ആഢംബരം നിറഞ്ഞൊഴുകി റോള്‍സ് റോയ്‌സ് കലിനന്‍ — വീഡിയോ

റോള്‍സ് റോയ്‌സ് കലിനന്‍. ലോകത്തെ ഏറ്റവും വിലകൂടിയ പ്രൊഡക്ഷന്‍ എസ്‌യുവി. ആഢംബരവും അഴകും കരുത്തും ഒരുപോലെ സമന്വയിക്കുന്നു റോള്‍സ് റോയ്‌സ് കലിനനില്‍. ഇന്ത്യയില്‍ 6.95 കോടി രൂപയാണ് കലിനന്‍ എസ്‌യുവിക്ക് വില (ദില്ലി ഷോറൂം). ഇതിനകം വിരലിലെണ്ണാവുന്ന കലിനന്‍ യൂണിറ്റുകള്‍ രാജ്യത്ത് ഓടാന്‍ തുടങ്ങിതാനും.

ആഢംബരം നിറഞ്ഞൊഴുകി റോള്‍സ് റോയ്‌സ് കലിനന്‍ — വീഡിയോ

എന്തുകൊണ്ടായിരിക്കാം കലിനന് ഇത്ര ഉയര്‍ന്ന വിലയെന്ന് ചിന്തിക്കുന്നുണ്ടോ? സവിശേഷമായ സൗകര്യങ്ങളും സംവിധാനങ്ങളും എസ്‌യുവിയുടെ വില ന്യായീകരിക്കും. കലിനനിലെ ആഢംബര സൗകര്യങ്ങള്‍ തൊട്ടറിഞ്ഞുകൊണ്ടുള്ള പുതിയ വീഡിയോ ഇപ്പോള്‍ വാഹന ലോകത്ത് പ്രചാരം നേടുകയാണ്. ഈ അവസരത്തില്‍ റോള്‍സ് റോയ്‌സ് കലിനന്റെ കൂടുതല്‍ വിശേഷങ്ങള്‍ ഇവിടെ പരിശോധിക്കാം.

ആഢംബരം നിറഞ്ഞൊഴുകി റോള്‍സ് റോയ്‌സ് കലിനന്‍ — വീഡിയോ

ട്യൂസോണ്‍ സണ്‍ നിറപ്പകിട്ടുള്ള കലിനന്‍ എസ്‌യുവിയാണ് വീഡിയോയില്‍. സുഖസൗകര്യങ്ങളുടെ കാര്യത്തില്‍ ലംബോര്‍ഗിനി ഉറൂസ്, ബെന്റ്‌ലി ബെന്റേഗ തുടങ്ങിയ വീരന്മാര്‍പോലും കലിനന് പിന്നിലാണ്. ബട്ടണ്‍ അമര്‍ത്തുന്നപക്ഷം പിന്‍ ബൂട്ട് (ടെയില്‍ഗേറ്റ്) തുറന്ന് താനെ സജ്ജമാവുന്ന കസേരകളും മേശയുമാണ് കലിനനിലെ മുഖ്യാകര്‍ഷണം.

Most Read: പത്തുലക്ഷത്തിന് താഴെ ഏറ്റവും സുരക്ഷയുള്ള കാറുകള്‍ (ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റ് അടിസ്ഥാനപ്പെടുത്തി)

ആഢംബരം നിറഞ്ഞൊഴുകി റോള്‍സ് റോയ്‌സ് കലിനന്‍ — വീഡിയോ

വ്യൂയിങ് സൂട്ട് പാക്കേജെന്ന് ഈ സംവിധാനത്തെ കമ്പനി വിശേഷിപ്പിക്കുന്നു. ദീര്‍ഘദൂര യാത്രകളില്‍ വിശ്രമിക്കാനുള്ള സൗകര്യം എസ്‌യുവിയില്‍ത്തന്നെ കമ്പനി ഒരുക്കുന്നെന്ന് സാരം. ബൂട്ട് തുറന്നാലും പുറത്തെ ചൂട് ക്യാബിനിലേക്ക് കടക്കില്ല. ഇതിനായി പ്രത്യേക ഗ്ലാസ്സ് പാനല്‍ ക്യാബിന് പിറകിലുണ്ട്. ബൂട്ട് തുറക്കുന്ന വേളയില്‍ ഗ്ലാസ്സ് പാനല്‍ ക്യാബിന് പിന്നില്‍ ഉയരും.

ആഢംബരം നിറഞ്ഞൊഴുകി റോള്‍സ് റോയ്‌സ് കലിനന്‍ — വീഡിയോ

പിറകിലെ സെന്റര്‍ കണ്‍സോളില്‍ പാനീയങ്ങള്‍ തണുപ്പോടെ സൂക്ഷിക്കാനുള്ള ചില്ലര്‍ സൗകര്യം എസ്‌യുവിയിലുണ്ട്. റോള്‍സ് റോയ്‌സ് പ്രത്യേകം നിര്‍മ്മിച്ച സ്ഫടിക ഗ്ലാസ്സുകളും ഇതിനകത്ത് ഒരുങ്ങുന്നു. ചൂടുപകരുന്ന ആംറെസ്റ്റുകള്‍, വിവിധ ഡ്രൈവിങ് മോഡുകള്‍, വിഹഗവീക്ഷണമുള്ള 360 ഡിഗ്രി ക്യാമറ, പിന്‍ സീറ്റുകളിലെ ഓട്ടോമാറ്റിക് മസാജ് സൗകര്യം, നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തെ ഓര്‍മ്മപ്പെടുത്തുന്ന മേല്‍ക്കൂര എന്നിങ്ങനെ വിശേഷങ്ങള്‍ ഒരുപാടുണ്ട് റോള്‍സ് റോയ്‌സ് കലിനനില്‍.

ആഢംബരം നിറഞ്ഞൊഴുകി റോള്‍സ് റോയ്‌സ് കലിനന്‍ — വീഡിയോ

അഞ്ചു സീറ്റര്‍ കലിനാനെ ആവശ്യാനുസരണം നാലു സീറ്ററാക്കി ചുരുക്കാമെന്നതും മോഡലിന്റെ പ്രധാന സവിശേഷതയാണ്. ഇന്‍ഡീജ്വല്‍ സീറ്റ് സംവിധാനം എസ്‌യുവിയെ നാലു സീറ്ററാക്കി മാറ്റാന്‍ സഹായിക്കും. മറ്റു റോള്‍സ് റോയ്സുകളുമായി താരതമ്യം ചെയ്താല്‍ കലിനാന്റെ അകത്തളം നവീനവും ആധുനികവുമാണെന്ന് സമ്മതിക്കേണ്ടി വരും. പതിവു പോലെ ഗുണനിലവാരത്തിലോ, സാങ്കേതികതയിലോ ബ്രിട്ടീഷ് നിര്‍മ്മാതാക്കള്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ല.

ആഢംബരം നിറഞ്ഞൊഴുകി റോള്‍സ് റോയ്‌സ് കലിനന്‍ — വീഡിയോ

തലതിരിഞ്ഞ സൂയിസയിഡ് ഡോറുകളും കലിനനില്‍ പരാമര്‍ശിക്കണം. പതിവ് ഡോര്‍ ശൈലിക്ക് നേര്‍വിപരീതമാണ് എസ്‌യുവിയിലെ ഡോറുകള്‍. മോഡലിന്റെ പുറംമോടിയിലും ബ്രിട്ടീഷ് കമ്പനിയുടെ തനത് കൈയ്യൊപ്പ് തെളിഞ്ഞു കിടപ്പുണ്ട്. മുന്നില്‍ നിന്ന് നോക്കുമ്പോള്‍ റോള്‍സ് റോയ്‌സ് ഫാന്റത്തെ കലിനന്‍ ഓര്‍മ്മപ്പെടുത്തും.

Most Read: 9.6 ലക്ഷം രൂപയ്ക്ക് ഥാറിനെ ഡെയ്‌ബ്രേക്ക് എഡിഷനാക്കാം

മുന്നിലെ പാന്തിയോണ്‍ ഗ്രില്ല് സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ നിര്‍മ്മിതിയാണ്. അലോയ് വീലുകള്‍ക്ക് വലുപ്പം 22 ഇഞ്ച്. 571 bhp കരുത്തും 650 Nm torque ഉം കുറിക്കാന്‍ കലിനനിലെ 6.75 ലിറ്റര്‍ ഇരട്ട ടര്‍ബ്ബോ V12 പെട്രോള്‍ എഞ്ചിന് ശേഷിയുണ്ട്. ആറു സ്പീഡാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്റര്‍. ഓള്‍ വീല്‍ ഡ്രൈവുള്ള ലോകത്തെ ആദ്യ റോള്‍സ് റോയ്‌സ് കാറാണ് കലിനന്‍.

Source: Supercar Blondie

More from DriveSpark

Article Published On: Monday, April 15, 2019, 10:59 [IST]
English summary
Rolls Royce Cullinan Features. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X