YouTube

16 ലക്ഷം രൂപയ്ക്ക് പണിതിറങ്ങിയ സ്‌കോഡ ഒക്ടാവിയ vRS, കരുത്ത് 425 bhp!

വാഹന പ്രേമികള്‍ക്കിടയില്‍ ഏറെ പേരുകേട്ട അവതാരമാണ് സ്‌കോഡ ഒക്ടാവിയ vRS. 2002 -ലാണ് ഒക്ടാവിയയുടെ പ്രകടനക്ഷമത കൂടിയ പതിപ്പായി ഒക്ടാവിയ vRS -നെ ചെക്ക് നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ ആദ്യം കൊണ്ടുവന്നത്. കാര്‍ എത്തേണ്ട താമസം ഒക്ടാവിയ vRS രാജ്യത്തു വന്‍ഹിറ്റായി.

16 ലക്ഷം രൂപയ്ക്ക് പണിതിറങ്ങിയ സ്‌കോഡ ഒക്ടാവിയ vRS, കരുത്ത് 425 bhp!

ശേഷം ലൊറായായി ഒക്ടാവിയ വിപണിയിലെത്തിയതോടെ, ലൊറ RS എന്ന പേരില്‍ പെര്‍ഫോര്‍മന്‍സ് വകഭേദവും ഇന്ത്യയില്‍ അവതരിച്ചു. ലൊറ RS -ന് ശേഷം vRS ബാഡ്ജ് പതിപ്പിച്ച മറ്റൊരു സ്‌കോഡ കാറിനെ കാണാന്‍ ആരാധകര്‍ കൊതിച്ചെങ്കിലും, കമ്പനി കണ്ട ഭാവം നടിച്ചില്ല.

16 ലക്ഷം രൂപയ്ക്ക് പണിതിറങ്ങിയ സ്‌കോഡ ഒക്ടാവിയ vRS, കരുത്ത് 425 bhp!

ഒടുവില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം 2017 സെപ്തംബറിലാണ് പുത്തന്‍ ഒക്ടാവിയ vRS -നെ സ്‌കോഡ ഇന്ത്യയില്‍ അണിനിരത്തിയത്. 24.62 ലക്ഷം രൂപയ്ക്ക് എത്തിയ പുതിയ ഒക്ടാവിയ vRS ഉം വിറ്റുതീരാന്‍ അധികം സമയം വേണ്ടിവന്നില്ല. ഇപ്പോള്‍ രാജ്യത്തെ ഏറ്റവും കരുത്തുറ്റ ഒക്ടാവിയ vRS എന്ന് അവകാശപ്പെട്ടൊരു കസ്റ്റം അവതാരം കടന്നുവന്നിരിക്കുകയാണ്.

16 ലക്ഷം രൂപയ്ക്ക് പണിതിറങ്ങിയ സ്‌കോഡ ഒക്ടാവിയ vRS, കരുത്ത് 425 bhp!

ഏകദേശം 16 ലക്ഷം രൂപയോളം മുടക്കിയാണ് ഒക്ടാവിയ vRS -നെ ഉടമ മോഡിഫൈ ചെയ്തിരിക്കുന്നത്. കാറിന്റെ പുറംമോടിയില്‍ പരിഷ്‌കാരങ്ങള്‍ നാമമാത്രം. കരുത്തു കൂട്ടാനായി എഞ്ചിനിലാണ് മോഡിഫിക്കേഷന്‍ പ്രധാനമായും നടന്നിരിക്കുന്നത്. കാറിന്റെ എഞ്ചിന്‍ യൂണിറ്റില്‍ ഉടമ ഇസിയു റീമാപ്പിങ് നടത്തി.

16 ലക്ഷം രൂപയ്ക്ക് പണിതിറങ്ങിയ സ്‌കോഡ ഒക്ടാവിയ vRS, കരുത്ത് 425 bhp!

425 bhp ഓളം കരുത്തു സൃഷ്ടിക്കാന്‍ ഈ ഒക്ടാവിയ vRS -ന് കഴിയും. ഇസിയു റീമാപ്പിന് പുറമെ ശേഷികൂടിയ IP38 ടര്‍ബോയും സെഡാനില്‍ ഇടംപിടിക്കുന്നുണ്ട്. ഉയര്‍ന്ന ടര്‍ബോയ്ക്ക് വലിയ ഇന്റര്‍കൂളര്‍ അത്യാവശ്യമാണ്. അതിനാല്‍ വാഗ്നര്‍ നിര്‍മ്മിത ആഫ്റ്റര്‍മാര്‍ക്കറ്റ് ഇന്റര്‍കൂളറും കാറില്‍ ഉടമ ഘടിപ്പിച്ചു.

Most Read: വന്നിട്ട് പത്തു വര്‍ഷം, ഇന്നും എസ്‌യുവി ലോകത്തെ രാജാവായി ടൊയോട്ട ഫോര്‍ച്യൂണര്‍

16 ലക്ഷം രൂപയ്ക്ക് പണിതിറങ്ങിയ സ്‌കോഡ ഒക്ടാവിയ vRS, കരുത്ത് 425 bhp!

ടര്‍ബോ യൂണിറ്റിലെ താപം നിയന്ത്രിക്കാനാണ് ഇന്റര്‍കൂളര്‍. R600 എയര്‍ഫില്‍ട്ടര്‍, മില്‍ട്ടെക്ക് നിര്‍മ്മിത ആഫ്റ്റര്‍മാര്‍ക്കറ്റ് എക്‌സ്‌ഹോസ്റ്റ് സംവിധാനം തുടങ്ങിയ മോഡിഫിക്കേഷന്‍ നടപടികളും ഒക്ടാവിയ vRS -ന് സംഭവിച്ചിട്ടുണ്ട്. കരുത്തുത്പദാനം വര്‍ധിച്ചതിനാല്‍ വലിയ ബ്രേക്കുകള്‍ കാറില്‍ അനിവാര്യമാണ്.

Most Read: മാരുതി ഉള്ളപ്പോള്‍ ചെറു കാറുകള്‍ പുറത്തിറക്കിയിട്ട് കാര്യമില്ല: കിയ

16 ലക്ഷം രൂപയ്ക്ക് പണിതിറങ്ങിയ സ്‌കോഡ ഒക്ടാവിയ vRS, കരുത്ത് 425 bhp!

ഇക്കാരണത്താല്‍ വലിയ സെറാമിക് ബ്രേക്ക് പാഡുകള്‍ക്കൊപ്പമുള്ള വലിയ ആഫ്റ്റര്‍മാര്‍ക്കറ്റ് ബ്രേക്ക് റിമ്മുകള്‍ ഒക്ടാവിയ vRS -ല്‍ ഒരുങ്ങുന്നു. സസ്‌പെന്‍ഷന്‍ യൂണിറ്റിലുമുണ്ട് മാറ്റങ്ങള്‍. ബില്‍സ്റ്റെയിന്‍ B12 സ്‌പോര്‍ട്‌സ് ഡാമ്പറുകളാണ് സെഡാന് ലഭിക്കുന്നത്. ഇതേസമയം, പുറംമോടിയില്‍ കാര്യമായ മാറ്റങ്ങളൊന്നും കുറിക്കപ്പെട്ടിട്ടില്ല.

Most Read: വിറ്റാലും നഷ്ടമില്ല, ഏറ്റവും കൂടുതൽ റീസെയിൽ വിലയുള്ള പത്ത് കാറുകൾ

എന്നാല്‍ പുതിയ മിഷലിന്‍ PS4 ടയറുകള്‍ ഒക്ടാവിയ vRS -നെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നുണ്ട്. സാധാരണ നിലയില്‍ ഒക്ടാവിയ vRS -ലെ 2.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ 220 bhp കരുത്തും 350 Nm torque -മാണ് സൃഷ്ടിക്കുക. ആറു സ്പീഡുള്ള ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ദൃഢമായ സസ്‌പെന്‍ഷനും കാറിന്റെ വിശേഷങ്ങളാണ്.

Source: Turbo Xtreme/YouTube

Most Read Articles

Malayalam
English summary
Skoda Octavia vRS Modification. Read in Malayalam.
Story first published: Saturday, June 22, 2019, 17:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X