ട്രൈബറിന് പിന്നാലെ ക്വിഡിന്റെ പുതിയ പതിപ്പുമായി റെനോ

ഫ്രഞ്ച് തറവാട്ടില്‍ നിന്നുള്ള ചെറിയ ഹാച്ച്ബാക്ക് കാറാണ് റെനോ ക്വിഡ്. അടുത്ത മാസം വാഹനത്തിന്റെ പുതിയ പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. പുതിയ പതിപ്പിന്റെ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങള്‍ നേരത്തെയും പുറത്തുവന്നിരുന്നു.

ട്രൈബറിന് പിന്നാലെ ക്വിഡിന്റെ പുതിയ പതിപ്പുമായി റെനോ

കഴിഞ്ഞ മാസമാണ് റെനോ ഡെസ്റ്ററിന്റെ പുതിയ പതിപ്പിനെ കമ്പനി വിപണയില്‍ അവതരിപ്പിച്ചത്. ഈ മാസം എംപിവി ശ്രേണിയിലേക്ക് ട്രൈബറിനെയും കമ്പനി അണിനിരത്തും. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ക്വിഡിന്റെ പുതിയ പതിപ്പിനെയും കമ്പനി വിപണിയില്‍ എത്തിക്കുന്നത്.

ട്രൈബറിന് പിന്നാലെ ക്വിഡിന്റെ പുതിയ പതിപ്പുമായി റെനോ

2014 -ല്‍ ക്വിഡിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചതു മുതല്‍ റെനോയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറാണ്. ഈ ശ്രണിയിലെ മറ്റുള്ള മോഡലുകള്‍ എല്ലാം തന്നെ പുതിയ പതിപ്പുകളെ വിപണിയില്‍ അവതരിപ്പിച്ചതോടെയാണ് റെനോയും ക്വിഡിനെ പുതുക്കിയത്.

ട്രൈബറിന് പിന്നാലെ ക്വിഡിന്റെ പുതിയ പതിപ്പുമായി റെനോ

ചെന്നൈയിലെ ഒറഗഡാമിലെ റെനോ-നിസാന്‍ സംയുക്ത നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് ക്വിഡ് വിപണിയില്‍ എത്തുന്നത്. കുറഞ്ഞ ചിലവില്‍ കാറുകള്‍ പുറത്തിറക്കാന്‍ റെനോയും നിസാനും സംയുക്തമായി വികസിപ്പിച്ച CMF-A അടിത്തറയാണ് ക്വിഡ് ഉപയോഗിക്കുന്നത്.

ട്രൈബറിന് പിന്നാലെ ക്വിഡിന്റെ പുതിയ പതിപ്പുമായി റെനോ

ക്വിഡിനെ കൂടാതെ ഡാറ്റ്സന്‍ റെഡി-ഗോയും ഇതേ അടിത്തറ പങ്കിടുന്നുണ്ട്. വിപണിയില്‍ എത്താനിരിക്കുന്ന കമ്പനിയുടെ പുതിയ എംപിവി ട്രൈബറിനെയും ഇതേ പ്ലാറ്റ്‌ഫോമില്‍ തന്നെയാകും വിപണിയില്‍ എത്തിക്കുക.

ട്രൈബറിന് പിന്നാലെ ക്വിഡിന്റെ പുതിയ പതിപ്പുമായി റെനോ

ചൈനയില്‍ വിപണിയില്‍ അവതരിപ്പിച്ച ക്വിഡിന്റെ ഇലക്ട്രിക്ക് K-ZE കണ്‍സെപ്റ്റിലാണ് പുതിയ പതിപ്പ് എത്തുന്നത്. അതുകൊണ്ട് റെഗുലര്‍ ക്വിഡുമായി സാമ്യമുണ്ടെങ്കിലും മുന്‍വശത്ത് മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. നേര്‍ത്ത എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡേടൈം റണ്ണിങ് ലാമ്പുകള്‍, സ്‌കിഡ് പ്ലെയ്റ്റ് തുടങ്ങിയവ പുതിയ പതിപ്പിലെ സവിശേഷതകളാണ്.

ട്രൈബറിന് പിന്നാലെ ക്വിഡിന്റെ പുതിയ പതിപ്പുമായി റെനോ

എല്‍ഇഡി ടെയ്ല്‍ ലാമ്പും പുതിയ ഡിസൈനിലുള്ള ബംമ്പറും പിന്നില്‍ ഇടം പിടിച്ചേക്കും. സുരക്ഷ വര്‍ധിപ്പിച്ച പതിപ്പിനെയാകും കമ്പനി വിപണിയില്‍ അവതരിപ്പിക്കുക. 2019 ഒക്ടോബര്‍ മുതല്‍ ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്മെന്റ് പ്രോഗ്രാം (BNVSAP) നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ എത്തും.

Most Read: അഭിമനത്തോടെ കാണേണ്ട ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങള്‍

ട്രൈബറിന് പിന്നാലെ ക്വിഡിന്റെ പുതിയ പതിപ്പുമായി റെനോ

ഇത് മുന്നില്‍ കണ്ടാണ് റെനോ സുരക്ഷ വര്‍ധിപ്പിച്ച പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ വരാനിരിക്കെ ക്വിഡിന്റെ ദൃഢത കമ്പനി കൂട്ടിയോയെന്ന കാര്യം വ്യക്തമല്ല. മുമ്പ് ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ ക്വിഡ് വന്‍ പരാജയമായിരുന്നു.

Most Read: കഴിഞ്ഞ കാല പ്രധാനമന്ത്രിമാരുടെയും രാഷ്ട്രപതിമാരുടെയും ഔദ്യോഗിക വാഹനങ്ങള്‍

ട്രൈബറിന് പിന്നാലെ ക്വിഡിന്റെ പുതിയ പതിപ്പുമായി റെനോ

ഇനി മുതല്‍ മുഴുവന്‍ ക്വിഡ് വകഭേദങ്ങളിലും ABS അടിസ്ഥാന സുരക്ഷാ ഫീച്ചറായി ഒരുങ്ങും. ഡ്രൈവര്‍ എയര്‍ബാഗ്, സ്പീഡ് സെന്‍സിംഗ് ഡോര്‍ ലോക്ക്, ELR സീറ്റ് ബെല്‍റ്റ്, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, വേഗ മുന്നറിയിപ്പ് സംവിധാനം തുടങ്ങിയ സംവിധാനങ്ങളും പുതിയ ക്വിഡില്‍ സ്ഥാനം പിടിച്ചേക്കും.

Most Read: ബജാജ് - കെടിഎം കൂട്ടുകെട്ടില്‍ പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍

ട്രൈബറിന് പിന്നാലെ ക്വിഡിന്റെ പുതിയ പതിപ്പുമായി റെനോ

ഉയര്‍ന്ന വകഭേദങ്ങളില്‍ ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഓപ്ഷനുകള്‍ ലഭിച്ചേക്കും. ട്രാഫിക്ക് അസിസ്റ്റ് എന്ന് റെനോ വിശേഷിപ്പിക്കുന്ന ക്രൊള്‍ മോഡ് ക്വിഡ് എഎംടി മോഡലുകളിലും ഇടം കണ്ടെത്തിയേക്കും.

ട്രൈബറിന് പിന്നാലെ ക്വിഡിന്റെ പുതിയ പതിപ്പുമായി റെനോ

അതേസമയം മോഡലില്‍ അധിക സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയേക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ വാഹനവിപണിയിലെ മാന്ദ്യം തന്നെയാണ് അതിന് കാരണം. അധിക ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാല്‍ വില ഉയരും.

ട്രൈബറിന് പിന്നാലെ ക്വിഡിന്റെ പുതിയ പതിപ്പുമായി റെനോ

മാന്ദ്യത്തില്‍ നില്‍ക്കുന്ന വിപണിയിലേക്ക് വില കൂടിയ മോഡലിനെ അവതിപ്പിച്ചാല്‍ വില്‍പ്പന ഉയരില്ലെന്നും റിപ്പോര്‍ട്ട് സുചന നല്‍കുന്നു. രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന കാറുകള്‍ക്കൊപ്പമാണ് ക്വിഡും ഇടം പിടിച്ചിരിക്കുന്നത്.

ട്രൈബറിന് പിന്നാലെ ക്വിഡിന്റെ പുതിയ പതിപ്പുമായി റെനോ

രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ക്വിഡ് വിപണിയില്‍ ഉള്ളത്. 800 സിസി മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍, 1.0 ലിറ്റര്‍ മുന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് വാഹനത്തിന്റെ കരുത്ത്. ഇതു എഞ്ചിനുകളും ബിഎസ് VI നിലവാരത്തിലേക്ക് മാറ്റിയേക്കും.

ട്രൈബറിന് പിന്നാലെ ക്വിഡിന്റെ പുതിയ പതിപ്പുമായി റെനോ

2020 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന ബിഎസ് VI മലിനീകരണ നിരോധന ചട്ടങ്ങളനുസരിച്ച് നിര്‍മ്മാതാക്കളെല്ലാം പുതിയ മോഡലുകള്‍ക്ക് ബിഎസ് VI കംപ്ലെയിന്റ് എഞ്ചിനാണ് നല്‍കുന്നത്. എന്നാല്‍ ക്വിഡിന്റെ പുതിയ പതിപ്പില്‍ അത് ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല.

ട്രൈബറിന് പിന്നാലെ ക്വിഡിന്റെ പുതിയ പതിപ്പുമായി റെനോ

800 സിസി മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 57 bhp കരുത്താണ്. 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് പരമാവധി 67 bhp കരുത്തും 91 Nm torque ഉം ഉത്പാദിപ്പിക്കും. രണ്ട് എഞ്ചിന്‍ പതിപ്പുകളിലും അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് നല്‍കിയിരിക്കുന്നത്.

ട്രൈബറിന് പിന്നാലെ ക്വിഡിന്റെ പുതിയ പതിപ്പുമായി റെനോ

അതേസമയം 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ അഞ്ച് സ്പീഡ് എഎംടി ഗിയര്‍ബോക്‌സും ലഭ്യമാണ്. മാരുതി വാഗണ്‍ആർ, മാരുതി ആള്‍ട്ടോ, ഹ്യുണ്ടായി സാന്‍ട്രോ, ടാറ്റ ടിയാഗൊ മോഡലുകളുമായും ക്വിഡ് മത്സരിക്കുക. 2022 -ല്‍ റെനോ ഇന്ത്യയില്‍ ഹാച്ച്ബാക്കിന്റെ ഇലക്ട്രിക്ക് വേരിയന്റ് അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്.

More from DriveSpark

Article Published On: Saturday, August 17, 2019, 14:34 [IST]
English summary
Renault Kwid facelift launch details. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X