മാരുതി ബ്രെസ്സയുടെ വിപണി മോഹിച്ച് റെനോ, പുതിയ എസ്‌യുവി വരുന്നൂ

ഇന്ത്യന്‍ വിപണിയില്‍ നാല് മീറ്ററില്‍ താഴെയുള്ളൊരു എസ്‌യുവി അവതരിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് ഈ വര്‍ഷം തുടക്കത്തില്‍ തന്നെ റെനോ അറിയിച്ചതാണ്. ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളുടെ തീരുമാനം. ഇക്കാരണത്താല്‍ പുതിയ വാഹനങ്ങളും കമ്പനിയുടെ പക്കല്‍ നിന്ന് ഇന്ത്യന്‍ വിപണി തേടിയെത്തും.

മാരുതി ബ്രെസ്സയുടെ വിപണി മോഹിച്ച് റെനോ, പുതിയ എസ്‌യുവി വരുന്നൂ

2022 -ഓടെ അഞ്ച് ലക്ഷം യൂണിറ്റായി വില്‍പ്പന ഉയര്‍ത്താനും കമ്പനിയ്ക്ക് പദ്ധതിയുണ്ട്. ഇതിനായി തന്നെ അടുത്ത മൂന്ന് വര്‍ഷങ്ങളില്‍ ഇപ്പോഴുള്ളതിനെക്കാള്‍ ഇരട്ടി വില്‍പ്പന ലക്ഷ്യമാക്കിയാവും റെനോ നീങ്ങുക.

മാരുതി ബ്രെസ്സയുടെ വിപണി മോഹിച്ച് റെനോ, പുതിയ എസ്‌യുവി വരുന്നൂ

അടുത്തിടെയാണ് പുതിയ എംപിവിയായ ട്രൈബറിനെ റെനോ അനാവരണം ചെയ്തത്. ഈ വര്‍ഷം രണ്ടാം പാദത്തോടെയാവും ട്രൈബര്‍ എംപിവി വില്‍പ്പനയ്‌ക്കെത്തുക. ആദ്യ വര്‍ഷം തന്നെ എംപിവിയുടെ 60,000 യൂണിറ്റ് വില്‍പ്പനയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

മാരുതി ബ്രെസ്സയുടെ വിപണി മോഹിച്ച് റെനോ, പുതിയ എസ്‌യുവി വരുന്നൂ

പുതിയ എംപിവിയെ വിപണിയില്‍ അനാവരണം ചെയ്‌തെങ്കിലും കമ്പനിയുടെ ആകെ വില്‍പ്പന കൂട്ടണമെങ്കില്‍ സ്ഥിരതയാര്‍ന്ന മറ്റൊരു വാഹനം കൂടി വിപണിയിലുണ്ടാവണം. ഇത് തന്നെയാണ് ഒരു എസ്‌യുവിയെ കൂടി രംഗത്തിറക്കാന്‍ കമ്പനി തീരമാനിക്കുന്നതിന്റെ കാരണവും.

മാരുതി ബ്രെസ്സയുടെ വിപണി മോഹിച്ച് റെനോ, പുതിയ എസ്‌യുവി വരുന്നൂ

ഇന്ത്യന്‍ വാഹന വിപണിയില്‍ തന്നെ ഏറ്റവും വാശിയേറിയ മത്സരം നടക്കുന്ന ശ്രേണിയിലേക്കാണ് പുതിയ എസ്‌യുവിയെ കമ്പനി എത്തിക്കുന്നത്.

മാരുതി ബ്രെസ്സയുടെ വിപണി മോഹിച്ച് റെനോ, പുതിയ എസ്‌യുവി വരുന്നൂ

ശ്രേണിയിലെ വമ്പന്മാരായ ടാറ്റ നെക്‌സോണ്‍, മാരുതി വിറ്റാര ബ്രെസ്സ, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എന്നിവര്‍ക്ക് പുറമെ അടുത്തിടെ മഹീന്ദ്ര XUV300, ഹ്യുണ്ടായി വെന്യു എന്നിവര്‍ കൂടിയെത്തിയതോടെയാണ് ശ്രേണി കടുത്ത മത്സരത്തിലേക്ക് വഴി മാറിയത്.

Most Read: ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഇരട്ടിയാകും, പുതിയ ഭേദഗതി ഇങ്ങനെ

മാരുതി ബ്രെസ്സയുടെ വിപണി മോഹിച്ച് റെനോ, പുതിയ എസ്‌യുവി വരുന്നൂ

HBC എന്ന് വിളിക്കുന്ന എസ്‌യുവിയെ കമ്പനി വിപണിയിലെത്തിക്കുമെന്ന് മുന്‍പ് വാര്‍ത്തകളുണ്ടായിരുന്നു. ക്വിഡിന്റെ വിജയം പുതിയ HBC എസ്‌യുവിയും തുടരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. CMF- A+ പ്ലാറ്റ്‌ഫോമിലാവും പുതിയ എസ്‌യുവി ഒരുങ്ങുക.

Most Read: ടാക്സി കുപ്പായമിട്ട് മാരുതി എർട്ടിഗ, വിതരണം തുടങ്ങി

മാരുതി ബ്രെസ്സയുടെ വിപണി മോഹിച്ച് റെനോ, പുതിയ എസ്‌യുവി വരുന്നൂ

ആറ് മുതല്‍ 9.5 ലക്ഷം രൂപയാണ് പുതിയ എസ്‌യുവിയ്ക്ക് പ്രതീക്ഷിക്കുന്ന എക്‌സ്‌ഷോറൂം വില. ട്രൈബര്‍ എംപിവിയുമായി നിരവധി സാമ്യം വച്ചു പുലര്‍ത്തുന്നതാവും വരാനിക്കുന്ന എസ്‌യുവി. 999 സിസി മൂന്ന് സിലിണ്ടര്‍ ഇരട്ട VVT പെട്രോള്‍ എഞ്ചിനാവും പുതിയ HBC എസ്‌യുവിയുടെ ഹൃദയം.

Most Read: ഗുണനിലവാരത്തില്‍ മുന്നില്‍ ഈ കാര്‍ കമ്പനികള്‍, നിരാശപ്പെടുത്തി വോള്‍വോ

മാരുതി ബ്രെസ്സയുടെ വിപണി മോഹിച്ച് റെനോ, പുതിയ എസ്‌യുവി വരുന്നൂ

അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സാവും എസ്‌യുവിയിലുണ്ടാവുക. ഭാരത് സ്‌റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചുള്ള എഞ്ചിന്‍ യൂണിറ്റാവും എസ്‌യുവിയില്‍ കമ്പനി ഉള്‍പ്പെടുത്തുക. എന്നാല്‍, ഡീസല്‍ യൂണിറ്റ് എസ്‌യുവിയക്ക് ലഭിക്കില്ല. പുത്തന്‍ എസ്‌യുവി വിപണി തേടിയെത്തുന്നതിന് മുമ്പ് തന്നെ പരിഷ്‌കരിച്ച ക്വിഡിനെയും ഡസ്റ്ററിനെയും റെനോ വില്‍പ്പനയ്‌ക്കെത്തിക്കും.

*പ്രതീകാത്മക ചിത്രങ്ങള്‍

Source: ET Auto

More from DriveSpark

Article Published On: Wednesday, June 26, 2019, 11:16 [IST]
English summary
Renault To Be Launch Sub Four Metre SUV. Read In Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X