ഏപ്രില്‍ മുതല്‍ റെനോ ക്വിഡിന് വില കൂടും
അടുത്തമാസം മുതല്‍ റെനോ ക്വിഡിന് വില കൂടും. 2019 ഏപ്രില്‍ മുതല്‍ ക്വിഡിന് മൂന്നുശതമാനം വില വര്‍ധിക്കുമെന്ന് റെനോ വ്യക്തമാക്കി. ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം ചട്ടങ്ങള്‍ പ്രകാരം ക്വിഡിനെ കമ്പനി പുതുക്കിയത് അടുത്തിടെയാണ്. കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ലഭിച്ചെങ്കിലും കാറിന്റെ വില കൂട്ടാന്‍ അന്നു റെനോ തയ്യാറായില്ല.

നിലവില്‍ 2.66 ലക്ഷം രൂപയാണ് പ്രാരംഭ ക്വിഡ് STD വകഭേദത്തിന് വില. ഏറ്റവും ഉയര്‍ന്ന ക്വിഡ് ക്ലൈമ്പര്‍ മോഡല്‍ 4.6 ലക്ഷം രൂപയ്ക്ക് വില്‍പ്പനയ്ക്ക് വരുന്നൂ. മൂന്നു ശതമാനം വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ 2.74 ലക്ഷം മുതല്‍ 4.72 ലക്ഷം രൂപ വരെ കാറിന് വിലസൂചിക ഉയരും. വിപണിയില്‍ മാരുതി ആള്‍ട്ടോ, ഹ്യുണ്ടായി സാന്‍ട്രോ, ഡാറ്റ്‌സന്‍ റെഡി-ഗോ തുടങ്ങിയ മോഡലുകളുമായാണ് റെനോ ക്വിഡിന്റെ മത്സരം.

കുറഞ്ഞ ചിലവില്‍ കാറുകള്‍ പുറത്തിറക്കാന്‍ റെനോയും നിസാനും സംയുക്തമായി വികസിപ്പിച്ച CMF-A അടിത്തറ ക്വിഡിനും ആധാരമാവുന്നു. 2015 -ല്‍ കടന്നുവന്ന ക്വിഡ് ഹാച്ച്ബാക്ക് ചുരുങ്ങിയകാലം കൊണ്ടാണ് ഏറ്റവും വില്‍പ്പനയുള്ള റെനോ കാറായി മാറിയത്. 2.75 ലക്ഷത്തില്‍പ്പരം ക്വിഡ് യൂണിറ്റുകള്‍ കമ്പനി ഇന്ത്യയില്‍ വിറ്റുകഴിഞ്ഞു.
Most Read: രണ്ടാമതൊരു ലംബോര്‍ഗിനി കൂടി കേരളത്തിലേക്ക്, ആദ്യത്തേത് പൃഥ്വിരാജിന്റെ പക്കല്‍

ഇന്ത്യന്‍ നിര്‍മ്മിത ക്വിഡ് ഹാച്ച്ബാക്കുകളെ വിദേശ വിപണികളിലും റെനോ വില്‍ക്കുന്നുണ്ട്. 2020 ഓടെ ക്വിഡിന്റെ പൂര്‍ണ വൈദ്യുത പതിപ്പിനെ പുറത്തിറക്കാനുള്ള ആലോചനയിലാണ് റെനോ. അതേസമയം നിലവില്‍ രണ്ടു എഞ്ചിന്‍ പതിപ്പുകള്‍ കാറില്‍ തുടിക്കുന്നു. 57 bhp കരുത്തു കുറിക്കാന്‍ ക്വിഡിലെ 800 സിസി മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് ശേഷിയുണ്ട്.

1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 68 bhp കരുത്ത് പരമാവധി അവകാശപ്പെടും. ഇരു എഞ്ചിന്‍ പതിപ്പുകളിലും അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. ക്വിഡ് 1.0 ലിറ്റര്‍ പതിപ്പില്‍ അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനലായി തിരഞ്ഞെടുക്കാം.

നിലവില്‍ രാജ്യത്തെ ഏറ്റവും ചെറിയ കാറുകളില്‍ ഒന്നാണ് ക്വിഡ്. പുതിയ സുരക്ഷാ ചട്ടങ്ങള്‍ മാനിച്ച് മുഴുവന്‍ ക്വിഡ് വകഭേദങ്ങളിലും എബിഎസ് അടിസ്ഥാന സുരക്ഷാ ഫീച്ചറായി ഒരുങ്ങുന്നുണ്ട്. ഡ്രൈവര്‍ എയര്‍ബാഗ്, സ്പീഡ് സെന്‍സിംഗ് ഡോര്‍ ലോക്ക്, ELR സീറ്റ് ബെല്‍റ്റ്, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, വേഗ മുന്നറിയിപ്പ് സംവിധാനം തുടങ്ങിയവയും ഹാച്ച്ബാക്കിലെ സുരക്ഷാ ക്രമീകരണങ്ങളില്‍പ്പെടും.
Most Read: ട്രക്കിന് പിന്നില്‍ ഇടിച്ചു കയറി മഹീന്ദ്ര മറാസോ, യാത്രക്കാര്‍ സുരക്ഷിതര്‍

ഹാച്ച്ബാക്കിന്റെ ഉയര്‍ന്ന വകഭേദങ്ങളില്‍ മാത്രമെ ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഓപ്ഷനുകള്‍ ഒരുങ്ങുന്നുള്ളൂ. ട്രാഫിക്ക് അസിസ്റ്റ് എന്ന് റെനോ വിശേഷിപ്പിക്കുന്ന ക്രൊള്‍ മോഡ് ക്വിഡ് എഎംടി മോഡലുകളുടെ മാത്രം സവിശേഷതയാണ്. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും എസ്‌യുവികളുടെ ഭാവവും വിപണിയില്‍ ക്വിഡിന് മിനി ക്രോസ്ഓവര്‍ ശൈലിയാണ് സമ്മാനിക്കുന്നത്.

ഡീലര്‍ഷിപ്പ് തലത്തില്‍ ഒട്ടനവധി കസ്റ്റമൈസ് ഓപ്ഷനുകള്‍ ക്വിഡില്‍ ഒരുങ്ങുന്നുണ്ടെന്നതും പ്രത്യേകം പരാമര്‍ശിക്കണം. വാറന്റി നഷ്ടപ്പെടുത്താതെതന്നെ കാര്‍ കസ്റ്റമൈസ് ചെയ്യാനുള്ള അവസരം ക്വിഡ് ഉടമകള്‍ക്ക് റെനോ നല്‍കുന്നുണ്ട്.


Click it and Unblock the Notifications








