തുടര്‍ച്ചയായി മൂന്നാം വര്‍ഷവും കേമന്‍ മാരുതി സിയാസ്

ഇത്തവണയും മാരുതി സിയാസിനെ പിടിക്കാന്‍ ഹ്യുണ്ടായി വേര്‍ണയ്ക്കും ഹോണ്ട സിറ്റിക്കും കഴിഞ്ഞില്ല. സി സെഗ്മന്റ് സെഡാന്‍ വില്‍പ്പനയില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷം മാരുതി സിയാസ് ഒന്നാമത്. 2018-19 സാമ്പത്തിക വര്‍ഷം 46,000 സിയാസ് യൂണിറ്റുകള്‍ വിറ്റ മാരുതി, എതിരാളികളെ ഒരിക്കല്‍ക്കൂടി കാഴ്ച്ചക്കാരാക്കി.

തുടര്‍ച്ചയായി മൂന്നാം വര്‍ഷവും കേമന്‍ മാരുതി സിയാസ്

പുതിയ കണക്കുകള്‍ പ്രകാരം 30 ശതമാനം വിപണി വിഹിതമുണ്ട് മാരുതി സിയാസിന്. പെട്രോള്‍ - മൈല്‍ഡ് ഹൈബ്രിഡ്, ഡീസല്‍ - മൈല്‍ഡ് ഹൈബ്രിഡ്, ഡീസല്‍ എഞ്ചിന്‍ പതിപ്പുകളിലാണ് മാരുതി സിയാസ് വില്‍പ്പനയ്ക്ക് അണിനിരക്കുന്നത്. 8.2 ലക്ഷം രൂപ മുതല്‍ മാരുതിയുടെ പ്രീമിയം സെഡാന്‍ വില കുറിക്കും.

Most Read: പുതിയ രൂപത്തില്‍, പുതിയ ഭാവത്തില്‍ 2020 ഹ്യുണ്ടായി ക്രെറ്റ — ടെസ്‌ലാ മാതൃകയില്‍ ക്യാബിന്‍

തുടര്‍ച്ചയായി മൂന്നാം വര്‍ഷവും കേമന്‍ മാരുതി സിയാസ്

അടുത്തിടെയാണ് മാരുതി സ്വന്തമായി വികസിപ്പിച്ച 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ സിയാസിന് ലഭിച്ചത്. ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പിടിമുറുക്കുന്നതോടെ ഇപ്പോഴുള്ള 1.3 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിന് പകരക്കാരനാവും പുതിയ 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റ്. നിലവില്‍ 1.3 ലിറ്റര്‍, 1.5 ലിറ്റര്‍ ഡീസല്‍ പതിപ്പുകള്‍ സിയാസില്‍ തുടരുന്നുണ്ട്.

തുടര്‍ച്ചയായി മൂന്നാം വര്‍ഷവും കേമന്‍ മാരുതി സിയാസ്

95 bhp കരുത്തും 225 Nm torque ഉം 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. ഇതേസമയം, 89 bhp കരുത്തും 200 Nm torque -മാണ് 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ സമന്വയിക്കുന്നത്. പുതിയ ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് യൂണിറ്റും 1.5 ലിറ്റര്‍ സിയാസ് മോഡലിന്റെ സവിശേഷതയാണ്.

തുടര്‍ച്ചയായി മൂന്നാം വര്‍ഷവും കേമന്‍ മാരുതി സിയാസ്

എന്നാല്‍ സുസുക്കിയുടെ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ - സുസുക്കി ഹൈബ്രിഡ് വെഹിക്കിള്‍ സംവിധാനം പുതിയ ഡീസല്‍ പതിപ്പിലില്ല. ഇക്കാരണത്താല്‍ ഇന്ധനക്ഷമതയില്‍ 1.5 ലിറ്റര്‍ ഡീസല്‍ മോഡല്‍ ഒരല്‍പ്പം പിന്നിലാവുന്നു. 28.09 കിലോമീറ്ററാണ് 1.3 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടിജെറ്റ് പതിപ്പ് കാഴ്ച്ചവെക്കുന്ന ഇന്ധനക്ഷമത. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 26.82 കിലോമീറ്റര്‍ ഇന്ധനക്ഷമത കുറിക്കും.

തുടര്‍ച്ചയായി മൂന്നാം വര്‍ഷവും കേമന്‍ മാരുതി സിയാസ്

ഡീസല്‍ പതിപ്പുകള്‍ക്ക് പുറമെ 1.5 ലിറ്റര്‍ പെട്രോള്‍ - മൈല്‍ഡ് ഹൈബ്രിഡ് എഞ്ചിനും സിയാസില്‍ ഒരുങ്ങുന്നുണ്ട്. പെട്രോള്‍ എഞ്ചിന് 104 bhp കരുത്തും 138 Nm torque ഉം ഉത്പാദിപ്പിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍, നാലു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ സിയാസ് പെട്രോളില്‍ ലഭ്യമാണ്.

Most Read: കയറ്റത്തില്‍ കിതച്ച് ഫോര്‍ഡ് എന്‍ഡവര്‍, ഉയരം കീഴടക്കി ടൊയോട്ട ഫോര്‍ച്യൂണറും മഹീന്ദ്ര ഥാറും — വീഡിയോ

തുടര്‍ച്ചയായി മൂന്നാം വര്‍ഷവും കേമന്‍ മാരുതി സിയാസ്

ഇരട്ട എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, വേഗ മുന്നറിയിപ്പ് സംവിധാനം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ തുടങ്ങിയ സജ്ജീകരണങ്ങള്‍ സിയാസില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും.

തുടര്‍ച്ചയായി മൂന്നാം വര്‍ഷവും കേമന്‍ മാരുതി സിയാസ്

കാറിന്റെ ഉയര്‍ന്ന മോഡലുകളില്‍ മാത്രമേ പിന്‍ പാര്‍ക്കിങ് ക്യാമറയുള്ളൂ. ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റിയുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും സിയാസിന്റെ മാറ്റുകൂട്ടും.

Most Read Articles

Malayalam
English summary
Maruti Suzuki Ciaz Best Selling Sedan For Financial Year 2018-19. Read in Malayalam.
Story first published: Wednesday, April 17, 2019, 10:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X