ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഇനി മുതല്‍ ഹൈബ്രിഡ് പെട്രോള്‍ പതിപ്പിലും

ദീര്‍ഘകാലമായി ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കപ്പെടുന്ന ജനപ്രിയ വാഹനമാണ് ടൊയോട്ട ഇന്നോവ. വിറ്റഴിച്ച ഇന്നോവകളില്‍ ഭൂരിഭാഗവും ഡീസല്‍ പതിപ്പുകളായിരുന്നു. രണ്ട് വ്യത്യസ്ത ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് ടൊയോട്ട ഇന്നോവയില്‍ വാഗ്ദാനം ചെയ്യുന്നത്.

ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഇനി മുതല്‍ ഹൈബ്രിഡ് പെട്രോള്‍ പതിപ്പിലും

എന്നാല്‍ വരും വര്‍ഷങ്ങളില്‍ ടൊയോട്ട ഡീസല്‍ എഞ്ചിനുകളുടെ ഉത്പാദനം നിര്‍ത്തലാക്കാന്‍ സാധ്യതകളുണ്ട്. അതിനാല്‍ ടൊയോട്ടയുടെ ഏറ്റവും വില്‍പ്പനയുള്ള ഇന്നോവയെ ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ ഉപയോഗിച്ച് നവീകരിക്കാന്‍ ഒരുങ്ങുകയാണ് ജാപ്പനീസ് നിര്‍മ്മാതാക്കള്‍. ഡീസല്‍ എഞ്ചിന്‍ വാഹനങ്ങളെ ഒഴിവാക്കി പരിസ്ഥിതി സൗഹാര്‍ദ വാഹനങ്ങളിലേക്ക് മാറുന്നതിന്റെ ഭാഗമായുള്ള ടൊയോട്ടയുടെ തന്ത്രമാണിത്.

ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഇനി മുതല്‍ ഹൈബ്രിഡ് പെട്രോള്‍ പതിപ്പിലും

എങ്കിലും ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ ഇന്നോവ ക്രിസ്റ്റയില്‍ തുടരും. 2020 ഏപ്രിലില്‍ ബിഎസ്-VI മലിനീകരണ നിരോധന ചട്ടം നടപ്പിലാകും. അതിനാല്‍ ടൊയോട്ട 2022 മുതല്‍ അവതരിപ്പിക്കാനിരിക്കുന്ന മോഡലുകളെല്ലാം കര്‍ശനമായ ബിഎസ്-VI മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും വിപണിയിലെത്തുക. അതിനാല്‍ ഹൈബ്രിഡ് സാങ്കേതികവിദ്യ വാഹനങ്ങളില്‍ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.

ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഇനി മുതല്‍ ഹൈബ്രിഡ് പെട്രോള്‍ പതിപ്പിലും

ഈ മാറ്റങ്ങള്‍ ഇന്നോവയുടെ അടുത്ത തലമുറ മോഡലുകളില്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. പുതുതലമുറ ഇന്നോവയില്‍ ഡീസല്‍ എഞ്ചിന്‍ കാണാനുള്ള സാധ്യതകള്‍ വിരളമാണ്. അടുത്ത തലമുറയെ ഹൈബ്രിഡ് സംവിധാനത്തിലൂടെ വികസിപ്പിക്കുകയും കര്‍ശനമായ മലിനീകരണ നിരോധന മാനദണ്ഡവും, ഇന്ധനക്ഷമതയും ഉറപ്പുവരുത്തിയാകും വാഹനം വിപണിയിലെത്തുക.

ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഇനി മുതല്‍ ഹൈബ്രിഡ് പെട്രോള്‍ പതിപ്പിലും

ഇന്നോവയുടെ പുതുതലമുറ മോഡല്‍ 2021 ല്‍ അല്ലെങ്കില്‍ 2022 ല്‍ ടൊയോട്ട അവതരിപ്പിക്കും. നിലവില്‍ 2.4, 2.7 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് ഇന്നോവ ക്രിസ്റ്റയില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. Camry, Prius എന്നീ മോഡലുകളില്‍ ഹൈബ്രിഡ് പവര്‍ട്രെയിനുകളും കമ്പനി പുറത്തിറക്കുന്നുണ്ടെങ്കിലും ഈ മോഡലുകളുടെ വില്‍പ്പന വളരെ കുറവാണ്.

Most Read: എര്‍ട്ടിഗയില്‍ നിന്നും XL6 നെ വ്യത്യസ്തമാക്കുന്നത് എന്തെല്ലാം

ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഇനി മുതല്‍ ഹൈബ്രിഡ് പെട്രോള്‍ പതിപ്പിലും

2.4 ലിറ്റര്‍ ടര്‍ബോ ചാര്‍ജിംഗ് ഡീസല്‍ എഞ്ചിന്‍ 143 bhp കരുത്തും 343 Nm torque ഉം സൃഷ്ടിക്കും. 2.8 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ പതിപ്പ്‌ 171 bhp കരുത്തും 360 Nm torque ഉം വാഗ്ദാനം ചെയ്യുന്നു. ആറ് സ്പീഡ്‌ മാനുവല്‍ ഗിയര്‍ബോക്‌സുമായാണ് ഇണചേരുന്നത്‌. ഉയര്‍ന്ന ശേഷി എഞ്ചിനില്‍ ആറ് സ്പീഡ് ടോര്‍ക്ക്‌ കണ്‍വേര്‍ട്ടര്‍ ഗിയര്‍ബോക്‌സുമുണ്ട്.

Most Read: കിയ സെല്‍റ്റോസിനെ നേരിടാന്‍ ക്രെറ്റയെ പരിഷ്‌ക്കരിച്ച് ഹ്യുണ്ടായി

ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഇനി മുതല്‍ ഹൈബ്രിഡ് പെട്രോള്‍ പതിപ്പിലും

പിന്‍വീല്‍ ഡ്രൈവാണ് ഇരു എഞ്ചിന്‍ പതിപ്പുകളിലുമുള്ളത്. 2.7 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനില്‍ 163 bhp കരുത്തും 245 Nm torque ഉം എംപിവി ഉത്പാദിപ്പിക്കും. പരിഷ്‌ക്കരിച്ച ഇന്നോവ ക്രിസ്റ്റ ഏപ്രിലില്‍ വിപണിയിലെത്തിയിരുന്നു. പ്രധാനമായും ഇന്റീരിയറിലാണ് കമ്പനി നവീകരണങ്ങള്‍ കൊണ്ടുവന്നത്.

Most Read: 2019 ജൂലായില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയ കാറുകള്‍

ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഇനി മുതല്‍ ഹൈബ്രിഡ് പെട്രോള്‍ പതിപ്പിലും

ഹീറ്റ് റിജക്ഷന്‍ ഗ്ലാസുകള്‍, യുഎസ്ബി ചാര്‍ജിംഗ് പോയിന്റുകള്‍, VX, MT, ZX, MT, ZX AT എന്നീ വേരിയന്റുകളില്‍ പുത്തന്‍ സ്പീക്കറുകള്‍, ZX, ZX AT വേരിയന്റുകളില്‍ പുതിയ ഐവറി നിറത്തിലുള്ള ഇന്റീരിയര്‍ ഡിസൈന്‍ എന്നിവയാണ് ഇന്നോവ ക്രിസ്റ്റയ്ക്ക് ലഭിച്ച പ്രധാന മാറ്റങ്ങള്‍. 14.93 ലക്ഷം മുതല്‍ 22.43 ലക്ഷം രൂപ വരെയാണ് 2019 ഇന്നോവ ക്രിസ്റ്റയുടെ വിലസൂചിക.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota to replace diesel-powered Innova Crysta with a petrol hybrid version. Read More Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X