റോള്‍സ് റോയ്‌സ് കലിനന്‍ ഗരാജിലെത്തിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന പേര് കേള്‍ക്കാത്തവരായി ഇന്നീ ലോകത്ത് തന്നെ ആരുമുണ്ടാവില്ല. സെലിബ്രിറ്റി കൂടിയായ ഈ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ലോകത്ത് ഏറ്റവും ധനികരായ കായിക താരങ്ങളിലൊരാളാണ്. ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിന്റെ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പ്രതിവര്‍ഷം 108 മില്യണ്‍ ഡോളറിന്റെ സമ്പാദ്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

റോള്‍സ് റോയ്‌സ് കലിനന്‍ ഗരാജിലെത്തിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

വലിയൊരു വാഹനപ്രേമി കൂടിയായ റൊണാള്‍ഡോയുടെ പക്കല്‍ ലോകത്തിലെ മികച്ച ഒരുപിടി കാറുകളുടെ ശേഖരം കൂടിയുണ്ട്. ഇപ്പോഴിതാ അടുത്തിടെ വിപണിയിലെത്തിയ റോള്‍സ് റോയ്‌സ് കലിനനെ കൂടി തന്റെ ഗരാജിലെത്തിച്ചിരിക്കുകയാണ് റൊണാള്‍ഡോ.

റോള്‍സ് റോയ്‌സ് കലിനന്‍ ഗരാജിലെത്തിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

അത്യാഢംബര കാര്‍ ബ്രാന്‍ഡായ റോള്‍സ് റോയ്‌സിന്റെ ആദ്യ എസ്‌യുവി കൂടിയാണ് കലിനന്‍. അതിനാല്‍ തന്നെ സാധാരണ റോള്‍സ് റോയ്‌സ് കാറുകളെക്കാളും വില കൂടുതലാണ് കലിനന്‍ എസ്‌യുവിയ്ക്ക്.

Most Read:തുടര്‍ച്ചയായി മൂന്നാം വര്‍ഷവും കേമന്‍ മാരുതി സിയാസ്

റോള്‍സ് റോയ്‌സ് കലിനന്‍ ഗരാജിലെത്തിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് തന്റെ ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെ പുത്തന്‍ എസ്‌യുവിയെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തിയത്. വൈറ്റ് നിറത്തിലുള്ള കലിനന്‍ എസ്‌യുവിയ്ക്ക് അരികില്‍ റൊണാള്‍ഡോ നില്‍ക്കുന്ന ചിത്രമാണ് താരം സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വച്ചത്.

റോള്‍സ് റോയ്‌സ് കലിനന്‍ ഗരാജിലെത്തിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ഇന്ന് വാഹനലോകത്ത് ലഭ്യമായ ഏറ്റവും മികച്ച ആഢംബര കാറുകളിലൊന്നാണ് റോള്‍സ് റോയ്‌സ് കലിനന്‍ എസ്‌യുവി. വിപണിയില്‍ ആഢംബര എസ്‌യുവികളായ ബെന്റ്‌ലി ബെന്റേഗ, ലംബോര്‍ഗിനി ഉറൂസ് എന്നിവരാണ് കലിനന്റെ പ്രധാന എതിരാളികള്‍.

റോള്‍സ് റോയ്‌സ് കലിനന്‍ ഗരാജിലെത്തിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

6.75 ലിറ്റര്‍ ശേഷിയുള്ള V12 പെട്രോള്‍ എഞ്ചിനാണ് റോള്‍സ് റോയ്‌സ് കലിനന്റെ ഹൃദയം. ഇത് 563 bhp കരുത്തും 850 NM torque ഉം പരമാവധി നിര്‍മ്മിക്കും. ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സാണ് കലിനനിലുള്ളത്. ഒട്ടനവധി മികച്ച ഫീച്ചറുകളുള്ളൊരു വാഹനം കൂടിയാണ് കലിനന്‍.

റോള്‍സ് റോയ്‌സ് കലിനന്‍ ഗരാജിലെത്തിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

പിറകിലെ സെന്റര്‍ കണ്‍സോളില്‍ പാനീയങ്ങള്‍ തണുപ്പോടെ സൂക്ഷിക്കാനുള്ള ചില്ലര്‍ സൗകര്യം എസ്‌യുവിയിലുണ്ട്. റോള്‍സ് റോയ്സ് പ്രത്യേകം നിര്‍മ്മിച്ച സ്ഫടിക ഗ്ലാസ്സുകളും ഇതിനകത്ത് ഒരുങ്ങുന്നു.

റോള്‍സ് റോയ്‌സ് കലിനന്‍ ഗരാജിലെത്തിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ചൂടുപകരുന്ന ആംറെസ്റ്റുകള്‍, വിവിധ ഡ്രൈവിങ് മോഡുകള്‍, വിഹഗവീക്ഷണമുള്ള 360 ഡിഗ്രി ക്യാമറ, പിന്‍ സീറ്റുകളിലെ ഓട്ടോമാറ്റിക് മസാജ് സൗകര്യം, നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തെ ഓര്‍മ്മപ്പെടുത്തുന്ന മേല്‍ക്കൂര എന്നിങ്ങനെ വിശേഷങ്ങള്‍ ഒരുപാടുണ്ട് റോള്‍സ് റോയ്സ് കലിനനില്‍.

Most Read:മിനി കൂപ്പർ JCW ഒരുങ്ങി, മെയ് മാസം വിപണിയില്‍

റോള്‍സ് റോയ്‌സ് കലിനന്‍ ഗരാജിലെത്തിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ബട്ടണ്‍ അമര്‍ത്തിയാല്‍ ടെയില്‍ഗേറ്റ് തുറന്ന് താനെ സജ്ജമാവുന്ന കസേരകളും കലിനനിലെ പ്രധാന ആകര്‍ഷണമാണ്. വ്യൂയിങ് സ്യൂട്ട് പാക്കേജെന്നാണ് കമ്പനി ഈ സംവിധാനത്തെ വിശേഷിപ്പിക്കുന്നത്. മികച്ച വാഹനങ്ങള്‍ സ്വന്തമാക്കുരന്നതില്‍ മുന്‍പന്തിയില്‍ തന്നെയാണ് റൊണാള്‍ഡോ.

റോള്‍സ് റോയ്‌സ് കലിനന്‍ ഗരാജിലെത്തിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ബുഗ്ഗാട്ടി ഷിറോണ്‍, ബുഗ്ഗാട്ടി വെയ്‌റോണ്‍, ഫെറാറി ലാ ഫെറാറി, ഫെറാറി F12 TDF, ലംബോര്‍ഗിനി അവന്റഡോര്‍, പോര്‍ഷ 911 ടര്‍ബോ S, റോള്‍സ് റോയ്‌സ് ഗോസ്റ്റ്, ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടി സ്പീഡ്, ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB9, മക്‌ലാരന്‍ MP4-12C എന്നിവയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗരാജിലെ മറ്റ് പ്രധാന വാഹനങ്ങള്‍. ഇവ കൂടാതെ ഔഡിയുടെ S8, R8, RS7 എന്നീ മോഡലുകളും മറ്റ് ചിവ ഫെറാറി മോഡലുകളും റൊണാള്‍ഡോയുടെ പക്കലുണ്ട്.

More from DriveSpark

Article Published On: Wednesday, April 17, 2019, 11:55 [IST]
English summary
cristiano ronaldo bought new rolls royce cullinan suv: read in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X