കറോക്ക്, കാമിക്ക് എസ്‌യുവികള്‍ ഇന്ത്യയിലെത്തിക്കുവാന്‍ സ്‌കോഡ
ഇന്ത്യന്‍ വിപണിയില്‍ പുതിയ എസ്‌യുവികളായ കറോക്ക്, കാമിക്ക് എന്നിവയെ പുറത്തിറക്കാനൊരുങ്ങുകയാണ് ചെക്ക് റിപ്പബ്ലിക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ. കറോക്കിനെ 2020 -ന്റെ ആദ്യ പകുതിയിലും, കാമിക്കിനെ 2021 -ന്റെ മധ്യത്തിലും പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം.

സ്‌കോഡയുടെ ഇന്ത്യ 2.0 പ്രൊജക്ടിന്റെ ഭാഗമായിട്ടാവുമിത്. ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ഒരു ട്വീറ്റിന് സ്കോഡ ഓട്ടോ ഇന്ത്യ ഡയറക്ടര്‍ സാക്ക് ഹോളിസ് നല്‍കിയ മറുപടിയിലാണ് വാഹനങ്ങള്‍ വിപണിയിലെത്തുന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നത്. 2020 ഓട്ടോ എക്‌സപോയില്‍ അവതരിപ്പിച്ചതിന് ശേഷം കറോക്കിനെ നിര്‍മ്മാതാക്കള്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം.

കോഡിയാക്കിന്റെ ഡിസൈന്‍ ശൈലി പങ്ക് വച്ച് MQB-A0 പ്ലാറ്റ്‌ഫോമിലാവും കറോക്കിനെ സ്‌കോഡ ഒരുക്കുന്നത്. ട്വിറ്റര്‍ കമന്റില്‍ സൂചിപ്പിച്ചതു പോലെ കാമിക്ക് ഒരു ഇടത്തരം എസ്‌യുവിയായിരിക്കും.

നിലവില്‍ ഇന്ത്യ 2.0 പദ്ധതിയുമായി മുമ്പോട്ട് പോവുന്ന നിര്‍മ്മാതാക്കള്‍ തങ്ങളുടെ നിരയിലേക്ക് കൂടുതല്‍ വാഹനങ്ങള്‍ അണി നിരത്തുന്നതായും, പുതിയ വില്‍പ്പന തന്ത്രങ്ങള്‍ മെനയുന്നതും കാണാം.

ഇന്ത്യന്‍ വിപണിയിലേക്ക് സ്‌കോഡ എത്തിക്കുന്ന ഒരു പ്രീമിയം എസ്‌യുവിയാണ് കറോക്ക്. നിര്‍മ്മാതാക്കളുടെ ഫ്‌ലാഗ്ഷിപ്പ് മോഡലായ കോഡിയാക്കിന്റെ തൊട്ടു പിന്നിലാവും പുതിയ എസ്‌യുവിയുടെ സ്ഥാനം.

1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ എന്നീ എഞ്ചിനുകളാവും വാഹനത്തില്‍ വരുന്നത്. അതോടൊപ്പം ഓപ്ഷനായി DSG ഗിയര്‍ബോക്ക്‌സുമായി ഘടിപ്പിച്ച 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനും എസ്‌യുവിക്ക് ലഭിച്ചേക്കാം. അടുത്ത വര്‍ഷം പുറത്തിറങ്ങി കഴിഞ്ഞാല്‍ ജീപ്പ് കോമ്പസായിരിക്കും കറോക്കിന്റെ വിപണിയിലെ പ്രധാന എതിരാളി.

കമ്പനിയുടെ MQB-A0 പ്ലാറ്റഫോമിലൊരുങ്ങുന്ന കോമ്പാക്ട് എസ്‌യുവിയാവും കാമിക്ക്. ഫോക്‌സ്‌വാഗണ്‍ പരമ്പരയുമായിട്ടാവും കാമിക്ക് പ്ലാറ്റഫോം ഘടകങ്ങള്‍ പങ്കുവയ്ക്കുന്നത്.
Most Read: 11 കോടിയുടെ റോള്‍സ് റോയ്‌സ് സ്വന്തമാക്കി കര്‍ണാടകത്തിലെ മുന്‍ എംഎല്‍എ

ആറാം തലമുറ ഫോക്‌സ്‌വാഗണ്‍ പോളോയും ഇതേ പ്ലാഫോമില്‍ തന്നെയാണ് ഒരുങ്ങുന്നത്. ഈ വിഭാഗത്തിലെ ഫീച്ചറുകളാല്‍ സമ്പന്നമായ മറ്റൊരു മോഡലാവുമിത്. കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റ, നിസ്സാന്‍ കിക്ക്‌സ് എന്നിവയാവും കാമിക്കിന്റെ എതിരാളികള്‍.
Most Read: പുതുതലമുറ പോളോ ഇന്ത്യന്‍ വിപണില്‍ എത്തിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

സ്‌കോഡയുടെ എസ്‌യുവി വാഹനങ്ങളുടെ പേരുകളെല്ലാം K എന്ന ഇംഗ്ലീഷ് അക്ഷരത്തിലാണ് തുടങ്ങുന്നതെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? ക്യാനഡയിലേയും, ഗ്രീന്‍ലാന്റിലേയും ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയില്‍ നിന്നാണ് ഈ പേരുകള്‍ ഉത്ഭവിച്ചിരിക്കുന്നത്.
Most Read: FTR 1200 പുറത്തിറക്കി ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സ്; വില 15.99 ലക്ഷം രൂപ

ഇന്ത്യ 2.0 പദ്ധതി പ്രകാരം 2025 -ഓടെ പ്രതി വര്‍ഷം ഇന്ത്യയില്‍ ഒരു ലക്ഷം വാഹനങ്ങള്‍ വില്‍ക്കാമെന്ന പ്രതീക്ഷയിലാണ് സ്‌കോഡ. ഈ പദ്ധതി പ്രകാരം നിലവില്‍ കമ്പനിയുടെ രാജ്യത്തെ വാഹന നിര മെച്ചപ്പെടുത്തുന്നതിനൊപ്പം പ്രാദേശികമായി നിര്‍മ്മാണം ആരംഭിക്കാനും ആലോചിക്കുന്നതായി സാക്ക് ഹോളിസ് മുമ്പ് പറഞ്ഞിരുന്നു.


Click it and Unblock the Notifications








