ് XL6 ന് കൂടുതലായി മാരുതി സുസുക്കി നല്‍കിയിരിക്കുന്നത്. ഇത് ക്യാബിന്‍ വലിപ്പം കൂട്ടാന്‍ സഹായിച്ചിട്ടുണ്ട്. എന്നാല്‍ എര്‍ട്ടിഗയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 2,740 mm വീല്‍ബേസ് അതേപടി നിലനില്‍ത്തിയിട്ടുണ്ട്.

Most Read: കിയ സെല്‍റ്റോസ്; അറിയേണ്ടതെല്ലാം

എര്‍ട്ടിഗയില്‍ നിന്നും XL6 നെ വ്യത്യസ്തമാക്കുന്നത് എന്തെല്ലാം

വില്‍പ്പന നെക്‌സ ഷോറൂം വഴി

സാധാരണ ഡീലര്‍ഷിപ്പുകളില്‍ നിന്നാണ് എര്‍ട്ടിഗയുടെ വില്‍പ്പന. എന്നാല്‍ മാരുതി സുസുക്കിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ ഷോറൂമുകള്‍ വഴി മാത്രമായിരിക്കും XL6 വില്‍പ്പന നടത്തുക. നിലവില്‍ നാല് കാറുകള്‍ മാത്രമാണ് മാരുതി നെക്‌സ ഷോറൂം വഴി വില്‍പ്പനക്കെത്തുന്നത്. ഇഗ്നിസ്, ബലേനോ, സിയാസ്, S-ക്രോസ് എന്നിവയാണ് അത്. പ്രീമിയം ഡിലര്‍ഷിപ്പിലൂടെ വില്‍ക്കുന്ന ആദ്യ എംപിവി ആയിരിക്കും XL6

Most Read: 20 ദിവസം കൊണ്ട് 23,000 ബുക്കിങ് നേടി കിയ സെല്‍റ്റോസ്

എര്‍ട്ടിഗയില്‍ നിന്നും XL6 നെ വ്യത്യസ്തമാക്കുന്നത് എന്തെല്ലാം

സ്‌പോര്‍ട്ടി എക്‌സ്റ്റീരിയര്‍

സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും XL6 ന്റെ പുറംഭാഗം. എര്‍ട്ടിഗയുടെ മുന്‍ഭാഗത്ത് വലിയ ക്രോം ഉള്‍പ്പെടുത്തുമ്പോള്‍ പുതിയ ക്രോസ്ഓവറിന് ചെറിയ ഗ്രില്ലും പുതുതായി രൂപകല്‍പ്പന ചെയ്ത ഹെഡ്‌ലാമ്പുകളും വാഹനത്തിന് ചെറിയ രൂപം നല്‍കും. മുന്‍വശത്ത് സ്‌കിഡ് പ്ലേറ്റും പിന്നില്‍ കട്ടിയുള്ള കറുത്ത ക്ലാഡിംഗും നല്‍കിയിട്ടുണ്ട്. ഇവയെല്ലാം XL6 നെ വ്യത്യസ്തമാക്കുകയും എര്‍ട്ടിഗയേക്കാള്‍ റോഡ് പ്രസന്‍സ് നല്‍കുകയും ചെയ്യും

More from DriveSpark

Article Published On: Thursday, August 8, 2019, 16:21 [IST]
English summary
Upcoming Maruti Suzuki XL6 BIG changes over the Ertiga. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X