ചെറു എസ്‌യുവി ശ്രേണിയിലെ ഓണകാല ഓഫറുകള്‍

കഴിഞ്ഞ കുറയ്ച്ചു നാളുകളായി ഇന്ത്യന്‍ വിപണിയില്‍ എസ്‌യുവികള്‍ക്ക് ആവശ്യക്കാര്‍ ഏറി വരികയാണ്. എന്നാല്‍ നിലവിലെ വാഹന വിപണിയിലെ പ്രതിസന്ധികള്‍ പല നിര്‍മ്മാതാക്കലേയും സാരാമായി തന്നെ ബാധിച്ചിരിക്കുകയാണ്.

ചെറു എസ്‌യുവി ശ്രേണിയിലെ ഓണകാല ഓഫറുകള്‍

തൊഴിലാളികളെ പിരിച്ചു വിടുകയും, നിര്‍മ്മാണശാലകളില്‍ ദിവസങ്ങളോളം താല്‍ക്കാലികമായി ഉത്പാദനം നിര്‍ത്തി വയ്‌ക്കേണ്ട അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ വില്‍പ്പന മെച്ചപ്പെടുത്താന്‍ മിക്ക നിര്‍മ്മാതാക്കളും നിരവധി ഓഫറുകളാണ് ഈ ഓണക്കാലത്ത് തങ്ങളുടെ വാഹനങ്ങള്‍ക്ക് നല്‍കുന്നത്.

ചെറു എസ്‌യുവി ശ്രേണിയിലെ ഓണകാല ഓഫറുകള്‍

നിങ്ങള്‍ ഒരു എസ്‌യുവി വാങ്ങാന്‍ ആഗ്രഹിച്ചിരിക്കുകയാണെങ്കില്‍ ഒട്ടും മടിക്കേണ്ട ഇതുതന്നെ നല്ല സമയം. കാമ്പാക്ട് എസ്‌യുവി, നാലു മീറ്ററിന് താഴെയുള്ള എസ്‌യുവി എന്നീ ശ്രേണികളുടെ ഉത്സവ കാല ഓഫറുകള്‍ പങ്കുവയ്ക്കാം.

ചെറു എസ്‌യുവി ശ്രേണിയിലെ ഓണകാല ഓഫറുകള്‍

1. മാരുതി വിറ്റാര ബ്രെസ്സ

ഓഫര്‍ പട്ടികയില്‍ ആദ്യം തന്നെ മാരുതിയുടെ ഏറ്റവും ജനപ്രിയമായ നാലു മീറ്റരില്‍ താഴെയുള്ള എസ്‌യുവിയായ വിറ്റാര ബ്രെസ്സയാണ്. ഓണക്കാലത്ത് 80,000 രൂപ ഡിസ്‌കൗണ്ടും, അഞ്ച് വര്‍ഷം വാറന്റിയോടുമാണ് വാഹനം എത്തുന്നത്. ഇതില്‍ 50,000 രൂപ ക്യാഷ്ബാക്കും, 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും, 10,000 രൂപ കോര്‍പ്പൊറേറ്റ് ഡിസ്‌കൗണ്ടുമായിട്ടാണ് കമ്പനി നല്‍കുന്നത്.

ചെറു എസ്‌യുവി ശ്രേണിയിലെ ഓണകാല ഓഫറുകള്‍

2. മഹീന്ദ്ര XUV300

നാലുമീറ്ററില്‍ താഴെയുള്ള എസ്‌യുവി വിഭാഗത്തില്‍ ഏറ്റവും സുരക്ഷിതമായ വാഹനം എന്ന വിശേഷണം കൈവരിച്ച മഹീന്ദ്ര XUV300 ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറാണ് XUV300 -ന് കമ്പനി നല്‍കുന്നത്. അടുത്തിടെ വാഹനത്തിന്റെ AMT ഓട്ടോമാറ്റിക്ക് ഗയര്‍ബോക്‌സും കമ്പനി പുറത്തിറക്കിയിരുന്നു.

ചെറു എസ്‌യുവി ശ്രേണിയിലെ ഓണകാല ഓഫറുകള്‍

3. ഹോണ്ട WR-V

വളരെ കുറയ്ച്ച് എസ്‌യുവി രൂപഘടന മാത്രമുള്ള വാഹനമാണ് ഹോണ്ട WR-V. എന്നാല്‍ ഔരു ക്രോസ്സോവര്‍ വാഹനമായതിനാല്‍ ഈ ഗണത്തില്‍ ഉല്‍പ്പെടുത്തിയിരിക്കുന്നു. സെപ്തംബര്‍ മാസത്തില്‍ 45,000 രൂപയുടെ ആനുകൂല്യങ്ങളുമായിട്ടാണ് വാഹനം എത്തുന്നത്. ഡിസ്‌കൗണ്ട് പദ്ധതിയില്‍ 25,000 രൂപ ക്യാഛ് ഡിസ്‌കൗണ്ടും, 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസിനുമാണ് കമ്പനി നല്‍കുന്നത്.

ചെറു എസ്‌യുവി ശ്രേണിയിലെ ഓണകാല ഓഫറുകള്‍

4. ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്

ഒരു പക്ഷേ വിഭാഗത്തിലെ ഏറ്റവും വില്‍പ്പനയുള്ള മോഡല്‍ അല്ലെങ്കിലും മിക പാക്കേജിലാണ് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എത്തുന്നത്. 20,000 രൂപയുടെ ഡിസ്‌കൗണ്ടിനു പുറമേ ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്ന ലക്കി-ഡ്രോ ഓഫറും ഫോര്‍ഡ് ഒരുക്കുന്നു.

Most Read: വിപണിയില്‍ എത്തുന്ന അഞ്ച് മികച്ച ഇലക്ട്രിക്ക് കാറുകള്‍

ചെറു എസ്‌യുവി ശ്രേണിയിലെ ഓണകാല ഓഫറുകള്‍

5. ടാറ്റ നെക്‌സോണ്‍

ഉടന്‍ തന്നെ ഒരു ഫെയ്‌സ്‌ലിഫ്റ്റിനായി കാത്തിരിക്കുന്ന നെക്‌സോണിന്റെ ഇപ്പോഴത്തെ പതിപ്പിന് 87,500 രൂപയുടെ ആനുകൂല്യങ്ങലാണ് ലഭിക്കുന്നത്. 2018 നിര്‍മ്മിത വാഹനങ്ങള്‍ക്ക് 55,000 രൂപ ക്ലാഷ് ബാക്കും, 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും, 7500 രൂപ കോര്‍പ്പൊറേറ്റ് ബോനസും ലഭിക്കും. 2019 മോഡലുകള്‍ക്ക് എക്‌സ്‌ചേഞ്ച്, കോര്‍പ്പൊറേറ്റ് ബോണസുകള്‍ കൂടാതെ പെട്രോള്‍ പതിപ്പിന് 15,000 രൂപ ക്യാഷ്ബാക്കും, ഡീസല്‍ പതിപ്പിന് 25,000 രൂപ ക്യാഷ്ബാക്കും ലഭിക്കും.

Most Read: വിൽപ്പനയിൽ മഹീന്ദ്ര XUV300, ടാറ്റ നെക്സോൺ എന്നിവയെ പിന്തള്ളി ഇക്കോസ്പോർട്ട്

ചെറു എസ്‌യുവി ശ്രേണിയിലെ ഓണകാല ഓഫറുകള്‍

6. മഹീന്ദ്ര TUV300

ലാഡര്‍-ഫ്രെയിം ചാസികളില്‍ വരുന്ന ഏക നാലു മീറ്ററില്‍ താഴെയുള്ള എസ്‌യുവിയാണ് മഹീന്ദ്ര TUV300. 70,000 രൂപയുടെ ഓഫറുകളാണ് ഈ മാസം നിര്‍മ്മാതാക്കള്‍ നല്‍കുന്നത്. എന്നാല്‍ വാഹനത്തിന്റെ മുന്‍തലമുറ പതിപ്പുകള്‍ക്ക് മാത്രമേ കമ്പനി ഓഫറുകള്‍ നല്‍കുന്നുള്ളു. 35,000 രൂപ ക്യാഷ്ബാക്കും, 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും, 5000 രൂപയുടെ അക്‌സസറികളും, 5000 രൂപയുടെ കോര്‍പ്പൊറേറ്റ് ബോണസുമാണ്.

Most Read: എംജി ഹെക്ടര്‍ ബുക്കിങ്ങുകൾ പുനരാരംഭിക്കുന്നു

ചെറു എസ്‌യുവി ശ്രേണിയിലെ ഓണകാല ഓഫറുകള്‍

7. മാരുതി എസ്സ്-ക്രോസ്സ്

മാരുതിയുടെ നിലവിലെ ഫ്‌ളാഗ്ഷിപ്പ് മോഡലായി വിലസുന്ന എസ്സ്-ക്രോസ്സ് ഓണക്കാലത്ത് 90,000 രൂപയുടെ ഓഫറുകളായിട്ടാണ് വിപണിയിലെത്തുന്നത്. ഡിസ്‌കൗണ്ടുകള്‍ക്ക് പുറമേ അഞ്ച് വര്‍ഷം വാറന്റി പാക്കേജും നിര്‍മ്മാതാക്കള്‍ നല്‍കുന്നു. 50,000 രൂപ ക്യാഷ്ബാക്ക്, 30,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 10,000 രൂപ കോര്‍പ്പൊറേറ്റ് ഡിസ്‌കൗണ്ട് എന്നിവയാണ് ലഭിക്കുന്നത്.

ചെറു എസ്‌യുവി ശ്രേണിയിലെ ഓണകാല ഓഫറുകള്‍

8. റെനോ ഡസ്റ്റര്‍

അടുത്തിടെയാണ് ഡസ്റ്ററിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ റെനോ വിപണിയിലെത്തിച്ചത്. മുന്‍തലമുറ പതിപ്പുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കുമ്പോള്‍, ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് 30,000 രൂപയാണ് ലഭിക്കുന്നത്. പുതുതലമുറയ്ക്ക് 10,000 രൂപ ലോയല്‍റ്റി ബോണസും, 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസുമാണ് ലഭിക്കുന്നത്.

ചെറു എസ്‌യുവി ശ്രേണിയിലെ ഓണകാല ഓഫറുകള്‍

9. ഹ്യുണ്ടായി ക്രെറ്റ

മാരുതിയുടെ ജനപ്രിയ വാഹനത്തില്‍ ആരംഭിച്ച പട്ടിക ഹ്യുണ്ടായിയുടെ ജനപ്രിയ വാഹനമായ ക്രെറ്റയില്‍ അവസാനിപ്പിക്കാം. ഈ മാസം 50,000 രൂപയുടെ ഡിസ്‌കൗണ്ടുകളാണ് വാഹനത്തിന് കമ്പനി നല്‍കുന്നത്. 20,000 രൂപയുടെ ക്യാഷ്ബാക്കും, 30,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസുമാണ് എസ്‌യുവിക്ക് ലഭിക്കുന്നത്.

Article Published On: Monday, September 9, 2019, 12:33 [IST]
English summary
SUV Segment september discounts and offers. Read more Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X