2019 ജൂലായില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയ കാറുകള്‍

2019 ജൂലായി മാസത്തില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടിക പുറത്തിറങ്ങി. മാരുതി സുസുക്കിയുടെ വില്‍പ്പനയില്‍ ഇടിവുണ്ടായിട്ടും ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയ പത്ത് കാറുകളില്‍ ഏഴെണ്ണം മാരുതിയുടേതാണ്. ബാക്കി മൂന്ന് കാറുകള്‍ ഹ്യുണ്ടായിയുടേതും.

2019 ജൂലായില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയ കാറുകള്‍

മാരുതി സുസുക്കിയുടെ വാഗണ്‍ ആറാണ് ഏറ്റവും കൂടുതല്‍ വിറ്റുപോയ വാഹനം. ഇന്ത്യയിലെ വില്‍പ്പന കണക്കുകള്‍ അടിസ്ഥാനമാക്കി 2019 ജൂലായില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടിക ഇതാ

2019 ജൂലായില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയ കാറുകള്‍

Rank Model Units
1 Maruti WagonR 15,062
2 Maruti Dzire 12,923
3 Maruti Swift 12,677
4 Maruti Alto 11,577
5 Maruti Baleno 10,482
6 Maruti Eeco 9,814
7 Hyundai Venue 9,585
8 Maruti Ertiga 9,222
9 Hyundai i20 9,012
10 Hyundai Creta 6,585

2019 ജൂലായില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയ കാറുകള്‍

മാരുതി സുസുക്കി വാഗണ്‍ആര്‍

ഇന്ത്യന്‍ വിപണിയിലെ ഏറ്റവും മോശം വില്‍പ്പന ഇടിവാണ് മാരുതി സുസുക്കി നിലവില്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. കമ്പനിയുടെ മിക്ക മോഡലുകളുടേയും വില്‍പ്പനയില്‍ ഇടിവുണ്ടായി. എന്നാല്‍ 15,602 യൂണിറ്റുകളുടെപ്രതിമാസ വില്‍പ്പനയുമായി റെക്കോര്‍ഡ് വളര്‍ച്ച രേഖപ്പെടുത്താന്‍ വാഗണ്‍ആറിന് സാധിച്ചു. 2019ജൂണില്‍ 10,288 യൂണിറ്റ് വില്‍പ്പനയുമായി അഞ്ചാം സ്ഥാനത്തായിരുന്നു ഇത്.

2019 ജൂലായില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയ കാറുകള്‍

മാരുതി സുസുക്കി ഡിസൈര്‍ & സ്വിഫിറ്റ്

12,293 യൂണിറ്റ് വില്‍പ്പനയുമായി ഡിസൈര്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ഹാച്ച്ബാക്ക് പതിപ്പായ സ്വിഫ്റ്റ് 12,677 യൂണിറ്റ് വില്‍പ്പനയുമായി മൂന്നാം സ്ഥാനത്തെത്തി. ഈ രണ്ട് മോഡലുകളുടേയും പ്രതിമാസ വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2019 ജൂണില്‍ ഡിസൈര്‍ 14,868 യൂണിറ്റും സ്വിഫ്റ്റ് 16,330 യൂണിറ്റും വില്‍പ്പന നടത്തിയിരുന്നു.

2019 ജൂലായില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയ കാറുകള്‍

മാരുതി ആള്‍ട്ടോ

കഴിഞ്ഞ കുറേമാസങ്ങളായി വില്‍പ്പനയില്‍ മുന്നില്‍ നിന്നിരുന്ന ആള്‍ട്ടോ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വന്‍ ഇടിവാണ് വാഹനത്തിന്റെ വില്‍പ്പനയില്‍ സംഭവിച്ചത്. 2019 ജൂലായില്‍ വെറും 11,577 യൂണിറ്റുകളാണ് വിറ്റുപോയത്. 2019 ജൂണില്‍ ഇത് 18,000 യൂണിറ്റുകളായിരുന്നു.

2019 ജൂലായില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയ കാറുകള്‍

മാരുതി സുസുക്കി ബലേനോ & ഇക്കോ

മാരുതിയുടെ ബലേനോയും ഇക്കോയും വില്‍പ്പനയില്‍ യഥാക്രമം അഞ്ചും ആറും സ്ഥാനങ്ങള്‍ വഹിക്കുന്നു. ബലേനോയ്ക്ക് 10,482 യൂണിറ്റ് വില്‍പ്പനയുണ്ടായി. അതേസമയം ഇക്കോ കഴിഞ്ഞ മാസം 9,814 യൂണിറ്റ് വില്‍പ്പനയും നടത്തി.

2019 ജൂലായില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയ കാറുകള്‍

ഹ്യുണ്ടായി വെന്യു

ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി ഹ്യുണ്ടായി വെന്യു മാറി. കോംപാക്ട് എസ്‌യുവിയായ വാഹനം 9,585 യൂണിറ്റ് വാഹനങ്ങളാണ് വില്‍പ്പന നടത്തി ഏഴാം സ്ഥാനത്തെത്തി.

2019 ജൂലായില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയ കാറുകള്‍

മാരുതി സുസുക്കി എര്‍ട്ടിഗ

മാരുതി സുസുക്കിയുടെ ഏറ്റവും ജനപ്രിയ എംപിവിയായ എര്‍ട്ടിഗയാണ് പട്ടികയില്‍ എട്ടാം സ്ഥാനത്ത്. 9,222 യൂണിറ്റ് വില്‍പ്പനയാണ് എര്‍ട്ടിഗ രേഖപ്പെടുത്തിയത്. വിറ്റാക ബ്രെസയെ പിന്‍തള്ളിയാണ് എര്‍ട്ടിഗ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയ വാഹനമായി മാറിയത്.

2019 ജൂലായില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയ കാറുകള്‍

ഹ്യുണ്ടായി എലൈറ്റ് i20 & ക്രെറ്റ

ഹ്യുണ്ടായിയുടെ ഹാച്ചബാക്ക് മോഡലായ എലൈറ്റ് i20 ഉം എസ്‌യുവി ശ്രേണിയില്‍പെട്ട ക്രെറ്റയുമാണ് ഒമ്പത,് പത്ത് സ്ഥാനങ്ങളില്‍. 9,012 യൂണിറ്റ് വില്‍പ്പന i20 നടത്തിയപ്പോള്‍ 6,585 യൂണിറ്റുകള്‍ വിറ്റ് ക്രെറ്റയും ആദ്യ പത്തില്‍ ഇടംനേടി.

2019 ജൂലായില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയ കാറുകള്‍

നിലവിലെ ഏറ്റവും വലിയ തകര്‍ച്ച ഇന്ത്യന്‍ വാഹന വിപണി നേരിടുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ഏഴ് വാഹനങ്ങളാണ് മികച്ച രീതിയില്‍ വില്‍പ്പന നടത്തി വില്‍പ്പന കണക്കില്‍ ആധിപത്യം നേടി.

2019 ജൂലായില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയ കാറുകള്‍

മാരുതിയുടെ ഇടിവ് മുതലെടുക്കാന്‍ ഹ്യുണ്ടായിക്ക് സാധിച്ചു. പ്രത്യേകിച്ച് വെന്യു എന്ന പുതിയ എസ്‌യുവിയെ വിപണിയിലെത്തിച്ചതാണ് ഹ്യുണ്ടായിക്ക് തുണയായത്.

More from DriveSpark

Article Published On: Tuesday, August 6, 2019, 16:04 [IST]
English summary
Top-Selling Cars In India For July 2019. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X